ഇനി ആനന്ദത്തിന്റെ നാളുകള്‍; പ്രതീക്ഷിക്കാത്ത ഒരു നേട്ടം നിങ്ങളില്‍; ഈ രാശിക്കാരാണോ നിങ്ങള്‍
ശുക്രന്‍ സൗന്ദര്യത്തിന്റെയും ആനന്ദത്തിന്റെയും സ്ത്രീ ലിംഗത്തെയും പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ശുക്രന്‍ ഒക്ടോബര്‍ 30ന് ധനുരാശിയില്‍ സക്രമിക്കും. ശുക്രന്‍ അടുത്ത രാശിയിലേക്ക് നീങ്ങുന്നതുവരെ 2021 ഒക്ടോബര്‍ 30 -ന് 15.56 മണിക്കൂര്‍ ഈ സംക്രമണം നടക്കുകയും 2021 ഡിസംബര്‍ 8 -ന് ഉച്ചയ്ക്ക് 12.56 -ന് മകരം രാശിയില്‍ തുടരും. ശുക്രന്‍ ധനുരാശിയില്‍ പ്രവേശിക്കുന്നതോടെ ചില രാശിക്കാരില്‍ കാര്യമായ മാറ്റങ്ങളുണ്ടാകും. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. കലാപരമായ ജോലി ചെയ്യുന്നവര്‍, നിങ്ങള്‍ വിജയിക്കും. നിങ്ങള്‍ ആഭരണങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സിലാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഒരു ബിസിനസ്സില്‍ ആയിരിക്കുന്നതിനാല്‍, നിങ്ങള്‍ക്ക് പുതിയ ബിസിനസ്സ് സാധ്യതകള്‍ നേടാനും പുതിയ ഡീലുകളും കൈവരും.

നിങ്ങളുടെ സംസാരത്തിലെ സൗമ്യത കൊണ്ട് നിങ്ങള്‍ എല്ലാവരെയും ആകര്‍ഷിക്കും. നിങ്ങളുടെ ശ്രദ്ധ മതപരമായ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനങ്ങളില്‍ പുരോഗതിയും, വിജയം കൈവരിക്കുകയും ചെയ്യും. മത്സര പരീക്ഷകള്‍ നല്‍കുന്നതില്‍ അനുകൂല സമയമാണ്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം ഏറ്റവും അനുയോജ്യമായ സമയം എന്ന് പറയാന്‍ സാധിക്കില്ല. പങ്കാളിത്ത ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ചില വെല്ലുവിളികള്‍ നേരിട്ടേക്കാം. സ്വന്തം ബിസിനസ്സ് നയിക്കുന്നവര്‍ക്ക് അവരുടെ ഔദ്യോഗിക പദ്ധതികളും, യാത്രയും കാരണം കുടുംബാംഗങ്ങളുമായി കുറച്ച് ദൂരം ഉണ്ടാകാം. നിങ്ങളുടെ കുടുംബജീവിതം നല്ലതായിരിക്കുകയും അവരുമായി ചില സന്തോഷകരമായ നിമിഷങ്ങള്‍ ആസ്വദിക്കാനും കഴിയും.

കര്‍ക്കിടകം
ജോലി സ്ഥലത്ത് സുഖകരമായ അന്തരീക്ഷമായിരിക്കും. ജോലിസ്ഥലത്ത് നല്ല സമയം ആസ്വദിക്കുകയും സഹപ്രവര്‍ത്തകര്‍ പിന്തുണയ്ക്കുകയും ചെയ്യും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അനുകൂലമായ ഒരു സമയം ഉണ്ടാകും. നിങ്ങളുടെ അമ്മയുടെ അനാരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. ഇത് പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ട്.

കന്നി
കന്നി രാശിക്കാര്‍ക്ക് ഏറ്റവും അനുകൂലമായ സമയാണ്. കുടുംബത്തോടൊപ്പം സന്തോഷമായി ഇരിക്കാന്‍ സാധിക്കും. അമ്മയുമായുള്ള ബന്ധം നന്നായിരിക്കും. സ്വത്ത് വാങ്ങാനുള്ള അവസരങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിന് അംഗീകാരവും ലഭിക്കും. കുടുംബ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഒരു ശുഭകരമായ സമയം ആയിരിക്കും, നിങ്ങളുടെ ബിസിനസ്സ് അഭിവൃദ്ധിപ്പെടും.

തുലാം
തുലാം രാശിക്കാര്‍ ഈ സമയത്ത് കുടുംബാംഗങ്ങള്‍ക്ക് വേണ്ട സ്‌നേഹവും കരുതലും നല്‍കും. നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ നിങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തും. നിങ്ങളുടെ അച്ഛന്‍, അമ്മാവന്‍ എന്നിവരുമായി ഒരു നല്ല ബന്ധം പങ്കിടും, ഈ സമയത്ത് നിങ്ങള്‍ക്ക് അവരോടൊപ്പം ഒരു യാത്ര പോകാനും സാധ്യത കാണുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. വിദേശ ക്ലയന്റുകളുമായി ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രയോജനകരമായ ഒരു സമയം ആണ്. വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകും. വിവാഹിതരായ രാശിക്കാര്‍ക്ക് അവരുടെ ജീവിതപങ്കാളിയുമായി ആരോഗ്യകരമായ ബന്ധം പങ്കിടും, കൂടാതെ നിങ്ങളുടെ പങ്കാളി ഈ സമയത്ത് എല്ലാ ഗാര്‍ഹിക ഉത്തരവാദിത്തങ്ങളും നന്നായി നിറവേറ്റും. നിങ്ങളുടെ ജീവിത പങ്കാളി ജോലി ചെയ്യുകയാണെങ്കില്‍, ഈ സമയത്ത് അവര്‍ക്ക് നേട്ടമുണ്ടാകും.












Click it and Unblock the Notifications