Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ദീപാവലിക്ക് നിങ്ങള്‍ക്ക് കോളടിക്കും; ഐശ്വര്യ ദേവതയുടെ വരവാണ്, ഈ ഭാഗ്യരാശിക്കാരാണോ

ഈ വര്‍ഷത്തെ ദീപാവലി ഒക്ടോബര്‍ 24ന് ആണ് ആഘോഷിക്കുന്നത്. ഈ ദീപാവലി ദിനത്തിന് വലിയ പ്രത്യേകതകളാണുള്ളത്. കാരണം, ദീപാവലിക്ക് തൊട്ടുമുമ്പ് ഒക്ടോബര്‍ 23ന് ശനി മകരരാശിയിലേക്ക് പ്രവേശിക്കുകയാണ്. തുടര്‍ന്ന് ഒക്ടോബര്‍ 26ന് ബുധന്‍ രാശിയിലേക്ക് പ്രവേശിക്കും. ഈ സമയം സൂര്യന്‍, ശുക്രന്‍, കേതഗ്രഹങ്ങള്‍ നേരത്തെ തന്നെ തുലാം രാശിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

1

തുലാം രാശിയില്‍ നാല് ഗ്രഹങ്ങളുടെ സാന്നിധ്യം വന്നതോടെ ചില രാശിക്കാര്‍ക്ക് ഗുണങ്ങളും മികച്ച ഫലങ്ങളും തേടിയെത്തും. ദീപാവലിക്ക് ശേഷമുള്ള ബുധന്റെ സംക്രമണം ഈ രാശിക്കാരില്‍ ലക്ഷ്മി ദേവിയുടെ പ്രത്യക അനുഗ്രഹമുണ്ടായിരിക്കും. ഈ അനുഗ്രഹം വലിയ നേട്ടങ്ങളാണ് ഈ രാശിക്കാര്‍ക്ക് സമ്മാനിക്കുന്നത്. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

മിഥുനം

മിഥുനം

ദീപാവലി കഴിഞ്ഞ് ഒക്ടോബര്‍ 26ന് ആണ് ബുധന്‍ തുലാം രാശിയില്‍ സംക്രമിക്കുന്നത്. മിഥുനം രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങളാണ് ഈ സമയത്ത് എത്തിച്ചേരുക. ഈ സമയത്ത് വരുമാനം വര്‍ദ്ധിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടാകും. ധനലാഭം വന്നുചേരും.

3

തൊഴില്‍ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകും. ജോലി സംബന്ധമായി ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം വന്നുചേരും. മികച്ച സമയമാണ് ഈ രാശിക്കാര്‍ക്ക്.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണിത്. ലക്ഷ്മി ദേവിയുടെ കൃപയുണ്ടാകും. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുടെ സമയമാണ്. ഈ സമയത്ത് ഈ രാശിക്കാരുടെ ബുദ്ധി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും എല്ലാ കാര്യങ്ങളും എളുപ്പത്തില്‍ നടത്തുകയും ചെയ്യും.

5

ഈ സമയത്ത് ഭാഗ്യത്തിന്റെ പിന്തുണ നിങ്ങളെ തേടിയെത്തും. ജോലി ചെയ്യുന്ന സ്ഥലത്ത് മാറ്റങ്ങളുണ്ടാകും. ബഹുമാനവും ആദരവും വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. പങ്കാളിയുമായി നല്ല നിമിഷങ്ങള്‍ ചെലവഴിക്കാനുള്ള അവസരമുണ്ടാകും.

ചിങ്ങം

ചിങ്ങം

ബുധന്റെ രാശിമാറ്റം ചിങ്ങം രാശിക്കാരില്‍ നല്ല ധനലാഭമുണ്ടാക്കും. ഈ സമയത്ത് ഇവര്‍ക്ക് പുതിയ ജോലി അവസരങ്ങള്‍ തേടിയെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍ വന്നുചേരും. കുടുംബത്തില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ സന്തോഷവും പിന്തുണയും ലഭിക്കും.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയത്ത് വരുമാനത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുടെ സമയമാണ്. ഈ രാശിക്കാരില്‍ വരുമാനം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടാകും.

ധനു

ധനു

ഈ സമയത്ത് ധനു രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ പണം നിങ്ങളിലേക്ക് വന്നുചേരും. ഒരിക്കലും നിങ്ങള്‍ക്ക് തിരിച്ചുകിട്ടില്ലെന്ന് കരുതിയ പണം നിങ്ങള്‍ക്ക് ലഭിക്കും. വരുമാനം വര്‍ദ്ധിക്കാനുള്ള സാഹചര്യം വന്നുചേരും.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് ഏറ്റവും ഗുണമുള്ള സമയമാണ്. കരിയറില്‍ നേട്ടങ്ങളുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പള വര്‍ദ്ധനവുണ്ടാകും. ജോലിയില്‍ മാറ്റങ്ങളുണ്ടാകും. പുതിയൊരു ഓഫര്‍ നിങ്ങളെ തേടിയെത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+