ശുക്രനിലൂടെ ദുരിതകാലം; പണം പോക്കാണ്; ഭാര്യയുടെ ആരോഗ്യം സൂക്ഷിക്കണം; പ്രണയ ബന്ധം പൊട്ടും !
Astrology: ശുക്രന്റെ രാശിമാറ്റം എക്കാലവും ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഇതിലൂടെ നിരവധി മാറ്റങ്ങൾ ഓരോ രാശിക്കാരിലും ഉണ്ടാകും. ദോഷകരമായും നല്ലതുമായ കാര്യങ്ങൾ ഓരോ രാശിക്കാരുടെയും ജീവിതത്തിൽ ഉണ്ടാകും. എന്നാൽ ശുക്രന്റെ രാശി മാറ്റത്തിലൂടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില ആളുകളുണ്ട്.
ഇന്നലെ മുതൽ ശുക്രൻ നേരത്തെ സഞ്ചരിച്ചിരുന്ന ഇടവ രാശിയിൽ നിന്നും മിഥുന രാശിയിലേക്ക് കടന്നിരുന്നു. ഈ രാശിമാറ്റം ചിലർക്ക് അത്ര നല്ലതല്ല. സാധാരണ ശുക്രനെ ഭാഗ്യം, മഹത്വം, സുഖ സൗകര്യങ്ങൾ എന്നിവയുടെ പ്രധാന ഘടകമായാണ് പറയാറുള്ളത്. ഇന്നലെ രാശി മാറ്റം നടത്തിയിരിക്കുന്ന ശുക്രൻ ഇനി വരുന്ന ഓഗസ്റ്റ് 7 വരെ ഇതേ രാശിയിൽ തന്നെ തുടരും.
ഇത് ചില രാശിക്കാർക്ക് ഏറെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും. അശുഭകരമായ കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടാകും. ശെരിക്കും പറഞ്ഞാൽ ഓഗസ്റ്റ് 7 വരെ ഇനി പറയാൻ പോകുന്ന രാശികൾ കൂടുതൽ ശ്രദ്ധിക്കണം. നിങ്ങളുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളും ദുരിതങ്ങളും ആയിരിക്കും കൂടുതലും സംഭവിക്കാൻ പോകുന്നത്. ഏതൊക്കെ രാശിക്കാരാണ് ഇതിൽ ഉൾപ്പെടുന്നത്. നോക്കാം.

കന്നി : ശുക്രൻ മിഥുനം രാശിയിലേക്ക് കടന്നിരിക്കുന്നത് ഓഗസ്റ്റ് ഏഴു വരെ കന്നി രാശിക്കാർക്ക് അത്ര നല്ലതല്ല. വ്യത്യസ്ത തരത്തിലുള്ള ഫലങ്ങൾ ആയിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. ഇതിൽ പ്രയാസങ്ങളും നല്ലതും ഉൾപ്പെടുന്നു. ഈ കാലയളവിൽ ഏതെങ്കിലും തരത്തിൽ ശത്രുക്കളെ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.

കർക്കടകം : ഇടവം രാശിയിൽ നിന്നും ഓഗസ്റ്റ് 7 വരെ ശുക്രൻ മിഥുനം രാശിയിലേക്ക് കടന്നിരിക്കുന്നത് കർക്കടക രാശിക്കാർക്ക് ഒട്ടും ഗുണമല്ല. കർക്കടക രാശിക്കാരുടെ കുടുംബ ജീവിതത്തെ ഇത് സാരമായി ബാധിക്കും. സാമ്പത്തികമായി ഗുണമോ നേട്ടമോ ഒന്നും ഈ കാലയളവിൽ ഉണ്ടാകില്ല. ഓഗസ്റ്റ് 7 വരെ അധിക ചിലവുകൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ പണം സൂക്ഷിച്ച് കൈകാര്യം ചെയ്യുക.

വൃശ്ചികം : മിഥുന രാശിയിൽ ശുക്രൻ രാശിമാറ്റം നടത്തി സഞ്ചരിക്കുന്നത് വൃശ്ചികം രാശിക്കാർക്കും ഗുണം ചെയ്യുന്നതല്ല. ദാമ്പത്യ ജീവിതം ആയിരിക്കും ഏറ്റവും ദുരിതത്തിൽ ആവുക. അതിനാൽ തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധയോടെ മാത്രം ചെയ്യുക. സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഒന്നും ഈ കാലയളവിൽ ഉണ്ടാകില്ല. ഓഗസ്റ്റ് 7 വരെ കൂടുതൽ ചെലവുകൾ നിങ്ങളിലേക്ക് എത്തും .

ധനു : ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിക്കൊണ്ടായിരിക്കും ശുക്രൻ മിഥുന രാശിയിലേക്ക് സഞ്ചരിക്കുന്ന കാലയളവ് ധനു രാശിക്കാരിലൂടെ കടന്നുപോവുക. നിങ്ങളുടെ ഭാര്യയുടെ ആരോഗ്യ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നതാണ് ഉത്തമം. ഇല്ലെങ്കിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നിങ്ങൾ നേരിടേണ്ടി വരും. തൊഴിൽ മേഖലയിലും അത്ര ഗുണകരമായ സംഭവങ്ങൾ ഉണ്ടാകാൻ ഇടയില്ല. ഓഗസ്റ്റ് 7 വരെ ചെയ്യുന്ന ജോലിയിൽ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടും.

മകരം : സാധാരണ എല്ലാ രാശിക്കാരുടെയും ദാമ്പത്യ ജീവിതത്തെ ശുക്രൻ രാശി മാറുന്നതിലൂടെ ബാധിക്കുമ്പോൾ മകര രാശിക്കാരുടെ പ്രണയ ബന്ധത്തെ ആയിരിക്കും ശുക്രൻ ബാധിക്കുന്നത്. നിങ്ങളുടെ ബന്ധത്തിൽ കൂടുതൽ പിരിമുറുക്കം നേരിടേണ്ടി വരും. സാമ്പത്തികമായും മികച്ച നേട്ടങ്ങൾ ഒന്നും ഈ കാലയളവിൽ നിങ്ങളെ കാത്തിരിക്കുന്നില്ല. പണം പ്രതീക്ഷിക്കാത്ത രീതിയിൽ നഷ്ടമായി കൊണ്ടിരിക്കും

മീനം : ശുക്രൻ രാശിമാറ്റം സംഭവിച്ച് മിഥുന രാശിയിലേക്ക് എത്തിയിരിക്കുന്നത് മീനം രാശിക്കാരുടെ നിക്ഷേപത്തെ സ്വാധീനിക്കും. എന്തെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങൾ നടത്തിയിരിക്കുന്ന വ്യക്തികൾ ആണെങ്കിൽ ഇവയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. പണം നിങ്ങൾക്ക് തികയാതെ വരും. അതിനാൽ തന്നെ മറ്റുളളവരെ ആശ്രയിക്കേണ്ടി വരികയോ ലോൺ എടുക്കേണ്ടതായി വരും.

കുംഭം : മിഥുന രാശിയിലേക്ക് ശുക്രൻ കടന്നിരിക്കുന്നത് കുംഭരാശിക്കാർക്ക് നല്ല ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. നിങ്ങൾക്ക് കനത്ത നഷ്ടങ്ങളും തൊഴിൽ മേഖലയിൽ കൂടുതൽ ബുദ്ധിമുട്ടുകളും നേരിടും.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications