ആഗ്രഹിച്ച കാര്യങ്ങല്‍ സ്വന്തമാകും, തൊഴില്‍ മേഖലയില്‍ പ്രതീക്ഷിക്കാത്ത സര്‍പ്രൈസ്, ഈ രാശിക്കാരാണോ
ശനിയുടെ രാശിപ്രവേശനം എല്ലാ ജ്യോതിഷ വിശ്വാസികളും വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ജൂലായ് മൂന്ന് മുതല്‍ ശനി മകരം രാശിയില്‍ പ്രവേശിച്ച് സഞ്ചരിക്കുകയാണ്. ഇത് 2023 ജനുവരി വരെ തുടരും. ഇതിനിടെയില്‍ ഓക്ടോബര്‍ 23ന് ശനി പാതി മാറി ജനുവരി 17 വരെ ആ പാതിയില്‍ തുടരുകയും ചെയ്യും. ഈ ശനിയുടെ രാശിമാറ്റം ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് കൊണ്ടുവരുക. ശുഭകരമായ ഒട്ടേറെ ഫലങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഈ സമയത്ത് സംഭവിക്കും.
'ഭൂമിയിലേക്ക് ഇറങ്ങിവന്ന മലാഖയോ': ഇത് എന്തൊരു അഴകാണ് ഹണി, വൈറൽ ചിത്രങ്ങൾ

ശനിദേവന്റെ അനുഗ്രഹമാണ് ഇവര്‍ക്ക് ലഭിക്കുക. ശനിയുടെ ഈ രാശിമാറ്റം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണം കൊണ്ടുവരിക എന്ന് പരിശോധിക്കാം. മകരം, മീനം, കുംഭം എന്നീ രാശിക്കാര്‍ക്കാണ് ശുഭഫലങ്ങല്‍ വന്നുചേരുന്നത്.

മകരം
ഇപ്പോള്‍ മകരം രാശിയില്‍ വക്രഗതിയിലാണ് ശനി സഞ്ചരിക്കുന്നത്. ആ രീതിയില്‍ തന്നെ ശനി നേരെ സഞ്ചരിക്കുകയും ചെയ്യും. ഈ സമയത്താണ് മഹാപുരുഷ യോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. മകരം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണിതെന്ന് വേണം പറയാന്‍.

തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ മാത്രമാണുണ്ടാകുക. ചെയ്യുന്ന ജോലിയില്‍ വിജയം കൈവരിക്കും. നേതൃത്വപരമായ കഴിവ് വര്‍ദ്ധിക്കും. ധന നേട്ടങ്ങളുണ്ടാകാനുള്ള അവസരം ഉണ്ടാകും. ആരോഗ്യം നന്നായിരിക്കും. ബിസന്‌സ് ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. വ്യാപാര രംഗത്ത് ലാഭം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഏറ്റവം മികച്ച സമയമാണിത്. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത പല നേട്ടങ്ങളും ഇവരില്‍ വന്നുചേരും. ആഗ്രഹിച്ച സ്ഥലങ്ങളിലേക്ക് യാത്ര പോകാനുള്ള അവസരമുണ്ടാകും. വിദേശത്ത് ഒരു ജോലി ആഗ്രഹിച്ച് പ്രേയത്‌നിക്കുന്നവര്‍ക്ക് ആ യാത്ര സഫലമാകും.

പണം ഒരുപാട് വന്നുചേരുമെങ്കിലും അതുപോലെ തന്നെ ചെലവുകളും വര്‍ദ്ധിക്കും. എന്നാല്‍ വരുമാനം വര്‍ദ്ധിക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന എല്ലാ കടങ്ങളും തീര്‍ക്കാനുള്ള അവസരമുണ്ടാകും. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരും. അഭിമുഖങ്ങളിലും പരീക്ഷകളിലും വിജയിക്കും.

മീനം
സാമ്പത്തികമായി നേട്ടങ്ങള്‍ മാത്രമാണ് ഈ രാശിക്കാരെ തേടിയെത്തുക. പണം വരുന്നതിനൊപ്പം ചെലവുകളും വര്‍ദ്ധിക്കും. തൊഴില്‍ മേഖലയില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. കഠിനാധ്വാനം ചെയ്യുന്നതിലൂടെ വിജയം ഉറപ്പാക്കാന്‍ സാധിക്കും. പോസിറ്റീവ് ചിന്താഗതിയോടെ മുന്നോട്ടുപോയാല്‍ എല്ലാ കാര്യങ്ങളും ശരിയാകും.

തൊഴില്‍ മേഖലയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ അതിനുള്ള ഫലം നിങ്ങള്‍ക്ക് ലഭിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം നടക്കും. ഈ സമയത്ത് കറുത്ത ഉറുമ്പുകള്‍ക്ക് മാവും പഞ്ചസാരയും നല്‍കുന്നത് വളരെ നല്ലതാണ്.












Click it and Unblock the Notifications