ഇതാണ് നിങ്ങള്‍ ആഗ്രഹിച്ച മാസം; സാമ്പത്തിക ഉയര്‍ച്ച, ഈ രാശിക്കാര്‍ക്ക് നവംബര്‍ അടിപൊളിയാണ്
ഒക്ടോബര്‍ മാസം അവസാനിച്ച് നവംബര്‍ മാസത്തിലേക്ക് കടക്കുകയാണ്. പുതിയ പ്രതീക്ഷകളോടെയാണ് ജ്യോതിഷ ശാസ്ത്രം നവംബര്‍ മാസത്തെ വരവേല്‍ക്കുന്നത്. പുതിയ മാസത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് മികച്ച സമയമാണ് തെളിയുന്നത്. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് അത്ര നല്ല സമയമല്ല. പുതിയ നംവബര്‍ മാസത്തോടെ ചില രാശിക്കാര്‍ക്ക് സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മേടം
മേടം രാശിക്കാരെ സംബന്ധിച്ച് അത്ര നല്ല സമയമല്ല, അപ്രേതീക്ഷികതമായി വരുന്ന സാമ്പത്തിക ചെലവുകള്‍ നിങ്ങള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. എല്ലാ കാര്യങ്ങളും ശ്രദ്ധാപൂര്‍വം വേണം ആസൂത്രണം ചെയ്യാന്‍. അതിന് ശേഷം മാത്രം പണം ചെലവഴിക്കുക. തിടുക്കത്തില്‍ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ബിസനസ് ചെയ്യുന്നവര്‍ക്ക് ഏറ്റവുും നല്ല സമയമാണ്.

ഇടവം
ഈ രാശിക്കാര്‍ക്ക് ചെലവുകളുടെ മാസമാണ്. വലിയ സാമ്പത്തിക ചെലവുകളുണ്ടാകും. ഇത് നിങ്ങളുടെ മനസിനെ അലട്ടും. എന്നാല്‍ പണം എവിടെയും നിക്ഷേപിക്കുന്നതിന് തടസമില്ല. വസ്തുവില്‍ നിക്ഷേപിക്കുന്നത് നല്ലതാണ്. ഇത് വലിയ നേട്ടം നിങ്ങളെ നേടിയെടുക്കാന്‍ സഹായിക്കും. എല്ലാ തീരുമാനങ്ങള്‍ എടുക്കുമ്പോഴും ശ്രദ്ധിച്ച് മാത്രം കൈകാര്യം എടുക്കുക.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തികമായി അനുകൂല സമയമാണ്. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കാനുള്ള അവസരങ്ങളുണ്ടാകും. നിക്ഷേപിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. പണം കൃത്യമായി ഉപയോഗിക്കുന്നതിന് ഊന്നല്‍ നല്‍കുക. അമിതമായ ചെലുവുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അത്ര നല്ല സമയമല്ല. പണം നിങ്ങള്‍ ആവശ്യത്തിന് സമ്പാദിക്കമെങ്കിലും അതിന് അനുസരിച്ച് ചെലവുകളുണ്ടാകും. ഈ സമയത്ത് നല്ലൊരു സമ്പാദ്യ പദ്ധതിയെ കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്.

ചിങ്ങം
ചിങ്ങം രാശിക്കാരെ സംബന്ധിച്ച് വലിയ ചെലവുകളുള്ള മാസമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അത്ര നല്ല രീതിയിലല്ല മുന്നോട്ടു പോകുക. ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇത് നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും. എല്ലാ അവസരങ്ങളിലും ക്ഷമ മുറുകെ പിടിച്ച് ജീവിച്ചിരിക്കുക.

കന്നി
കന്നി രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. പ്രതീക്ഷിക്കാത്ത വഴികളിലൂടെ നിങ്ങള്‍ക്ക് പണം എത്തിച്ചേരും. ചെലവുകള്‍ വര്‍ദ്ധിക്കമെങ്കിലും അത് നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കില്ല. സമ്പാദ്യത്തില്‍ വലിയ വര്‍ദ്ധനയുണ്ടാകുന്ന സമയമാണ്.

തുലാം
തുലാം രാശിക്കാരെ സംബന്ധിച്ച് അത്ര നല്ല മാസമല്ല, വളരെ ചെലവ് പ്രതീക്ഷിക്കാം. എന്നാല്‍ വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. ബിസ്‌നസില്‍ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.

വൃശ്ചികം
വൃശ്ചികം രാശിക്കാരെ സംബന്ധിച്ച് അത്ര നല്ല മാസമല്ല. അധിക ചെലവുണ്ടാകാന്‍ സാധ്യതയുണ്ട്. വരുമാനം ഏകോപിപ്പിക്കുകയും ചെലവ് നിയന്ത്രിക്കുകയും ചെയ്യാനുള്ള സാഹചര്യങ്ങളുണ്ടാകും. നിക്ഷേപത്തിനുള്ള ഏറ്റവും മികച്ച സമയമാണ്.












Click it and Unblock the Notifications