പ്രണയം പൂത്തുലയും, തൊഴിലിടങ്ങളില്‍ പ്രമോഷന്‍: ഈ രാശിക്കാര്‍ക്ക് ശുക്ര കൃപ ഉറപ്പ്
ശുക്രന്റെ രാശിമാറ്റം ഒരോ വ്യക്തിയുടെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. സാമ്പത്തിക സ്ഥിതി, ജീവിതം, സുഖ സൗകര്യങ്ങള്‍ എന്നിവയിലാണ് വലിയ മാറ്റം വരുത്തുന്നത്. ഇന്ന് മേയ് 23 ആണ്. ഇന്ന് ശുക്രന്‍ രാശി മാറും. മേടരാശിയിലെ ശുക്രന്റെ പ്രവേശനം എല്ലാ രാശമികളിലും വലിയ സ്വാധീനമാണ് ചെലുത്തുന്നത്. മേയ് 23 മുതല്‍ ജൂണ്‍ 18 വരെയാണ് ശുക്രന്‍ മേട രാശിയില്‍ തുടരുന്നത്. ഈ ശുക്ര സക്രമണം 5 രാശിയിലുള്ളവര്‍ക്ക് ശുഭകരമായ ഫലം നല്‍കുമെന്നാണ് വിശ്വാസം. അത് ഏതൊക്കെ രാശികളാണെന്ന് പരിശോധിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം കരിയര്‍ ജീവിതത്തില്‍ മുന്നേറാന്‍ അവസരം നല്‍കും. എല്ലാ പ്രശ്‌നങ്ങളും മാറി പുതിയ ജോലിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. ധനലാഭവും സ്ഥാനക്കയറ്റവുമുണ്ടാകും. ശമ്പളം വര്‍ദ്ധിക്കും കുടുംബ ജീവിതം ഇവര്‍ക്ക് മികച്ചതായിരിക്കും.
Recommended Video


മിഥുനം
ശുക്രന്റെ സക്രമണം മിഥുനരാശിക്കാര്‍ക്ക് ധനലാഭമുണ്ടാക്കും. ജോലി സ്ഥലങ്ങളില്‍ മികച്ച അനുഭവം സൃഷ്ടിച്ചെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും. നല്ല സമയവും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സാധിക്കും. വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം ജീവിതത്തില്‍ സന്തോഷമുണ്ടാകും.

കര്‍ക്കിടകം
ഇവര്‍ക്ക് ഈ രാശിമാറ്റത്തില്‍ തൊഴില്‍ മേഖലയില്‍ വലിയ പുരോഗതിയുണ്ടാകും. വിവിധ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. ജോലി മാറുന്നത് കൂടാതെ പ്രമോഷന്‍, ഇന്‍ക്രിമെന്റ്് ലഭിക്കാനുള്ള സാധ്യത ഏറെയാണ്. വ്യാപാരികള്‍ക്ക് ഇതുവരെ ലഭിക്കാത്ത വലിയ കരാറുകള്‍ ലഭിക്കാനുള്ള അവസരം ഉണ്ടാകും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വന്‍ ഗുണങ്ങളാണ് ഈ രാശിമാറ്റത്തിലൂടെ ലഭിക്കുക, എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ആഗ്രഹിച്ച ജോലി ലഭിക്കും. കരിയറില്‍ പുരോഗതി കൈവരിക്കാന്‍ കഴിയും. ബഹുമാനം വര്‍ധിക്കും. നിങ്ങളുടെ പ്രവൃത്തികള്‍ വിലമതിക്കപ്പെടും. വീട്ടിലെ പ്രശ്‌നങ്ങള്‍ എല്ലാം തന്നെ മാറും. വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം വലിയ നേട്ടങ്ങളുണ്ടാകും. വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് വലിയ നേട്ടങ്ങളുണ്ടാകും.

തുലാം
ശുക്രന്റെ രാശിമാറ്റത്തില്‍ തുലാം രാശിക്കാര്‍ക്ക് പ്രണയ ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കും. അവിവാഹിതര്‍ക്ക് ജീവിത പങ്കാളിയെ ലഭിക്കും. പ്രണയ ദമ്പതികള്‍ക്കും വിവാഹിതരായവര്‍ക്കിടെയില്‍ സ്‌നേഹം വര്‍ദ്ധിക്കും. വലിയ യാത്രകള്‍ നടത്താന്‍ സാധിക്കും. തൊഴിലന്വേഷകര്‍ക്ക് മികച്ച തൊഴില്‍ നേടിയെടുക്കാന്‍ സാധിക്കും.












Click it and Unblock the Notifications