Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർ പ്രിയപ്പെട്ടവരെ വഞ്ചിക്കും;ചതിക്കും;സ്വാര്‍ത്ഥരാണ്; നിങ്ങൾ സൂക്ഷിക്കണം:3 രാശിക്കാർ ആര്?

Astrology: ഓരോ രാശിയിലും ഉൾപ്പെട്ട വ്യക്തികളുടെ സ്വഭാവവും വ്യക്തിത്വവും ഏറെ വ്യത്യാസങ്ങൾ ഉള്ളവയാണ്. ഇതിൽ സ്നേഹമുളളവർ, സ്വാർത്ഥരായവർ, തന്നിഷ്ടക്കാർ, ദേഷ്യക്കാർ എന്നിങ്ങനെയുളളവർ ഉണ്ട്. ജ്യോതിഷത്തിൽ രാശികളും ഗ്രഹങ്ങളും ഒരു വ്യക്തിയുടെ ഭാവി, വ്യക്തിത്വം , സ്വഭാവം എന്നിവയെ കൃത്യമായി നിശ്ചയിക്കും.

ഓരോ രാശിക്കാർക്ക് അവരുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും അനിഷ്ടങ്ങളും എല്ലാം വ്യത്യസ്തമാണ്. തന്റെ സ്വന്തം നേട്ടത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാക്കുന്ന ചില രാശിക്കാർ ഉണ്ട് നമുക്ക് ചുറ്റും. പ്രധാനമായും മൂന്നു രാശിക്കാരാണ് ഈ ഗണത്തിൽ ഉൾപ്പെടുന്നവർ. നമുക്ക് നോക്കാം.

astro

ചിങ്ങം : സ്വന്തം ജോലിയിലെ മികച്ച വിജയത്തിനുവേണ്ടി ആരെ വേണമെങ്കിലും ഇക്കൂട്ടർ വഞ്ചിക്കാൻ തയ്യാറാകും. അത് ഉറ്റ സുഹൃത്ത് ആയാൽ പോലും വഞ്ചിക്കും. സൂര്യദേവനാണ് ചിങ്ങം രാശിയുടെ അധിപൻ. ഏതു സമയത്തും ആകർഷണമായ കേന്ദ്രമായി തുടരാനാണ് ഈ രാശിക്കാർ ആഗ്രഹിക്കുന്നത്. ഇത് ഈ രാശിക്കാരുടെ ഏറ്റവും വലിയ പ്രത്യേകത കൂടിയാണ്.

ചിങ്ങം രാശിക്കാരുടെ മുഖച്ഛായ്ക്ക് മോശം വരുത്തുവാൻ അവർ തയ്യാറാകില്ല. ഇനിയിപ്പോൾ ആരെങ്കിലും അതിനു ശ്രമിച്ചാൽ അത് ഇക്കൂട്ടർ സഹിക്കുകയും ഇല്ല. ഈ സാഹചര്യം ഉണ്ടായാൽ ചിങ്ങരാശിക്കാർ പ്രതികരിക്കും. അത് സ്വന്തം സുഹൃത്ത് ആണെങ്കിൽ പോലും അവരെ വെറുതെ വിടില്ല എന്നതാണ് വാസ്തവം.

മിഥുനം : സ്വന്തം സന്തോഷത്തിലാണ് മിഥുന രാശിക്കാർ ശ്രദ്ധ ചെലുത്തുക. സുഖത്തിനും സന്തോഷത്തിനും വേണ്ടി പ്രിയപ്പെട്ടവരെ പോലും ഈ രാശിക്കാർ വഞ്ചിക്കും. ഇതിനുള്ള സാധ്യത ഏറെ കൂടുതലാണ്. മിഥുനം രാശിയുടെ അധിപൻ ബുധനാണ്. ആത്മാഭിമാനം ഉള്ളവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താം ഈ രാശിക്കാരെ. പ്രത്യേക ശ്രദ്ധ ചെലുത്തുന്ന ഈ വിഭാഗക്കാർ സംഭാഷണത്തിൽ ഏറെ വൈദഗ്ധ്യമുള്ളവരായി കണക്കാക്കപ്പെടുന്നു. സ്വാർത്ഥ ചിന്താഗതിയുള്ള വ്യക്തികളാണ് ഈ രാശിയിൽ ഉൾപ്പെടുന്നത്.

സ്വന്തം ജീവിതത്തിൽ പ്രയോജനം ഉണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായാൽ ഇവർ നേട്ടത്തിനായി എന്തും ചെയ്യും. സ്വാർത്ഥ ചിന്താഗതിക്കാരും. നിങ്ങൾക്ക് ചുറ്റുമുള്ള സുഹൃത്തുക്കളോ മറ്റ് വ്യക്തികളോ സ്വന്തം പങ്കാളിയോ ഈ രാശിക്കാർ ആണെങ്കിൽ ശ്രദ്ധ ഉണ്ടാകുന്നത് നിങ്ങളുടെ ജീവിതത്തിൽ നല്ലതായിരിക്കും. മിഥുനരാശിക്കാരോട് തർക്കിച്ചാൽ ഈ തർക്കം മോശം സ്ഥിതയിൽ എത്തും. തർക്കിക്കാൻ നിന്നാൽ ഈ കൂട്ടർ സൗഹൃദം പോലും വേണ്ടെന്നു വയ്ക്കാൻ തയ്യാറാകും എന്നതാണ് വലിയ പ്രത്യേകത.

കന്നി : വഞ്ചനയുടെ വിദഗ്ധരായായാണ് കന്നിരാശിക്കാരെ കണക്കാക്കപ്പെടുന്നത്. കന്നി രാശിയുടെ അധിപൻ ബുധനാണ്. ജ്യോതിഷ രാശി പ്രകാരം ഈ രാശിയിൽ ഉൾപ്പെട്ടവർ സ്വന്തം നേട്ടത്തിനായി ഏതറ്റം വരെയും പോകാൻ തയ്യാറാകും. സ്വന്തം ജീവിതത്തിലെ സുഖങ്ങൾക്കും സന്തോഷങ്ങൾക്കും മാത്രമാണ് ഇവർ പ്രാധാന്യം നൽകുന്നത്. നേട്ടത്തിന് വേണ്ടി വേണ്ടപ്പെട്ടവരെ പോലും പരിഗണിക്കാൻ കന്നി രാശിക്കാർ തയ്യാറാകില്ല. നെഗറ്റീവ് സ്വഭാവം ആണെങ്കിലും ഒരു പോസിറ്റീവ് ഗുണം കൂടി ഈ രാശിക്കാർക്ക് ഉണ്ട്. പാവപ്പെട്ടവരെ സഹായിക്കുവാൻ ഇക്കൂട്ടർ തയ്യാറാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+