Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗം സമ്മാനിക്കും സുവര്‍ണ നാളുകള്‍, ധനനേട്ടവും പുരോഗതിയും ഒപ്പം, രാജകീയ ജീവിതം ഇവര്‍ക്കുണ്ടാവും

പുതുവര്‍ഷം ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുമെന്ന് ജ്യോതിഷത്തില്‍ പറയുന്നുണ്ട്. കാരണം പല ഗ്രഹങ്ങളുടെ രാശിമാറ്റം 2024ല്‍ ആരംഭിക്കാനുണ്ട്. അതുവഴി വലിയ മാറ്റങ്ങള്‍ എല്ലാ രാശിക്കാരുടെ ജീവിതത്തിലുമുണ്ടാവും. അത് എല്ലാ രാശിയെയും സ്വാധീനിക്കുന്നത് കൊണ്ടാണ്. ശുക്രനുമായി ബന്ധപ്പെട്ട് രാജയോഗം തന്നെ പുതുവര്‍ഷത്തില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്.

ശുക്രന്‍ സമ്പത്തിന്റെ ദാതാവായിട്ടാണ് അറിയപ്പെടുന്നത്. ശുക്രനിലൂടെ 2024ല്‍ മാളവ്യ രാജയോഗം സൃഷ്ടിക്കപ്പെടും. ശുക്രന്റെ അതിന്റെ ഉന്നത രാശിയായ മീനത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഈ യോഗമുണ്ടാവുക. ചിലരുടെ ഭാഗ്യം ഈ കാളയവില്‍ സൃഷ്ടിക്കപ്പെട്ടും. ശുക്രന്‍ ആര്‍ക്കെല്ലാം രാജയോഗം സമ്മാനിക്കുമെന്ന് നോക്കാം.

astrology-today

ഇടവം: മാളവ്യ രാജയോഗം ഇടവംരാശിക്കാര്‍ക്ക് നേട്ടങ്ങളുടെ വലിയൊരു കാലയളവാണ് തുറന്നിടുക. മീനരാശിയിലാണ് ശുക്രന്റെ സംക്രമണം ഉണ്ടാവുക. ഇതിലൂടെ ഉയര്‍ച്ചകളിലേക്ക് ഇവരുടെ ജീവിതം സഞ്ചരിക്കും. നിങ്ങളുടെ രാശിയുടെ അധിപനാണ് ശുക്രന്‍. അത് വലിയ രീതിയില്‍ ഗുണം ചെയ്യും. ശുക്രന്‍ ഇടവം രാശിക്കാരുടെ വരുമാന ഭവനം സന്ദര്‍ശിക്കാന്‍ പോവുകയാണ്. അത് വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാക്കും.

നിങ്ങള്‍ പോലുമറിയാതെ പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. വസ്തുവോ വാഹനമോ വാങ്ങാനുള്ള ഭാഗ്യവും അനുഗ്രഹവും ഈ കാലയളവിലുണ്ടാവും. ഭാഗ്യം വിട്ടുപോകാതെ കൂടെയുണ്ടാവും. ഇതായിരിക്കും പുരോഗതിയിലേക്കുള്ള വാതിലുകള്‍ തുറന്നിടുക. പഴയ നിക്ഷേപങ്ങളില്‍ നിന്നെല്ലാം ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും. എന്ത് ആഗ്രഹിച്ചാലും നടക്കാനുള്ള സാധ്യത കൈവരും.

ധനു: ഈ രാശിക്കാര്‍ക്ക് രാജയോഗം വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ശുഭകരമായ കാര്യങ്ങളായിരിക്കും ഇവരെ തേടിയെത്തുക. മാളവ്യ രാജയോഗം ധനു രാശിക്കാരില്‍ നല്ല ദിവസങ്ങള്‍ക്ക് തുടമിടും. ഈ രാശിക്കാരുടെ നാലാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. ഏറ്റവും സന്തോഷം ലഭിക്കുന്ന കാലയളവാണ് ഇവരെ തേടി വരാന്‍ പോകുന്നത്.

വാഹനവുമായും, വസ്തുവകകളുമായും ബന്ധപ്പെട്ട് ശുഭകരമായ കാര്യങ്ങള്‍ ഈ രാശിക്കാരുടെ ജീവിതത്തില്‍ സംഭവിക്കും. പൂര്‍വിക സ്വത്ത് ജീവിതത്തെ മുന്നോട്ട് നയിക്കും. ധനു രാശിക്കാരുടെ രാശിചിഹ്നത്തിന്റെ ആറാമത്തെയും, പതിനൊന്നാമത്തെയും വീടിന്റെ അധിപകന്‍ ശുക്രനാണ്. വരുമാനം കാര്യമായി തന്നെ ഇതിലൂടെ വര്‍ധിക്കും. കരിയറില്‍ തുടര്‍ വിജയങ്ങള്‍ ഉറപ്പാണ്. ബിസിനസില്‍ ഏറ്റവം നല്ല ലാഭം തന്നെ ലഭിക്കും.

കര്‍ക്കടകം: മാളവ്യ രാജയോഗം കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭകരമായ കാര്യങ്ങള്‍ സമ്മാനിക്കും. ഇവരുടെ രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് ശുക്രന്‍ സഞ്ചരിക്കുക. ഭാഗ്യം നിങ്ങളെ വിട്ടുപോകില്ല. നേട്ടങ്ങളും പുരോഗതിയും ധാരാളം അവസരങ്ങളും ഈ സമയത്ത് ഭാഗ്യം സമ്മാനിക്കും.

ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പമുള്ളതിനാല്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ലതായി വരും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. ഈ രാശിക്കാര്‍ക്ക് യാത്രകള്‍ ചെയ്യാനുള്ള ഭാഗ്യമുണ്ടാവും. വിദേശ പഠനത്തിന് ആഗ്രഹമുണ്ടെങ്കിലും അതും സാധ്യമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+