പുതിയ വീടും കാറും സ്വന്തമാക്കും; നാളെ മുതല്‍ ഈ രാശിക്കാര്‍ക്ക് അതിസമ്പന്ന യോഗം!
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള ഈ മാറ്റത്തെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്.
ഇത് പ്രപഞ്ചത്തെയാകെ സ്വാധീനിക്കും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഗ്രഹ സംക്രമണം വ്യക്തികളെ ബാധിക്കുന്നത് പല വിധത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹ സംക്രമണം വിപരീത ഫലങ്ങളും സമ്മാനിക്കാറുണ്ട്. വ്യക്തികളുടെ ജാതകത്തില്‍ ഗ്രഹനില വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. മലയാള മാസത്തിന് അനുസൃതമായി ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെ 12 രാശികള്‍ ഉണ്ട്.
നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ഗ്രഹങ്ങള്‍ ഒരു പ്രത്യേക ദിശയിലോ പരസ്പരം 90 ഡിഗ്രി കോണിലോ വരുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.
ഇതുവഴി അതിസമ്പന്നയോഗം സൃഷ്ടിക്കപ്പെടും. പേര് പോലെ തന്നെ അളവറ്റ സമ്പത്ത് പ്രദാനം ചെയ്യുന്ന യോഗമാണിത്. ജൂണ്‍ 6 മുതല്‍ ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യം വന്ന് ചേരാന്‍ പോകുകയാണ്. അതിന് കാരണമാണ് അതിസമ്പന്ന യോഗമാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് അതിസമ്പന്ന യോഗം ഗുണം ചെയ്യുക എന്നും എങ്ങനെയൊക്കെയാണ് ഇത് ഗുണപരമായി ഭവിക്കുക എന്നും നോക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അതിസമ്പന്ന യോഗം ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം ലഭിക്കും. ഇതെല്ലാം നിങ്ങളുടേയും കുടുംബത്തിന്റേയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐക്യവും നിലനില്‍ക്കും.
തുലാം
അതിസമ്പന്ന യോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം ഉണ്ടായിരിക്കും. അതിനാല്‍ തന്നെ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമായിരിക്കും എന്ന് കാണുന്നു. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കാനുള്ള സാധ്യതയുണ്ട്.
ധനു
ധനു രാശിക്കാര്‍ക്ക് അതിസമ്പന്ന യോഗം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂലമായ സമയം.
കുംഭം
അതിസമ്പന്ന യോഗം കുംഭം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ വാങ്ങിക്കാനാകും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. ഇത് നിങ്ങള്‍ക്ക് പേരും പ്രശസ്തിയും സമ്മാനിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നരെ കാത്തിരിക്കുന്നത് അതുല്യമായ നേട്ടങ്ങളുടെ നാളുകളാണ്.















Click it and Unblock the Notifications