Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതില്‍ കൂടുതല്‍ എന്തുവേണം, രാജയോഗമെന്ന് പറഞ്ഞാല്‍ ഇതാണ്; ഈ രാശിക്കാരുടെ ഭാഗ്യനാളുകള്‍

ജ്യോതിഷത്തില്‍ വ്യാഴം ഗ്രഹത്തിന് വലിയ പ്രധാന്യമാണുള്ളത്. ഒരു ശുഭഗ്രഹമായിട്ടാണ് വ്യാഴത്തെ വിശ്വാസികള്‍ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വ്യാഴത്തിന്റെ ഓരോ ചലനവും ഇവര്‍ കൃത്യതയോടെ നിരീക്ഷിക്കും. ഒരു വ്യക്തിയുടെ ജീവിതത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശുഭത്തിലാണെങ്കില്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്.

മട്ടന്‍ ബിരിയാണിയാണോ ഇന്നത്തെ ഡിഷ്; അമലയുടെ ചിത്രത്തില്‍ ആരാധകര്‍, വൈറല്‍

1

സാധാരണയായി വ്യാഴം ഒരു വര്‍ഷത്തിനുള്ളിലാണ് രാശി ചക്രം മാറാറുള്ളത്. ഈ വര്‍ഷം ഏപ്രിലോടെയാണ് വ്യാഴം മീന രാശിയില്‍ പ്രവേശിച്ചത്. ഇത് ഇവിടെ ഒരു വര്‍ഷത്തോളം തുടരും. ഈ രാശിമാറ്റം ചില രാശിക്കാരുടെ ഭാഗ്യം തെളിയുന്ന നാളുകള്‍ കൂടെയാണ്. സാമ്പത്തികമായും ദാമ്പത്യ ജീവിതത്തിലും വലിയ മാറ്റങ്ങളും ഇവരെ തേടിയെത്തും. വ്യാഴത്തിന്റെ രാശിമാറ്റം ഏതൊക്കെ മൂന്ന് രാശിക്കാര്‍ക്കാണ് ഗുണം ചെയ്യുന്നതെന്ന് നോക്കാം...

ഇടവം

ഇടവം

വ്യാഴം രാശി മാറുന്നതോടെ ഇടവ രാശിക്കാരുടെ രാജ യോഗമാണെന്ന് പറയാം. ഇനി അവര്‍ക്ക് നല്ല നാളുകളുടെ ഒരു ഘോഷയാത്ര തന്നെ വന്നു ചേര്‍ന്നേക്കാം. സാമ്പത്തികമായി മുന്നേറുന്നതിനൊപ്പം നിങ്ങളുടെ വരുമാനത്തില്‍ വലിയ മാറ്റമുണ്ടാകും. മുടക്കിയ പണം എല്ലാം തന്നെ തിരികെ ലഭിക്കാന്‍ അവസരമുണ്ടാകും.

3

വ്യാപാരികള്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. വലിയ ലാഭം ലഭിക്കും. പ്രവര്‍ത്തന രീതി മെച്ചപ്പെടുന്നതിനൊപ്പം ബഹുമാനവും ആദരവും വര്‍ദ്ധിക്കും. ജ്യോതിഷ വിദഗ്ധന്റെ ഉപദേശത്തോടെ വജ്രം ധരിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഇത് കൊണ്ട് നേടിയെടുക്കാന്‍ സാധിക്കും.

മിഥുനം

മിഥുനം

വ്യാഴത്തിന്റെ സക്രമം മിഥുനം രാശിക്കാരെ സംബന്ധിച്ച് ശുഭകരമായ നാളുകള്‍ക്ക് തുടക്കം കുറിക്കും. ജോലിയില്‍ മികച്ച മുന്നേറ്റം നേടിയെടുക്കാന്‍ സാധിക്കും. പുതിയ ജോലി ലഭിക്കുന്നതിനൊപ്പം ജോലിയില്‍ ഉയര്‍ച്ച ലഭിക്കും. പ്രമോഷന്‍ ഇന്‍ക്രിമെന്റ് വലിയ രീതിയില്‍ വര്‍ദ്ധിക്കും. ആഗ്രഹിച്ച സ്ഥലത്തേക്ക് ജോലി മാറ്റം ലഭിച്ചേക്കും. മികച്ച ഫലങ്ങള്‍ക്കായി ഒരു ജ്യോതിഷ വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിച്ച് നിങ്ങള്‍ക്ക് മരതകം ധരിക്കാവുന്നതാണ്.

കര്‍ക്കിടകം

കര്‍ക്കിടകം

വ്യാഴത്തിന്റെ രാശിമാറ്റം കര്‍ക്കിടക രാശിക്കാരെ സംബന്ധിച്ച് ഗുണത്തിന്റെയും സന്തോഷത്തിന്റെയും നാളുകളാണ്. ഇത്തരക്കാര്‍ക്ക് എല്ലാ ജോലിയിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ജോലിയില്‍ വിജയം ഉണ്ടാകുന്നതിനൊപ്പം സാമ്പത്തികമായി മുന്നേറ്റമുണ്ടാകും. വ്യാവസായികള്‍ക്ക് ഏറ്റവും മികച്ച സമയമാണിത്.

6

വളരെക്കാലമായി മുടങ്ങിക്കിടന്ന കാര്യങ്ങള്‍ ഈ സമയത്ത് ചെയ്തു തീര്‍ക്കും. മുടങ്ങിക്കിടന്ന വസ്തു സംബന്ധമായ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കപ്പെടാന്‍ ഈ സമയത്ത് സാധിക്കും. ഇഷ്ട സ്ഥലങ്ങളിലേക്ക് യാത്രകള്‍ നടത്താന്‍ സാധിക്കും. ഈ യാത്രകളൊക്കെ നിങ്ങളുടെ ജീവിതത്തില്‍ ഗുണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+