Get Updates
Get notified of breaking news, exclusive insights, and must-see stories!

എടുത്തുചാട്ടം വേണ്ട, അത്ര നല്ല സമയമല്ല; പ്രശ്‌നങ്ങളുടെ നാളുകളാണ് ഇനി; ഈ രാശിക്കാരാണോ

ജ്യോതിഷത്തില്‍ ശുക്രന്റെ രാശിമാറ്റത്തിന് വലിയ പ്രധാന്യമാണുള്ളത്. ഭാഗ്യം, ധനം, മഹത്വം സുഖസൗകര്യങ്ങള്‍ എന്നിവയുടെ ഘടകമായാണ് ശുക്രനെ കമക്കാക്കുന്നത്. ശുക്രന്റെ രാശിമാറ്റം ചിലര്‍ക്ക് ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് അശുഭകരമായ കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

1

ആഗസ്റ്റ് ഏഴിന് ശുക്രന്‍ കര്‍ക്കിടകം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ആഗസ്റ്റ് 31 വരെ ശുക്രന്‍ ഈ രാശിയില്‍ തുടരും. പിന്നീട് ചിങ്ങത്തില്‍ പ്രവേശിക്കും. ശുക്രന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാരെയാണ് ബാധിക്കുകയെന്ന് പരിശോധിക്കാം.

2

അഞ്ച് രാശിക്കാരെയാണ് ശുക്രന്‍ രാശിമാറ്റം പ്രദാനമായും ബാധിക്കുന്നത്. മേടം, കന്നി, തുലാം, ധനു, കുംഭം എന്നീ രാശിക്കരെയാണ് ശുക്രന്റെ രാശിമാറ്റം പ്രധാനമായും ബാധിക്കുന്നത്.

മേടം

മേടം

മേടം രാശിക്കാരെ സംബന്ധിച്ചിടത്തോളം പ്രണയ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. ഈ സമയങ്ങളില്‍ വളരെ വികാരധീനരായിരിക്കും. ചെറിയ കാര്യങ്ങള്‍ പോലും അവരെ കൊണ്ട് കൈകാര്യം ചെയ്യാനാവില്ല. ഇത് അവരെ മാനസികമായി അലട്ടാനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തില്‍ ഈ സമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കണം.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് ഈ സമയത്ത് പ്രശ്‌നത്തിന്റെ നാളുകളാണ്. പണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ എടുത്തുചാടി തീരുമാനം എടുക്കരുത്. നല്ലത് പോലെ ആലോചിച്ച് മാത്രം തീരുമാനം എടുക്കുക. ഏറ്റവും നല്ല വഴി എന്തെന്നാല്‍, ഈ കാലയളവില്‍ നിക്ഷേപം ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ഏറ്റവും നല്ല തീരുമാനങ്ങളില്‍ ഒന്നാവും. ആരോഗ്യ കാര്യങ്ങളില്‍ മികച്ച ശ്രദ്ധ പുലര്‍ത്തണം.

തുലാം

തുലാം

ഈ സമയത്ത് തുലാം രാശിക്കാരെ സംബന്ധിച്ചിച്ച് കുടുംബ ജീവിതത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. മോശം സാഹചര്യങ്ങളിലൂടെ നിങ്ങള്‍ കടന്നുപോകും. മുതിര്‍ന്നവരുടെ ഉപദേശം ഒരിക്കലും അവഗണിക്കരുത്. നിരവധി വെല്ലിവിളികള്‍ പ്രൊഫഷണലുകള്‍ക്കും ബിസ്‌നസുകാര്‍ക്കും നേരിട്ടേക്കാം. ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ധനു

ധനു

ധനു രാശിക്കാരെ സംബന്ധിച്ച് അനുകൂല സമയമായിരിക്കില്ല. കടം വാങ്ങാനുള്ള ഏത് സാഹചര്യമുണ്ടായാലും വാങ്ങാന്‍ നില്‍ക്കരുത്. കാരണം, പണ നഷ്ടം സംഭവിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. വളരെ ശ്രദ്ധയോടെ വേണം എല്ലാ ഇടപാടുകളും നോക്കിനടത്താന്‍. വിദ്യാര്‍ത്ഥികള്‍ക്ക് തടസങ്ങള്‍ നേരിടാനുള്ള സാധ്യതയുമുണ്ട്.

കുംഭം

കുംഭം

ഈ കാലയളവില്‍ കുംഭം രാശിക്കാര്‍ക്ക് കഠിനാധ്വാനത്തിലൂടെ മാത്രമാണ് വിജയം ഉണ്ടാവുകയുള്ളൂ. ചെലവുകള്‍ വര്‍ദ്ധിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തൊഴില്‍ മേഖലയിലും എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+