ശുക്രന്റെ സ്പെഷ്യൽ കൃപ ! ലക്കാണ് ഇനി അങ്ങോട്ട്; പണം വാങ്ങാൻ റെഡിയാണോ?
Astrology: തേജസ്സ്, ഐശ്വര്യം, സന്തോഷം, ആസ്വാദനം എന്നിവയുടെ പ്രധാന ഘടകമാണ് ശുക്രനെന്ന് ജ്യോതിഷം പറയുന്നു. രാശി പരിവർത്തനത്തിന്റെ ഭാഗമായി ശുക്രൻ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറുന്ന പ്രവർത്തിയാണ് ശുക്ര പരിവർത്തനമെന്ന് പറയുന്നത്.
നിങ്ങളുടെ ജാതകത്തിൽ ശുക്രൻ ഉയർന്ന സ്ഥാനത്ത് ആണെങ്കിൽ ആ വ്യക്തിയെ തേടി ജീവിതത്തിൽ ഒരുപാട് ഭാഗ്യങ്ങൾ വന്നു ചേരും. ശുഭ വാർത്തകൾ കേൾക്കാൻ ഇടയാകും.
നല്ലതു സംഭവിക്കുമെന്നാണ് വിശ്വാസം. ഇന്നു മുതൽ ശുക്രൻ സ്വന്തം രാശിയായ ഇടവത്തിൽ പ്രവേശിക്കുകയാണ്. ശുക്രന്റെ ഈ സ്ഥാനമാറ്റം പല രാശിക്കാരെയും പല രീതിയിൽ സ്വാധീനിക്കാൻ കാരണമാകും.

സമാധാനം, സമ്പത്ത്, സന്തോഷം, ആരോഗ്യം, തൊഴിൽ മേഖല എന്നിവയിലെല്ലാം ശുക്രൻ സ്വാധീനം ചെലുത്തുമെന്ന് ജ്യോതിഷം പറയുന്നുണ്ട്. ജൂലൈ 13 വരെയാണ് ശുക്രൻ ഇടവ രാശിയിൽ തുടരുന്നത്. ഈ കാലയളവിൽ വൃശ്ചികം, കന്നി, ചിങ്ങം, കർക്കടകം, ഇടവം, മേടം എന്നീ ആറ് രാശിക്കാരെ പ്രധാനമായും ശുക്രന്റെ രാശിമാറ്റം സ്വാധീനിക്കുന്നു. എന്നാൽ, ഈ രാശിയിൽ ഉൾപ്പെട്ടവരെ ഈ കാലയളവ് എങ്ങനെ സ്വാധീനിക്കും? അറിയാം

മേടം : ശുക്രൻ സ്വന്തം രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കുന്നത് മേടരാശിക്കാരെ സംബന്ധിച്ച് ഗുണകരമായി തീരുമെന്നും ജോതിഷം പറയുന്നുണ്ട്. ഇന്ന് മുതൽ ഇക്കൂട്ടരുടെ തൊഴിൽ രംഗത്ത് വലിയ പുരോഗതികൾ ഉണ്ടാകും. വലിയ രീതിയിൽ നിങ്ങളുടെ വരുമാനം വർധിക്കും. ഇതിലൂടെ സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കുന്നതിലും അപ്പുറമായി തീരും. ദാമ്പത്യ ജീവിതം സുഖകരവും സന്തോഷമുള്ളതും ആകും.

ഇടവം: ഇന്ന് മുതൽ ഇടവം രാശിക്കാരുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് ജ്യോതിഷം പറയുന്നത്. ശുക്രൻ ഇടവം രാശിയിൽ നിലനിൽക്കുന്ന കാലയളവിൽ ഇടവം രാശിക്കാരെ സംബന്ധിച്ച് നല്ല നേട്ടങ്ങളുടെ കാലമാണ്. പ്രതീക്ഷിക്കാത്ത രീതിയിൽ ധനസ്ഥിതി ഉയരും. ജോലി അന്വേഷിച്ചു നടക്കുന്നവർ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നിങ്ങൾക്ക് ഉചിതമായ രീതിയിൽ നല്ലൊരു ജോലി ലഭിക്കാൻ ഈ കാലയളവ് ഉത്തമമാണ്.

