
നിങ്ങളുടെ ഭാഗ്യം തിളങ്ങാൻ പോകുന്നു;വരുമാനം കുതിക്കും! സ്ത്രീകളുമായി തർക്കം പാടില്ല; അത് പ്രശ്നമാകും !
Astrology: ശുക്ര രാശിക്ക് മനുഷ്യ ജീവിതത്തെ ഏറെ സ്വാധീനിക്കാൻ കഴിവുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. നാളെ മുതൽ അതായത്, ജൂൺ 18 മുതൽ ശുക്രൻ രാശി സ്ഥാനം നടത്തുകയാണ്. ഇടവം രാശിയിലേക്കാണ് നാളെ മുതൽ ശുക്രൻ സ്ഥാന മാറ്റം ചെയ്യുന്നത്.
നിലവിൽ ഇപ്പോൾ മേടം രാശിയിലാണ് ശുക്രൻ. എന്നാൽ, മേടം രാശിയുടെ അധിപനായി ചൊവ്വയെ പറയപ്പെടുന്നു. ശുക്രൻ മേടം രാശിയിൽ നിന്ന് ഇടവം രാശിയിലേക്ക് എത്തുമ്പോൾ ഇടവം രാശിക്കാർക്ക് ഐശ്വര്യം വർധിക്കുമെന്നാണ് പറയപ്പെടുന്നത്.
കുറച്ചു കാലം ഇനി ശുക്രൻ ഇടവ രാശിയിൽ ഉണ്ടാകും. ജൂലൈ 13 വരെ ഇവിടെ തുടരും. ഗ്രഹങ്ങൾ തമ്മിലുണ്ടാകുന്ന ഇത്തരം ചലന മാറ്റം ഓരോ രാശിയിലും ഉൾപ്പെട്ട വ്യക്തികളുടെ ജീവിതത്തിൽ വേർ വേറെ രീതിയിൽ സ്വാധീനം ഉണ്ടാക്കുമെന്ന് ജ്യോതിഷം പറയുന്നു.

ആരോഗ്യം, സമാധാനം, സമ്പത്ത്, ഐശ്വര്യം എല്ലാ മേഖലകളിലും ഗ്രഹങ്ങളുടെ സ്ഥാന മാറ്റം ഗുണകരമായി ഭവിക്കും. അതു പോലെ തന്നെ ചില ദോഷങ്ങളും ഉണ്ടാകാറുണ്ട്. ഏതൊക്കെ രാശിയിൽ ഉൾപ്പെട്ടവരെയാണ് ഈ സ്ഥാനമാറ്റം സ്വാധീനിക്കുന്നതെന്ന് നോക്കാം.
മീനം: ശുക്രൻ മേടം രാശിയിൽ നിന്ന് ഇടവം രാശിയിലേക്ക് എത്തുന്നത് മീനം രാശിക്കാർക്ക് അത്ര അനുകൂലം ആകില്ല എന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്.

പക്ഷേ, ഇക്കൂട്ടർക്കുളള കഴിവുകൾ പുറത്തു കൊണ്ടുവരാൻ ഈ കാലയളവിൽ നിരവധി അവസരങ്ങൾ ലഭിക്കും. ഫാഷൻ ഡിസൈനിങ്, ബാങ്കിംഗ്, കമ്പ്യൂട്ടർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർ ആണെങ്കിൽ നിങ്ങളൊരു ടീമിനൊപ്പം പ്രവർത്തിച്ചാൽ നന്ന്. നിങ്ങളെ തേടി ഒരുപാട് നല്ല ഗുണങ്ങൾ എത്താൻ ഈ പ്രവർത്തനം സഹായിക്കും.

കുംഭം : കുംഭ രാശിക്കാർ ഈ കാലയളവിൽ മറ്റു ചില കാര്യങ്ങളിലായിരിക്കും കൂടുതൽ ശ്രദ്ധ ചെലുത്തുക. അതായത്, വീടിന്റെ ഭംഗി കുട്ടുക, മറ്റ് ഇടങ്ങൾ അലങ്കരിക്കുക എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ഇതിനുവേണ്ടി ഇവർക്ക് വലിയ അവസരങ്ങളും കിട്ടും. കൂടുതൽ ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാനുള്ള കാലയളവായും ഇതിനെ കണക്കാക്കാം. മുടങ്ങിക്കിടക്കുന്ന എന്തെങ്കിലും തരത്തിലുള്ള ജോലി ഉണ്ടെങ്കിൽ പൂർത്തിയാക്കാൻ നിങ്ങൾ മടി കാണിക്കരുത്. ഈ കാലയളവിൽ ഇവയെല്ലാം തന്നെ പൂർത്തിയാക്കണം. തൊഴിൽ അന്വേഷിക്കുന്നവർ യാതൊരു രീതിയിലും ഭയപ്പെടേണ്ടതില്ല. ഇതിനും നല്ല കാലയളവാണ്. ബിസിനസുകാർക്കും മികച്ച ഗുണങ്ങൾ തേടിവരും.
വമ്പൻ സമ്പത്ത് നിങ്ങളുടെ പക്കൽ! ഇക്കൂട്ടർക്ക് പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കും; ഒന്നിനും ഭയം വേണ്ട

മകരം: മകര രാശിക്കാർ ഈ കാലയളവിൽ വേറിട്ട ചിന്താഗതിക്കാർ ആയിരിക്കും. എന്തെങ്കിലും തരത്തിലുള്ള നല്ല ചിന്തകൾ നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ അത് ഡയറിയിൽ രേഖപ്പെടുത്തുക. സന്താനങ്ങളുടെ ഭാഗത്ത് നിന്നും ചില ശുഭ വാർത്തകൾ കേൾക്കാനും ഈ കാലയളവ് കാരണമാകും.

ധനു : ധനു രാശിക്കാർ മത്സരത്തിന് തയ്യാറെടുക്കുന്ന വ്യക്തികൾ ആണെങ്കിൽ യാതൊരു രീതിയിലും ഭയപ്പാട് ഇല്ലാതെ മുന്നോട്ടുപോകാം. പൂർണ്ണ വിജയമാണ് മുന്നിൽ കാണുന്നത്. സി എ, ബാങ്കിംഗ്, റവന്യൂ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്ന് ജ്യോതിഷം പറയുന്നു. തൊഴിൽ മേഖലകളിൽ നിങ്ങൾക്ക് സ്ഥാനക്കയറ്റത്തിനൊപ്പം തന്നെ സ്ഥലം മാറ്റവും നേരിടേണ്ടി വന്നേക്കാം.

വൃശ്ചികം: നല്ല ആളുകളെ കണ്ടെത്താനും അവരുമായി സമയം ചിലവഴിക്കാനും വൃശ്ചിക രാശിക്കാർക്ക് ഈ കാലയളവ് സഹായകമാകും. നിങ്ങളുടെ പഴയ സുഹൃത്തുക്കളെ കണ്ടെത്താനുള്ള സാധ്യതയുണ്ട്. അതിനൊപ്പം തന്നെ , സ്വന്തം ജീവിതത്തിൽ പുതിയ കൂട്ടുകെട്ടുകളും വന്നെത്തും. തൊഴിൽ മേഖലകളിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.

തുലാം: മേടം രാശിയിൽ നിന്നും ശുക്രൻ ഇടവം രാശിയിലേക്ക് കടക്കുന്നത് തുലാം രാശിക്കാർക്ക് അവരുടെ ഭാവി ആസൂത്രണം ചെയ്യാൻ നല്ല കാലയളവാണ്. ഇക്കൂട്ടർക്ക് അവരുടെ ഭാവിയിലേക്കുള്ള നിക്ഷേപ പദ്ധതി തയ്യാറാക്കുക. നിങ്ങളുടെ ആരോഗ്യം ഈ കാലയളവിൽ പ്രത്യേകം ശ്രദ്ധിക്കണം. ഏതു കാര്യവും നല്ല രീതിയിൽ മനസ്സിലാക്കുക. എന്തെങ്കിലും കാര്യത്തിൽ പെട്ടെന്ന് വിവരങ്ങൾ ലഭിക്കുന്നത് കൊണ്ട് നിങ്ങൾക്ക് പ്രയോജനം ലഭിക്കില്ല.

കന്നി: കന്നി രാശിക്കാരുടെ ഭാഗ്യ കാലയളവാണ് ശുക്രൻ ഇടവം രാശിയിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുക. തൊഴിൽ മേഖലകളിൽ സ്ഥാനക്കയറ്റം ഉണ്ടാകുന്നതിനൊപ്പം മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാനുള്ള സാധ്യതയും മുന്നിൽ കാണുന്നു.

ചിങ്ങം: സാങ്കേതിക പരിജ്ഞാനം ഉയർത്തുക. അതായത് ,ന്യൂതന സാങ്കേതിക വിദ്യകൾ പഠിക്കാൻ ചിങ്ങരാശിക്കാർ ഈ കാലയളവിൽ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരത്തിൽ പഠിച്ചെടുക്കാവുന്ന സാങ്കേതിക വിദ്യകൾ കൃത്യമായ രീതിയിൽ ഉപയോഗിക്കണം. ഇത് നിങ്ങളുടെ തൊഴിൽ മേഖലയിൽ ജോലി ചെയ്യാൻ കൂടുതൽ സഹായകമാകും. അതുപോലെ തന്നെ അലസത വർദ്ധിക്കുകയും ചെയ്യും. നല്ല പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് നല്ലതാണ്.

കർക്കടകം : കർക്കടക രാശിക്കാരുടെ വരുമാനം വർദ്ധിക്കാൻ ഈ കാലയളവ് ഗുണം ചെയ്യും. സ്ത്രീകളുമായി ഈ കാലയളവിൽ വാക്കു തർക്കം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ കാലയളവിൽ ആരോടും വഴക്കിടാതിരിക്കാൻ സൂക്ഷിക്കുക. നിങ്ങളുടെ മൊബൈൽ ഫോൺ മാറ്റാനുള്ള സമയമായെന്ന് ജ്യോതിഷം പറയുന്നു.

മിഥുനം : മിഥുനം രാശിക്കാർ വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ നിങ്ങളുടെ ആഗ്രഹം ഈ കാലയളവിൽ തേടി വരും. വിദേശത്ത് പോകാനുള്ള സാധ്യത കാണുന്നു. കൂടുതൽ പണം ചിലവഴിക്കാനും ജീവിതം ആസ്വദിക്കാനുമുള്ള സമയമാണ്. മറ്റെന്തെങ്കിലും തരത്തിലുള്ള യാത്രകൾ പോകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങൾക്കിത് അനുയോജ്യമായ കാലമാണ്. കുടുംബത്തിൽ നിന്നും ഏതെങ്കിലും അമ്പലത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നു എങ്കിൽ ഈ യാത്ര പോവുക.

ഇടവം: ഇടവം രാശിക്കാരുടെ സൗന്ദര്യം ശ്രദ്ധിക്കാനുള്ള കാലയളവ് ആണിത്. സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങുകയും അമിതമായി ഉപയോഗിക്കുകയും ചെയ്യും. ഇക്കൂട്ടർക്ക് വ്യക്തിത്വ വികാസം ഉണ്ടാകും ആത്മ വിശ്വാസവും വർദ്ധിക്കും.

മേടം: മേട രാശിക്കാർ ഈ കാലയളവിൽ പ്രത്യേകം സൂക്ഷ്മതയോടെ വേണം സംസാരിക്കാൻ. ആരോടും കടുത്ത രീതിയിലുള്ള വാക്കുകൾ ഉപയോഗിക്കരുത്. നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം അനുകൂലമായി തീരും. സാമ്പത്തിക പുരോഗതിയും കാണുന്നുണ്ട്.