Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥലമോ വീടോ വാങ്ങാൻ തടസ്സം, ദമ്പതികള്‍ തമ്മിലുള്ള അകാരണമായ കലഹങ്ങള്‍, മത്സരങ്ങളില്‍ വിജയം, നാൾഫലം

മേടം - പുതിയ സുഹൃത്ത് മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും.

ഇടവം - വസ്തുസംബന്ധമായ ഇടപാടുകള്‍ നടത്തും. മത്സരങ്ങളില്‍ വിജയിക്കും. കുടുംബാനുകൂല്യം വര്‍ധിക്കും. കടബാധ്യതകള്‍ തീര്‍ക്കും.

മിഥുനം - കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ഗൃഹനിര്‍മ്മാണത്തിന് പാഴ്ചിലവുകള്‍ ഉണ്ടാകും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. സ്ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും.

Astrology Today

കര്‍ക്കടം - ധനാഗമം വര്‍ധിക്കും. ആരോഗ്യ ബുദ്ധിമുട്ടു മാറും. ഇന്റര്‍വ്യവുകളില്‍ പങ്കെടുക്കും. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കും.

ചിങ്ങം - ദമ്പതികള്‍ തമ്മിലുള്ള അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും.

കന്നി - ഏതുകാര്യവും നിഷ്പ്രയാസം ചെയ്തുതീര്‍ക്കും. വിദേശ തൊഴിലവസരം. ആരോഗ്യം തൃപ്തികരം. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ജോലിസ്ഥലത്ത് തെറ്റിദ്ധാരണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും. പൊതുകാര്യങ്ങളില്‍ പങ്കെടുക്കും.

തുലാം - ശത്രുക്കളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. എല്ലാകാര്യത്തിലും അധികം ധനചെലവ് അനുഭവപ്പെടും. ധാരാളം യാത്രകള്‍ ആവശ്യമായി വരും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും.

Astrology Today

വൃശ്ചികം - പുതിയ തീരുമാനങ്ങള്‍ എടുക്കും. വ്യവഹാരങ്ങള്‍ക്കു തീര്‍പ്പുണ്ടാകും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. ദുര്‍വ്യയം കുറയ്ക്കാനാകും.

ധനു - കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിലവിലുള്ള ജോലി നഷ്ടപ്പെടാന്‍ സാധ്യത. ദീര്‍ഘ വീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാവൂ. മനഃക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും.

മകരം - ഉദരരോഗങ്ങള്‍ മൂലം ക്ലേശിക്കും. വിപരീത അനുഭവങ്ങള്‍ വര്‍ധിക്കും. വാഹനങ്ങളില്‍ നിന്ന് അപകടം ഉണ്ടാകാതെ നോക്കണം.

കുംഭം - പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. ദൂരയാത്രകള്‍ ആവശ്യമായി വരും. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് ഇടയുണ്ട്. ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും.

മീനം - വ്യാപാരത്തില്‍ ശ്രദ്ധ കുറയരുത്. സന്താനഭാഗ്യം ഉണ്ടാകും. ലാഭാനുഭവങ്ങള്‍ വര്‍ധിക്കുന്ന വാരമാണ്. മനോവ്യാകുലതകള്‍ മാറും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+