കർക്കടകം : കർക്കടക രാശിക്കാർക്ക് ഈ കാലയളവ് ഏറെ സന്തോഷമുണ്ടാക്കി കൊണ്ടായിരിക്കും കടന്നുപോകുന്നത്. ശുക്രന്റെ സ്ഥാനമാറ്റം കരിയറിൽ കർക്കടക രാശിക്കാർക്ക് ഏറെ സ്ഥാനക്കയറ്റം ഉണ്ടാകും. ഒരു വ്യാപാരി ആണോ നിങ്ങൾ? എന്നാൽ പേടിക്കേണ്ട ആവശ്യമില്ല. നിങ്ങൾക്ക് ചെയ്യുന്ന വ്യാപാരത്തിലൂടെ ധനലാഭം ഏറെ ഉണ്ടാകും എന്ന് ജോതിഷം പറയുന്നുണ്ട്

ചിങ്ങം: ശുക്രന്റെ രാശിമാറ്റം ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം നൽകാൻ കാരണമാകും. ഇക്കൂട്ടർ ചിലപ്പോൾ ദീർഘകാലമായി ജോലി അന്വേഷിക്കുന്നവർക്ക് ആയിരിക്കാം. എന്നാൽ, ഈ കാലയളവിൽ മികച്ച ജോലി നിങ്ങളെ തേടി വരും. എന്നാൽ, ജോലിയുള്ള വ്യക്തികൾ ആണെങ്കിൽ ഇക്കൂട്ടർക്ക് പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയും കാണുന്നത്. കഠിനാധ്വാനം ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ പൂർണ ഫലം നിങ്ങളെ തേടിയെത്തും.

വൃശ്ചികം: ശുക്രൻ ഇടവം രാശിയിലേക്ക് സ്ഥാനം മാറുന്നതോടെ വൃശ്ചിക രാശിക്കാരുടെ സമയം തെളിയും. ചെയ്യുന്ന പ്രവർത്തികളിൽ എല്ലാം ഗുണം നൽകും. ഭാഗ്യത്തിന്റെ പൂർണ പിന്തുണയാണ് കാണുന്നത്. പ്രതീക്ഷിക്കാത്ത രീതിയിൽ നിങ്ങളിലേക്കെത്തുന്ന പണത്തിന്റെ അളവ് ഉയരും. വരുമാന വർധനവ് വളരെയധികമാണ്. ചില വ്യക്തികൾ സർക്കാർ ജോലിക്ക് വേണ്ടി തയ്യാറെടുപ്പ് നടത്തുന്നവർ ആയിരിക്കാം. ഇക്കൂട്ടർ ടെൻഷൻ ആകേണ്ട കാര്യമില്ല. നിങ്ങൾക്ക് നല്ല വാർത്ത കേൾക്കാൻ ഈ കാലയളവിലൂടെ കഴിയും.
Recommended Video

കന്നി: ഇക്കൂട്ടരെ തേടി ഈ കാലയളവ് എത്തുന്നത് പുതിയ ജോലിയിലൂടെ ആയിരിക്കുമെന്ന് ജ്യോതിഷം പറയുന്നു. ചിലക്ക് മറ്റൊരു ജോലിയുടെ ഓഫർ ലഭിക്കും. വരുമാനം വർധിക്കാനുള്ള സാധ്യത കാണുന്നു. സന്താനങ്ങളുടെ ഭാഗത്ത് നിന്നും നല്ല വാർത്തകൾ കേൾക്കാൻ ഇടയാകും. പൂർവിക സ്വത്തുക്കളുടെ ഗുണവും ഈ സമയം ഈ രാശിക്കാർക്ക് ലഭിക്കും.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications