അടിപൊളി നേട്ടങ്ങൾ ഉടനടയെത്തും: പണം പെരുകും; ബിസിനസിൽ മികച്ച നേട്ടങ്ങൾ; കുടുംബത്തിൽ സമാധാനം !
Astrology: ജ്യോതിഷത്തിൽ സൂര്യഗ്രഹത്തിനും ബുധൻ ഗ്രഹത്തിനും ഏറെ പ്രാധാന്യങ്ങളാണ് ഉള്ളത്. ഈ രണ്ട് ഗ്രഹങ്ങളുടെയും രാശിമാറ്റം പല രാശിക്കാരുടെയും ജീവിതത്തെ ഏറെ സ്വാധീനിക്കുന്നതാണ്. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ അറിയപ്പെടുക.
ഗ്രഹങ്ങളുടെ രാജകുമാരൻ എന്ന് പറയപ്പെടുന്ന ബുധന് സാമ്പത്തികമായി ഏറെ സ്വാധീനം മറ്റു വ്യക്തികളുടെ ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയും. കർക്കടക രാശിയിലെ ഈ രണ്ട് ഗ്രഹങ്ങളുടെയും കൂടിച്ചേരൽ ഇപ്പോൾ നടക്കുകയാണ്. ഇത് പല രാശിക്കാർക്കും അവരുടെ ജീവിതത്തിൽ സാമ്പത്തികമായും തൊഴിൽ മേഖലകളിലും നിരവധി ഭാഗ്യം ലഭിക്കാൻ കാരണമാകും. ഇതിലൂടെ ബുദ്ധാദിത്യയോഗം രൂപപ്പെടുകയും ചെയ്യും.
ജൂൺ 17 - ന് ബുധൻ മിഥുന രാശിയിൽ നിന്നും കർക്കടക രാശിയിലേക്ക് സ്ഥാനമാറ്റം നടത്തിയിരുന്നു. അതേസമയം ഗ്രഹങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന സൂര്യൻ ജൂലൈ 16 - ന് കർക്കടക രാശിയിൽ പ്രവേശിച്ചു.

ഇരുവരുടെയും ഈ സ്ഥാനം മാറ്റം ഭാഗ്യ നേട്ടങ്ങൾക്ക് കാരണമാകും എന്നാണ് ജ്യോതിഷികൾ പറയുന്നത്. ചില രാശിക്കാർക്ക് ഈ രണ്ടു ഗ്രഹങ്ങളുടെയും കൂടിച്ചേരൽ ഗുണകരമാകുമ്പോൾ മറ്റ് ചില രാശിക്കാർക്ക് ദോഷങ്ങൾ ഉണ്ടാകാനും കാരണമാകും. ഏതൊക്കെ രാശിക്കാർക്കാണ് മികച്ച ഫലങ്ങൾ കിട്ടുന്നത്. ആർക്കൊക്കെ ദോഷങ്ങൾ ഉണ്ടാകും. അറിയാം.

മേടം: ബുധൻ മേടം രാശിയിൽ നാലാം ഭാവത്തിൽ സംക്രമിച്ചിരിക്കുകയാണ്. ഈ സംക്രമണത്തിലൂടെ പ്രത്യേക നേട്ടങ്ങൾ ഓരോ രാശിക്കാർക്കും ഉണ്ടാകും എന്ന് ജ്യോതിഷികൾ പറയുന്നു. ഇനി വരുന്ന 15 ദിവസങ്ങളാണ് ശുഭകരമായി മാറുന്നത്. ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ലാഭത്തിന് സാധ്യത കാണുന്നു.

എന്തെങ്കിലും നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾ ഈ 15 ദിവസത്തിനുള്ളിൽ അവ ചെയ്യുന്നത് മികച്ച ഭാഗ്യം ഇങ്ങോട്ട് കിട്ടാൻ കാരണമാകും. തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് പ്രമോഷൻ ലഭിക്കും. എന്നാൽ മത്സര പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ആണെങ്കിൽ നിങ്ങൾക്ക് പൂർണ്ണ വിജയമാണ് കാണുന്നത്.

