ഇനി അങ്ങോട്ട് ത്രികോണ രാജയോഗത്തിന്റെ നാളുകള്‍; കാത്തിരുന്ന സമയം ഇങ്ങെത്തി, ഈ രാശിക്കാരാണോ
ഈ വരുന്ന ഒക്ടോബര്‍ 18ന് ശുക്രന്‍ സ്വന്തം രാശിയായ തുലാം രാശിയില്‍ പ്രവേശിക്കുകയാണ്. ശുക്രന്റെ ഈ സംക്രമണം ചില രാശിക്കാരില്‍ അടിപൊളി സമയമാണ് സൃഷ്ടിക്കാറുള്ളത്. പൊതുവെ ശുക്രനെ സമ്പത്തിന്റെയും പ്രണയത്തിന്റെയും റൊമാന്‍സിന്റെയും കാരണക്കാരന്‍ എന്നാണ് വിളിക്കുന്നത്.

മൂന്ന് രാശിക്കാരിലാണ് ശുക്രന്റെ രാശിമാറ്റം ത്രികോണ രാജയോഗമാണ് സൃഷ്ടിക്കുന്നത്. ഈ സമയത്ത് ഈ മൂന്ന് രാശിക്കാര്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കും. പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷം വര്‍ദ്ധിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കും. ശുക്രന്റെ സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കൊണ്ടുവരുന്നതെന്ന് നോക്കാം.

കന്നി
കന്നി രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുകൂല സമയമാണ്. വലിയ നേട്ടമാണ് ഈ സമയത്ത് അവരെ തേടിയെത്തുന്നത്. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുടെ സമയമാണ്. ബിസ്‌നസുകാര്‍ക്ക് മുടങ്ങിക്കിടക്കുന്ന പണം തിരികെ ലഭിച്ചേക്കാം.

വലിയ ഓര്‍ഡറുകല്‍ ഇവരെ തേടിയെത്തും. നിങ്ങളുടെ സംസാരം നിങ്ങള്‍ക്ക് ഗുണം ചെയ്യും. പുതിയ വീട്, കാര്‍ എന്നിവ വാങ്ങാനുള്ള യോഗം നിങ്ങളെ തേടിയെത്തും. പങ്കാളിയുമായുള്ള ജീവിതം മികച്ചതാകും. സഹപ്രവര്‍ത്തകരും അധികാരികളും നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടരായിരിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ നല്‍കും. തൊഴില്‍ രഹിതരായവര്‍ക്ക് ഉടന്‍ തന്നെ പുതിയ ജോലി ലഭിക്കും. ബിസ്‌നസില്‍ നേട്ടങ്ങളുടെ സമയമാണ്. പുതിയ ഡീലുകള്‍ ഉറപ്പിക്കാനുള്ള അവസരങ്ങള്‍ വരും. കരിയറില്‍ മികച്ച സമയമാണ്. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന് പൂര്‍ണഫലമുണ്ടാകും. അവിവാഹിതര്‍ക്ക് പങ്കാളിയെ കണ്ടെത്താനുള്ള സമയമാണിത്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ സമയം ഏറ്റവും അനുകൂലമാണ്. ഭാഗ്യം നിങ്ങളെ തേടിയെത്തും. എല്ലാ പ്രവൃത്തികളിലും വിജയം നിങ്ങളെ തേടിയെത്തും. ആഗ്രഹിച്ച യാത്ര പോകാനുള്ള അവസരം തേടിയെത്തും. നിക്ഷേപം ചെയ്യുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ഉയര്‍ന്ന സ്ഥാനമാനവും പണവും നല്‍കും.

ഈ സമയത്ത് ചെയ്യുന്ന കഠിനാധ്വാനങ്ങള്‍ക്ക് നേട്ടമുണ്ടാകും. തൊഴില്‍, ബിസ്‌നസ് എന്നിവയില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഏറ്റവും അനുകൂലസമയമാണ്. പ്രതീക്ഷിക്കാത്ത സന്തോഷങ്ങള്‍ ഇവരെ തേടിയെത്തും.












Click it and Unblock the Notifications