ഉയര്‍ച്ചയുടെ നാളുകള്‍, പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങള്‍ ഓരോന്നായി ജീവിതത്തില്‍; ഈ രാശിക്കാരാണോ
ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഓരോ മാസവും കടന്നുപോകുന്നത് കൃത്യമായി നിരീക്ഷിക്കും. അവരുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ കൃത്യമായി വീക്ഷിക്കും. ഇപ്പോഴിതാ ഒക്ടോബര്‍ മാസം അവസാനിക്കാന്‍ പോകുകയാണ്. ഇനി രണ്ട് ദിവസത്തിനുള്ളില്‍ നവംബര്‍ മാസം ആരംഭിക്കാന്‍ പോകുകയാണ്.

ജ്യോതിഷ ശാസ്ത്ര പ്രകാരം നവംബര്‍ മാസം ചില രാശിക്കാരെ സംബന്ധിച്ച് അടിപൊളി മാസമാണെന്ന് പറയേണ്ടി വരും. കാരണം, അത്രയ്ക്കും ഇവരെ സംബന്ധിച്ച് ഏറ്റവും പ്രതീക്ഷയുള്ള ഒരു മാസം കൂടിയാണ് നവംബര്‍. ഭാഗ്യ രാശിക്കാര്‍ എന്ന് വേണമെങ്കില്‍ വിളിക്കാം. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. തൊഴില്‍ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകും. ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയേക്കാള്‍ വലിയ കമ്പനിയിലേക്ക് മാറ്റം ലഭിക്കും. കൂടാതെ പ്രമോഷന്‍ സാധ്യതയും ഉണ്ടാകും. ഇത് നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കും.

നിങ്ങളുടെ എല്ലാ കാര്യങ്ങള്‍ക്കും സഹോദരി- സഹോദരന്മാരുടെ പിന്തുണ ലഭിക്കും. ക്ഷമയോടെ പ്രവര്‍ത്തിച്ചാല്‍ എല്ലാ ജോലികളും പൂര്‍ത്തിയാക്കും. എന്നാല്‍ കോപങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യാത്രകള്‍ ചെയ്യാനുള്ള അവസരങ്ങളുണ്ടാകും. ബിസ്‌നസുകാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. മനസ് സന്തോഷിക്കാനുള്ള അവസരങ്ങളുണ്ടാകും. എന്നാല്‍ നിങ്ങളുടെ കോപവും ദേഷ്യവും നിയന്ത്രിക്കണം. വിദേശ യാത്രകള്‍ക്ക് സാധ്യതയുണ്ട്. മികച്ച കരിയര്‍ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ സംസാരം നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.

കര്‍ക്കിടകം
ഈ രാശിക്കാരുടെ മനസ് ഈ സമയത്ത് അസ്വസ്ഥമായിരിക്കുമെങ്കിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. വരുമാനം വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷം ഉണ്ടാകും. പഴയ സുഹൃത്തിനെ കാണാനാകും അവരുമായി ഒട്ടേറെ സമയം ചെലവഴിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ ചെയ്തു തുടങ്ങും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഏറ്റവും ആത്മവിശ്വാസം നിറഞ്ഞ സമയമായിരിക്കും. ബിസ്‌നസില്‍ പുരോഗതിയുണ്ടാകും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുക. സുഹൃത്തുക്കളുടെ പിന്തുണ എല്ലാ കാര്യത്തിനുമുണ്ടാകും. ഈ രാശിക്കാര്‍ ആരോഗ്യം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമായിരിക്കും. നല്ല ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

തുലാം
ഈ രാശിക്കാര്‍ക്ക് ഈ സമയത്ത് വലിയ ആത്മവിശ്വാസമുണ്ടാകും. അതുകൊണ്ട് തന്നെ എല്ലാ ജോലികളും കൃത്യമായി നടക്കും. ഭാവിയില്‍ നേട്ടങ്ങളുണ്ടാകാനുള്ള സാധ്യതകളുണ്ട്. എല്ലാ കാര്യത്തിലും കുടുംബത്തിന്റെ പൂര്‍ണപിന്തുണ ലഭിക്കും. ആരോടും വഴക്കിടാനും തര്‍ക്കിക്കാനും പോകരുത്. എന്നിരുന്നാലും ധനലാഭമുണ്ടാകും.

ധനു
ധനു രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. ധൈര്യത്തോടെ പ്രവര്‍ത്തിച്ചാല്‍ എല്ലാ ജോലികളും വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിങ്ങളുടെ ആത്മവിശ്വാസം ഈ സമയത്ത് വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷമുണ്ടാകാനുള്ള അവസരങ്ങളുണ്ടാകും. കുടുംബത്തോടൊപ്പം ആഗ്രഹിച്ച് ഒരു യാത്ര പോകാനുള്ള അവസരമുണ്ടാകും. എല്ലാ കാര്യങ്ങള്‍ക്കും സുഹൃത്തിന്റെ പിന്തുണ ലഭിക്കും.

കുഭം
കുംഭം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. പ്രവര്‍ത്തന മേഖല വുപുലീകരിക്കാനുള്ള അവസരങ്ങളുണ്ടാകും. വരുമാനം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. ജീവിത പങ്കാളിയോട് നന്നായി പെരുമാറാന്‍ ശ്രദ്ധിക്കുക. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത സന്തോഷങ്ങള്‍ നിങ്ങളെ തേടിയെത്തും.












Click it and Unblock the Notifications