ഇടവം : ബുധനും സൂര്യനും കൂടിച്ചേർന്നത് ഇടവ രാശിക്കാർക്ക് കൂടുതൽ പ്രയോജനങ്ങൾ ലഭിക്കാൻ കാരണമാകും. യാത്രകൾക്ക് ഉള്ള കാലയളവാണ് ഇത്. അതായത് ഇടവം രാശിക്കാരിൽ ബുധൻ മൂന്നാം ഭാവത്തിൽ സംക്രമിച്ചിരിക്കുകയാണ്. ഈ കാലയളവിൽ എന്തെങ്കിലും തരത്തിലുള്ള യാത്രകൾ വേണ്ടി വന്നേക്കാം. വിൽപ്പന വിപണനം എന്നീ മേഖലകളിലൊക്കെ വലിയ നേട്ടങ്ങൾ ഇടവരാശിക്കാരെ കാത്തിരിക്കുന്നു. കരിയറിൽ നിങ്ങൾക്ക് മികച്ച നേട്ടം ലഭിക്കും. എന്നാൽ നിങ്ങളുടെ സഹോദരങ്ങൾക്കിടയിൽ നിങ്ങൾക്ക് ഈ കാലയളവിൽ നല്ല ബന്ധം ഉണ്ടാക്കിയെടുക്കാനും ഇതിലൂടെ സന്തോഷം ലഭിക്കാനും കാരണമാകും.

കന്നി : ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ബുധൻ ഗ്രഹത്തിന്റെയും സൂര്യഗ്രഹത്തിന്റെയും അനുഗ്രഹം ഏറെയുണ്ടാകും. നിങ്ങൾക്ക് സാമ്പത്തിക നേട്ടമാണ് ഇനിയുള്ള കാലയളവ്. ബുധൻ പതിനൊന്നാം ഭാവത്തിലാണ് കന്നി രാശിക്കാരിൽ സംക്രമിച്ചിരിക്കുന്നത്. ഈ കാലയളവ് ധന ലാഭത്തിനും ബിസിനസ് മേഖലകളിലെ ഉന്നതിക്കും കാരണമാകും. തൊഴിൽ മേഖലകളിൽ ആധിപത്യം ഉണ്ടാകും. നിങ്ങൾ നിങ്ങളുടെ ജോലിയിൽ ഏറെ വിലമതിക്കപ്പെടും. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കുടുംബത്തിന്റെ പിന്തുണ ഉള്ളതിനാൽ തന്നെ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടാകില്ല.

മിഥുനം : സൂര്യനും ബുധനും തമ്മിൽ കൂടിച്ചേരുന്നത് മിഥുന രാശിക്കാരുടെ അടിപൊളി സമയം എന്നാണ് പറയുന്നത്. ബുദ്ധാദിത്യയോഗം ഉണ്ടാകാൻ കാരണമാകും. ജോലിയുള്ള വ്യക്തികൾ ആണെങ്കിലും ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണെങ്കിലും ഈ കാലയളവിൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ കാണുന്നു. നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവർത്തികളിലും എല്ലാ മേഖലകളിലും മികച്ച വിജയം ഉണ്ടാകും. കുടുംബത്തിനുള്ളിൽ സമാധാനവും സന്തോഷവും വർധിക്കും. ഒരുപാട് സമയം കുടുംബത്തിനൊപ്പം ആസ്വദിക്കാം.

മീനം: സൂര്യന്റെയും ബുധന്റെയും സംക്രമണം മീന രാശിക്കാർക്ക് കുടുംബാന്തരീക്ഷത്തിൽ ഏറെ ഗുണം ചെയ്യും. അതായത് ഈ കാലയളവിൽ തന്റെ കുടുംബത്തോടൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കും. മീന രാശിക്കാരുടെ അഞ്ചാം ഭാവത്തിലാണ് ബുധൻ സംക്രമിക്കുന്നത്. അതിനാൽ തന്നെ ഇരു ഗ്രഹങ്ങളുടെയും സംയോജനം കൂടുതൽ പണം നിങ്ങളിലേക്ക് എത്തുന്നതിന് കാരണമാകും. വിദ്യാർഥികൾക്കും അനുകൂല സമയമാണ്. അതായത് നിങ്ങൾ നേരിടാൻ പോകുന്ന മത്സരം പരീക്ഷകളിൽ പൂർണ്ണ വിജയം ഉണ്ടാകും.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications