പ്രണയ ജീവിതത്തിന് മാധുര്യം; കാത്തിരുന്ന ആ സന്തോഷം നിങ്ങളിലേക്ക്, ഈ ഭാഗ്യ രാശിക്കാരാണോ
ഓരോ ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രാധാന്യത്തോടെയാണ് ജ്യോതിഷ വിശ്വാസികള്‍ നോക്കിക്കാണുന്നത്. രാശിമാറ്റം ഓരോ വ്യക്തിയുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്. ചിലര്‍ക്ക് നല്ല ഫലങ്ങള്‍ തേടിയെത്തുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശം ഫലങ്ങള്‍ വന്നെത്തും. ഇപ്പോഴിതാ ശുക്രന്‍ സ്വന്തം രാശിയായ തുലാം രാശിയില്‍ നിന്ന് വൃശ്ചിക രാശിയിലേക്ക് നീങ്ങുകയാണ്.

ഈ വരുന്ന നവംബര്‍ 11 മുതലാണ് ശുക്രന്‍ വിശ്ചിക രാശിയിലേക്ക് പ്രവേശിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഈ സമയം ഏറ്റവും മികച്ചതാണ്. സാമ്പത്തികമായി വലിയ നേട്ടങ്ങളാണ് ഈ രാശിക്കാരെ സംബന്ധിച്ച് ലഭിക്കുക. ഈ സമയത്ത് ഏതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടങ്ങളുടെ കാലമെന്ന് പരിശോധിക്കാം.

ഇടവം
ഇടവം രാശിക്കാരെ സംബന്ധിച്ച് ശുക്രന്റെ സംക്രമ സമയം ഏറ്റവും നല്ല ഫലങ്ങള്‍ തേടിയെത്താന്‍ സഹായിക്കും. ഈ സമയത്ത് ബന്ധങ്ങളില്‍ സന്തോഷം വര്‍ദ്ധിക്കാന്‍ ഇടയാക്കും. പ്രണയ ജീവിതത്തില്‍ സന്തോഷം മാത്രം കൈവന്നുചേരും. അവിവാഹിതരായവര്‍ക്ക് വിവാഹത്തിനുള്ള സാധ്യതകള്‍ വന്നുചേരുന്നു.

തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ഭാഗ്യം നിങ്ങളെ തേടിയെത്താന്‍ അവസരമുണ്ടാകും. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ഉണ്ടാകും.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരില്‍ ഈ സമയത്ത് വിവാഹത്തിന് സാധ്യതകള്‍ കാണുന്നു. പ്രണയിതാക്കളുടെ ഇടയില്‍ ചില പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ചെറിയ പ്രശ്‌നങ്ങള്‍ ഈ സമയത്ത് അവര്‍ നേരിടേണ്ടി വന്നേക്കാം. വിവാഹതികര്‍ക്ക് സന്താന ഭാഗ്യമുണ്ടാകും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണിത്. ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വന്നുചേരും. ആഡംബര വാഹനമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആഡംബര വസ്തുക്കളോ വാങ്ങാനുള്ള അസവരം വന്നുചേരും. കുടുംബത്തില്‍ സന്തോഷം വന്നുചേരും. നീണ്ട ദിവസങ്ങള്‍ക്ക് ശേഷം സമാധാനപരമായ അന്തരീക്ഷം കൈവന്നുചേരും.

തുലാം
തുലാം രാശിക്കാരില്‍ ഏറ്റവും അനുകൂല സമയമാണ്. പണം നിങ്ങളിലേക്ക് എത്തുന്നത് വര്‍ദ്ധിക്കും. നിങ്ങളുടെ വരുമാനത്തില്‍ പ്രതീക്ഷിക്കാത്ത വര്‍ദ്ധനവുണ്ടാകും. ജോലി ചെയ്യുന്ന സ്ഥലത്ത് ശമ്പളം വര്‍ദ്ധിക്കും. ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്താന്‍ പദ്ധതിയുണ്ടെങ്കില്‍ അതിനുള്ള ഏറ്റവും അനുയോജ്യ സമയമാണ്.

പങ്കാളിയുമായി ചേര്‍ന്ന് നടത്തുന്ന സംരഭങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. ജന്മനാട് സന്ദര്‍ശിക്കാനും നിങ്ങള്‍ ഇഷ്ടപ്പെടുന്നവരുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവിടാനുള്ള അവസരമുണ്ടാകും. പൊതുവെ ഈ രാശിക്കാര്‍ക്ക് ഈ സമയം സന്തോഷം നിറഞ്ഞതാണ്.












Click it and Unblock the Notifications