ധനലാഭത്തിന്റെ സമയമാണ്; ഭാഗ്യം നിങ്ങളെ മാടിവിളിക്കും; ഈ രാശിക്കാര്‍ അറിയേണ്ട കാര്യങ്ങള്‍
ജ്യോതിഷ ശാസ്ത്രത്തില്‍ ഗൃഹങ്ങളുടെ രാശിമാറ്റത്തിന് വലിയ പ്രധാന്യമാണുള്ളത്. ഒരോ മാസവും ഗ്രഹങ്ങള്‍ രാശിമാറിക്കൊണ്ടിരിക്കും. ഈ രാശിമാറ്റം 12 രാശിക്കാരെയും ബാധിക്കാറുണ്ട്. ചിലര്‍ക്ക് മികച്ച ഫലങ്ങള്‍ ഉണ്ടാകുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശം ഫലങ്ങള്‍ സംഭവിക്കും. ഗ്രഹങ്ങളില്‍ ദേവഗുരു എന്നാണ് വ്യാഴത്തെ അറിയപ്പെടുന്നത്. ഈ മാസം 24ന് വ്യാഴം മീനരാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ തുടങ്ങും.

വ്യാഴത്തിന്റെ രാശിമാറ്റം കാരണം വൃശ്ചികം, കര്‍ക്കിടകം, കന്നി, ഇടവം എന്നീ രാശിക്കാരിലാണ് മാറ്റങ്ങള്‍ ഉണ്ടാകുക. ഊ രാശിക്കാരില്‍ ഭാഗ്യം തെളിയുന്നു എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഈ രാശിക്കാര്‍ക്ക് പൊതുവെ സംഭവിക്കുന്ന നല്ല ഗുണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

വ്യാപാര മേഖലയിലുള്ള ഈ രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. പ്രതീക്ഷിക്കാത്ത ലാഭം നിങ്ങളിലേക്ക് വന്നുചേരും. തൊഴില്‍ മേഖലയിലുള്ളവര്‍ക്കും ഏറ്റവും അനുകൂല സമയമാണ്. ജോലി സ്ഥലത്ത് പ്രമോഷന്‍ ലഭിക്കും, ശമ്പളം വര്‍ദ്ധിക്കാനുള്ള സാഹചര്യമുണ്ടാകും. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ബഹുമാനവും ആദരവും വര്‍ദ്ധിക്കും.

ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് വലിയ ഡീലുകള്‍ നടക്കും. കോടതി വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമാണ്. ഇവ അനുകൂലമായി പരിഹരിക്കപ്പെടും. ദീര്‍ഘനാളത്തെ അസുഖം ഭേദമാകും. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടയാക്കും.

ആരോഗ്യപരമായി ഏറ്റവും നല്ല സമയമാണ്. നിങ്ങള്‍ ഏറെ നാളായി ചികിത്സിച്ചിരുന്ന രോഗത്തിന് ശമനമുണ്ടാകും. കുടുംബത്തിന്റെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. ഇവര്‍ക്ക് ഏറ്റവും നല്ല സമയമാണ്.

വ്യാഴം രാശിയെ പൊതുവെ മീനം, ധനു എന്നീ രാശിക്കാരുടെ അധിപനായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. പ്രത്യേക സൗഭാഗ്യം ഈ സമയത്ത് തേടിവരും. എന്നിരുന്നാലും ചിലര്‍ക്ക് ഈ സമയം ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം നല്ലതല്ലെങ്കില്‍ അവര്‍ക്ക് ചില പ്രത്യേക ഉപായങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.

എല്ലാ വ്യാഴാഴ്ചയും മഹാവിഷ്ണുവിനെ ആരാധിക്കുന്നത് നല്ലതാണ്. കൂടാതെ മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ ധാനം ചെയ്യുന്നത് നല്ലതാണ്. പശുക്കള്‍ക്ക് തീറ്റ നല്‍കുന്നത് ഏറ്റവും നല്ല കാര്യമാണ്. ഇതിലൂടെ വ്യാഴത്തിന്റെ കൃപ നിങ്ങളെ തേടിയെത്തും. വലിയ അനുഗ്രഹം ഈ സമയത്ത് നിങ്ങളെ തേടിയെത്തും.

അതേസമയം, വ്യാഴം ഗ്രഹം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നതിനായി ഏകദേശം ഒരു വര്‍ഷമെടുക്കുമെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. 12 ഗ്രഹങ്ങളില്‍ ഏറ്റവും ശുഭഗ്രഹമായാണ് വ്യാഴത്തെ കണക്കാക്കുന്നത്. വ്യാഴം ഗ്രഹത്തെ പൊതുവെ സമ്പത്ത്, പ്രതാപം, വിദ്യാഭ്യാസം, ആത്മീയത, വിവാഹം എന്നിവയുടെ പ്രതീകമായാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications