ബാങ്ക് ബാലൻസ് കുതിക്കും! ധനത്തിലൂടെ ജീവിതം പൊളിക്കാം; ആഗ്രഹിച്ച ജോലി ഉടൻ കിട്ടും; ഈ രാശിക്കാരോ ?
Astrology: സൂര്യന്റെ അനുഗ്രഹത്താൽ ഓരോ രാശിക്കാർക്കും വ്യത്യസ്ത രീതിയിലുള്ള ജീവിത നേട്ടങ്ങൾ ഉണ്ടാകുമെന്ന് ജ്യോതിഷം പറയാറുണ്ട്. സൂര്യന്റെ രാശി മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. ഇത് സാമ്പത്തികമായും ജീവിതത്തിൽ പ്രതിസന്ധി നേരിടുന്ന വ്യക്തികൾക്കും എല്ലാം ആശ്വാസമാകും.
എന്നാൽ, ചില രാശിക്കാർക്ക് ദോഷങ്ങളും ഉണ്ടാകാറുണ്ട്. ഗ്രഹങ്ങളുടെ രാജാവായാണ് സൂര്യനെ സാധാരണ അറിയപ്പെടുന്നത്. ഇതേ സൂര്യൻ തന്നെ ജൂലൈ 16 അതായത് നാളെ രാശി മാറാൻ പോകുന്നു.
നിലവിൽ മിഥുന രാശിയിൽ തുടരുന്ന സൂര്യൻ നാളെ മുതൽ കർക്കടക രാശിയിൽ പ്രവേശിക്കും. നാളെ രാത്രി 11.11 മണിക്കാണ് സൂര്യൻ രാശി മാറ്റം നടത്തുന്നത്. ഇത്തരത്തിലുള്ള രാശി മാറ്റത്തിലൂടെ എല്ലാ രാശിക്കാർക്കും പ്രത്യേകം ഗുണങ്ങൾ ലഭിക്കാൻ ഇടയാകും.

തൊഴിൽ മേഖലയിലും വരുമാനത്തിലും എല്ലാം സൂര്യൻ കർക്കടക രാശിയിലേക്ക് കടക്കുന്നത് അനുകൂലമാകും. എന്നാൽ, പ്രധാനമായും നാല് രാശിക്കാർക്കാണ് കൂടുതൽ ഫലം കിട്ടുക. അവരുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത രീതിയിലുള്ള നേട്ടങ്ങൾ വരും. മിഥുനം, കർക്കടകം, മീനം, തുലാം എന്നീ രാശിക്കാർക്കാണ് ഈ കാലയളവിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകാൻ പോകുന്നത്. ഈ രാശിക്കാരുടെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ച് സൂര്യൻ കടന്നുപോകും. ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് ഈ രാശിയിൽ ഉൾപ്പെട്ടവരെ കാത്തിരിക്കുന്നത്. എങ്ങനെ സ്വാധീനിക്കും. എല്ലാം അറിയാം....

ഇടവം : മിഥുന രാശിയിൽ നിന്നും സൂര്യൻ കർക്കടക രാശിയിലേക്ക് കടക്കുന്നത് ഇടവ രാശിക്കാരുടെ സാമ്പത്തികത്തെയും ബിസിനസിനെയും കൂടുതൽ സ്വാധീനിക്കാൻ കാരണമാകും. ജോലിയുള്ള വ്യക്തികളാണ് ഇടവം രാശിക്കാർ എങ്കിൽ ഈ കാലയളവിൽ മറ്റൊരു ജോലി തേടി വരാൻ സാധ്യതയുണ്ട്. അതായത്, ജൂൺ 16 - ന് ശേഷം സൂര്യന്റെ സ്വാധീനത്താൽ ജോലി മാറ്റത്തിന് സാധ്യത കാണുന്നു. എന്നാൽ, സ്ഥലം മാറ്റത്തിനും സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ ഈ മേഖലയിൽ കൂടുതൽ ലാഭം കൊയ്യാൻ സാധിക്കും. കായിക മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സൂര്യൻ അനുകൂലമായ അന്തരീക്ഷം നൽകും.

മേടം : സൂര്യന്റെ അനുഗ്രഹത്താൽ മേട രാശിക്കാർക്ക് സർക്കാർ വകുപ്പുകളിൽ കൂടുതൽ ശോഭിക്കാൻ കഴിയും. ഈ മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ കൂടുതൽ പുരോഗതി നിങ്ങളുടെ ജീവിതത്തിലുണ്ടാവുകയും ഇതിലൂടെ വിജയം സ്വന്തമാക്കാൻ കഴിയുകയും ചെയ്യും. ഉന്നത ഉദ്യോഗങ്ങൾ അന്വേഷിക്കുന്ന വ്യക്തികൾ ആണെങ്കിൽ നി
ങ്ങൾ കൂടുതൽ പരിശ്രമിക്കേണ്ട കാലയളവാണിത്. കാരണം സൂര്യൻ കർക്കടക രാശിയിലേക്ക് പ്രവേശിക്കുന്നതിനാൽ ഈ പരിശ്രമം നിങ്ങൾക്ക് വിജയം കൊണ്ടുവരാൻ കാരണമാകും.

