കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Astrology: ദാമ്പത്യ ജീവിതം സന്തോഷപൂര്‍ണമാകും, സാമ്പത്തിക നേട്ടം; സൂര്യന്റെ അനുഗ്രഹം ഈ രാശിക്കാര്‍ക്ക്

Google Oneindia Malayalam News

ജ്യോതിഷ ശാസ്ത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൂര്യന്‍. ഈ മേയ് 15ന് സൂര്യന്‍ ഇടവരാശിയില്‍ പ്രവേശിച്ചു കഴിഞ്ഞു. ഇടവം രാശിയില്‍ നില്‍ക്കുന്ന സൂര്യന്റെ കൃപ ചില രാശിക്കാര്‍ക്ക് എന്തായാലും ലഭിക്കും. ജൂണ്‍ 14 വരെ സൂര്യന്‍ ഇടവരാശിയില്‍ തുടരുന്നതായിരിക്കും. ഈ സമയത്ത് സൂര്യന്റെ അനുഗ്രഹം ഏതൊക്കെ രാശിക്കാര്‍ക്ക് ലഭിക്കുമെന്ന് പരിശോധിക്കാം...

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ അനുഗ്രഹം മികച്ച രീതിയില്‍ ലഭിക്കും. നല്ല ഫലങ്ങളാണ് ഇവരെ തേടിയെത്തുക. ജോലിയില്‍ പുരോഗതിയുണ്ടാകുന്നതിനൊപ്പം പുതിയ ജോലി ആരംഭിക്കാനുള്ള അവസരവും ലഭിക്കും. വ്യാപാരികള്‍ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കും. മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. സാമ്പത്തിക നില മെച്ചപ്പെടും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സമയം അനുകൂലമാണ്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ഈ രാശിക്കാര്‍ക്ക് സാമ്പത്തിക ലാഭം നേട്ടം വന്നുചേരും. ജോലിയിലും ബിസിനസിലും ലാഭം ഉണ്ടാകുന്നതിനൊപ്പം സ്ഥലമാനങ്ങള്‍ വര്‍ദ്ധിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭ്യമാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ജോലി സ്ഥലത്ത് അഭിനന്ദനം ലഭിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്ഥാനമാനങ്ങളില്‍ വര്‍ധനവ് ഉണ്ടാകുന്നതിനൊപ്പം വാഹനം വാങ്ങാനുള്ള അവസരം ഉണ്ടാകും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കും. കൂടാതെ ഈ രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ കൃപയുണ്ടാകും.

വൃശ്ചിക രാശി

വൃശ്ചിക രാശി

ജോലിയുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ വന്നുചേരും. വരുമാനം വര്‍ദ്ധിക്കും. സാമ്പത്തികമായി നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല സമയമാണ്. നിക്ഷേപം ഗുണം ചെയ്യും.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ജോലി സ്ഥലത്ത് നേട്ടമുണ്ടാകും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കും. ജോലിയില്‍ വിജയം കൈവരിക്കും. ജോലിക്കും ബിസിനസിനും സമയം അനുകൂലമാണ്. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. വരുമാനം വര്‍ദ്ധിക്കാനും സാമ്പത്തികമായി നേട്ടമുണ്ടാകാനും സാധിക്കും.

മറ്റൊരാള്‍ ബാലചന്ദ്രകുമാറായി മാറിയെങ്കില്‍ ഞാനും പ്രതിയാവില്ലേ; ദിലീപിനെ ചതിച്ചില്ല: ബാലചന്ദ്രകുമാർമറ്റൊരാള്‍ ബാലചന്ദ്രകുമാറായി മാറിയെങ്കില്‍ ഞാനും പ്രതിയാവില്ലേ; ദിലീപിനെ ചതിച്ചില്ല: ബാലചന്ദ്രകുമാർ

English summary
Astrology: These zodiac signs get the grace of sun which is in Idavam rasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X