Astrology: അറിഞ്ഞോ..ഈ രാശിക്കാര്‍ക്ക് 2023 വരെ രാജയോഗമാണ്; ഒപ്പം പ്രണയസാഫല്യവും
ജ്യോതിഷ ശാസ്ത്രത്തില്‍ രാശിമാറ്റത്തിന് വലിയ പ്രാധാന്യമാണുള്ളത്. ജ്യോതിഷ ശാസ്ത്ര പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിതസമയത്ത് ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറും.
ഈ രാശിമാറ്റം വലിയ സ്വാധീനമാണ് ഓരോ വ്യക്തികളുടെയും ജീവിതത്തില്‍ ചെലുത്തുന്നത്. ഈ രാശിമാറ്റം ചിലര്‍ക്ക് ഭാഗ്യമുണടാക്കുമ്പോള്‍ മറ്റു ചിലരെ നിര്‍ഭാഗ്യം തേടിവരും . 2022 ഏപ്രില്‍ 12ന് ആണ് കേതു തുലാം രാശിയിലേക്ക് പ്രവേശിച്ചത് . 2023 വരെ ഈ രാശിയില്‍ തന്നെ തുടരും. ഈ രാശിമാറ്റം മൂന്ന് രാശിക്കാര്‍ക്ക് വലിയ രീതിയില്‍ ഗുണം ചെയ്യും .

മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തികമായി വലിയ മുന്നേറ്റമാണ് ഈ സമയത്ത് ഉണ്ടാകുക. ബിസ്‌നസില്‍ മികച്ച ലാഭം നേടിയെടുക്കാന്‍ സാധിക്കും. പുതിയ ഉറവിടങ്ങളില്‍ നിന്ന് പണം ലഭിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പുതിയ കരാറിന് അന്തിമരൂപം നല്‍കും. ജോലി ചെയ്യുന്ന ്‌സഥാപനങ്ങളില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവും ഉണ്ടാകും. വളരെ കാലം നിങ്ങള്‍ക്ക് ലഭിക്കാതെ മുടങ്ങിക്കിടക്കുന്ന പണം നിങ്ങളെ തേടിയെത്തും.

കര്‍ക്കിടകം
വിവര്‍ത്തകനായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം വളരെ അനുയോജ്യമാണ്. വ്യത്യസ്ത ഭാഷ പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ സമയമാണിത്. പുതിയ ജോലി ലഭിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ജോലിയോട് ആത്മാര്‍ത്ഥത കാണിക്കുന്നവരെ സ്ഥാനക്കയറ്റം തേടിയെത്തും. പ്രണയ സാഫല്യമുണ്ടാകും. സ്വത്ത്, വാഹനം, മുതലായവയും ലഭിക്കാനുള്ള എല്ലാ സാധ്യതയുണ്ട്. എല്ലാ കാര്യത്തിനും അമ്മയുടെ പൂര്‍ണ പിന്തുണ ലഭിക്കും. അമ്മ മുഖേന പണം വന്നു ചേരും. കൂടാതെ സ്ഥലം മാറ്റത്തിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ സമയത്ത് ഭാഗ്യം തേടിയെത്തും. ചെയ്യുന്ന ഏത് ജോലിയായാലും അത് വിജയക്കും. ഈ സമയത്താണ് നിങ്ങള്‍ ബിസ്‌നസ് ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ യാത്രകള്‍ നടത്തുക. ഈ യാത്രകള്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ഏറ്റവും ഉപയോഗപ്രദമാകും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനിയോജ്യമായ സമയമാണിത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രവേശനവും മത്സര പരീക്ഷകളില്‍ വിജയിക്കലും എല്ലാം ഈ സമയത്ത് എളുപ്പമാണ്. ശമ്പള വര്‍ദ്ധനവില്‍ ബുദ്ധിമുട്ട് നേരിടുന്നവരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാകും.












Click it and Unblock the Notifications