അഗ്രഹിച്ച കാര്യങ്ങള്‍ നിങ്ങളെ തേടിയെത്തും; സാമ്പത്തികമായി മുന്നേറാം, ഈ രാശിക്കാരാണോ
ചൊവ്വയെ സേനാതിപതിയായാണ് ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. ജാതകത്തില്‍ ചൊവ്വ അനുകൂലമായി നില്‍ക്കുന്നവര്‍ക്ക് ഭൂമി ലാഭമുണ്ടാക്കാനും ഭൂമി സംബന്ധമായ ഇടപാടുകള്‍ ലാഭകരമായി ചെയ്യാനും സാധിക്കും. സ്ത്രീ ജാതകത്തില്‍ ഏഴിലും എട്ടിലും ചൊവ്വ നില്‍ക്കുന്നത് വൈധവ്യത്തെ നല്‍കുമെന്നാണ് ജ്യോതിഷം പറയുന്നത്. അതിന് പരിഹാരമായ പാപജാതകങ്ങള്‍ ചേര്‍ത്താല്‍ മതിയാകും.

അതേസമയം, ഇക്കഴിഞ്ഞ ഒക്ടോബര്‍ 16 മുതല്‍ ചൊവ്വ മിഥുന രാശിയില്‍ സംക്രമണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനവും ഗുണവും ഒരുപാട് പേര്‍ക്ക് ലഭിക്കും. ചില രാശിക്കാര്‍ക്കാണ് ഈ പ്രയോജനം ലഭിക്കുക. മേടം രാശി ചൊവ്വയുടെ സംക്രമണം നിങ്ങളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും.

ഇതിന്റെ ഫലമായി ജോലി സ്ഥലത്ത് നേട്ടങ്ങളുണ്ടാകും. മേലധികാരിയില്‍ നിന്ന് പ്രശംസ നേടിയെടുക്കാന്‍ സാധിക്കും. പണം സമ്പാദിക്കാനുള്ള മികച്ച അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എല്ലാ അവസരങ്ങളും നിങ്ങളെ തേടിയെത്തും. ഈ ഗുണങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ഈ സമയത്ത് പൂര്‍ത്തിയാകാത്ത പല ജോലികളും പൂര്‍ത്തിയാക്കാനുള്ള അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. സാമ്പത്തികമായി മുന്നേറാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്.

കന്നി
കന്നി രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. തൊഴില്‍ കാര്യത്തില്‍ പുതിയ നേട്ടങ്ങള്‍ തേടി വന്നേക്കാം. അധ്വാനത്തിന് ഫലമുണ്ടാകും. പുതിയ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള അവസരങ്ങള്‍ വന്നുചേരും.












Click it and Unblock the Notifications