മിഥുനം : ജോലിയുള്ള വ്യക്തികൾ ആണെങ്കിൽ സൂര്യൻ കർക്കടക രാശിയിലേക്ക് പ്രവേശിക്കുന്നതോടെ ശമ്പള വർധനവിന് സാധ്യത കാണുന്നു. നിങ്ങൾ ചെയ്യുന്ന പ്രവർത്തികളിൽ കൂടുതലും പ്രോത്സാഹനങ്ങൾ ലഭിക്കും. മിഥുന രാശിക്കാരുടെ രണ്ടാം ഭാവത്തിൽ അതായത് ധനത്തിന്റെ സ്ഥാനത്താണ് സൂര്യൻ വരിക. ഈ കാരണത്താൽ തന്നെ മിഥുന രാശിക്കാർക്ക് സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉണ്ടാകും. അതിനാൽ തന്നെ, ധന സ്ഥിതി ഉയരുകയും നിങ്ങളുടെ ബാങ്ക് ബാലൻസ് കുതിച്ചുപൊങ്ങുകയും ചെയ്യും. ഈ കാലയളവിൽ നിക്ഷേപങ്ങൾ നടത്തുന്ന വ്യക്തികൾക്ക് ആനുകൂല്യങ്ങൾ കൂടുതൽ ലഭിക്കും.

കർക്കടകം : മിഥുന രാശിയിൽ നിന്നും കർക്കടക രാശിയിലേക്ക് സൂര്യൻ കടക്കുന്നത് ഈ രാശിയിൽ ഉൾപ്പെട്ടവർക്ക് വരുമാനത്തിൽ വലിയ സ്വാധീനം ഉണ്ടാകും. കർക്കടക രാശിയിലാണ് സൂര്യൻ സംക്രമണം നടത്താൻ പോകുന്നത്. അതിനാലാണ് കൂടുതൽ വരുമാനം ഇക്കൂട്ടർ തേടിയെത്തും. ഈ രാശിക്കാർ കൂടുതലും സർക്കാർ ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്നവർ ആയിരിക്കും. അതിനാൽ തന്നെ, ഇക്കൂട്ടരുടെ ശ്രമം ഈ കാലയളവിൽ ആഗ്രഹിക്കുന്ന മികച്ച ജോലി തേടിയെത്താൻ കാരണമാകും.

കന്നി : മിഥുന രാശിയിൽ നിന്നും കർക്കടക രാശിയിലേക്ക് എത്തുന്ന സൂര്യനിലൂടെ കന്നി രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ ഉണ്ടാകാൻ കാരണമാകും. ബിസിനസുകാർ ആണെങ്കിൽ ബിസിനസ് മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ഇതിലൂടെ സാമ്പത്തികമായി വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയും ചെയ്യും. പൊതു മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഈ കാലയളവ് നല്ലതായി മാറും. നിങ്ങളിലേക്ക് നല്ല വാർത്തകൾ എത്തും. അതേസമയം, സാമൂഹിക പ്രവർത്തനം ചെയ്യുന്ന വ്യക്തികൾക്കും നല്ല പ്രവർത്തകരായി മാറാൻ പറ്റുന്ന സമയമാണിത്. പുതിയ നിക്ഷേപങ്ങൾ ഒഴിവാക്കാനാണ് ജ്യോതിഷികൾ പറയുന്നത്. അതുപോലെ തന്നെ ഇക്കൂട്ടർ റിയൽ എസ്റ്റേറ്റിൽ പണം ചിലവഴിക്കരുത്.

ചിങ്ങം : കർക്കടക രാശിയിലേക്ക് സൂര്യൻ സംക്രമിക്കുന്നതോടെ ചിങ്ങ രാശിക്കാർക്ക് ചെറിയ ദോഷങ്ങൾ ആയിരിക്കും ഉണ്ടാക്കാൻ പോകുന്നത്. അതായത് എന്തെങ്കിലും തരത്തിലുള്ള യാത്രകൾക്ക് തയ്യാറെടുക്കുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങൾ ഈ കാലയളവിൽ യാത്രകൾ ഒഴിവാക്കുക. ധന നഷ്ടം കാണുന്നു. അതായത് ഇപ്പോൾ ചിലവാക്കുന്നതിൽ നിന്ന് കൂടുതൽ പണം നിങ്ങൾക്ക് വേണ്ടി വരും.

മീനം : സൂര്യൻ കർക്കടക രാശിയിലേക്ക് എത്തുന്നത് വിദ്യാർത്ഥികളെ സംബന്ധിച്ച ഏറ്റവും അനുകൂലമായ കാലയളവാകും. നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്നവർ ആണെങ്കിൽ പൂർണ വിജയം നല്ല മാർക്കോടെ കൈവരിക്കും. ജോലിക്ക് വേണ്ടി വളരെ നന്നായി കഠിനാധ്വാനം ചെയ്യുന്നവരാണ് ഇക്കൂട്ടർ. കൂടുതൽ കഠിനാധ്വാനം ചെയ്യുന്നത് മീന രാശിക്കാർക്ക് ജോലി ലഭിക്കാൻ കാരണമാകും. ഇക്കൂട്ടറുടെ സന്താനങ്ങളുടെ ഭാഗത്ത് നിന്നും നല്ല വാർത്തകൾ കേൾക്കാൻ ഈ കാലയളവ് ഗുണം ചെയ്യും.
Recommended Video

തുലാം : ജോലിയുള്ള വ്യക്തികൾ ആണെങ്കിൽ ഈ കാലയളവിൽ അവരുടെ തൊഴിൽ മേഖലയിൽ പ്രശസ്തിയും പ്രശംസയും ലഭിക്കാനിടയാകും. പുതിയ കരിയർ തുടങ്ങാൻ തയ്യാറെടുക്കുന്ന വരായിരിക്കും തുലാം രാശിക്കാർ. ഇക്കൂട്ടർക്ക് കൂടുതൽ വിജയം കൈവരിക്കാൻ ഈ കാലയളവിൽ സാധിക്കും. ബിസിനസ് ചെയ്യുന്ന വ്യക്തികൾക്കും ധനലാഭം ഉണ്ടാക്കാം.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications