
അപ്രതീക്ഷിത ധനലാഭമുണ്ടാകുവാന്‍ സാധ്യതയുണ്ടോ? ഓഗസ്റ്റ് 01 മുതല്‍ 31 വരെ ധനരാശി നിങ്ങള്‍ക്ക് എങ്ങനെ?
അപ്രതീക്ഷിത ധനലാഭമുണ്ടാകുവാന്‍ സാധ്യതയുണ്ടോ? ഓഗസ്റ്റ് 01 മുതല്‍ 31 വരെ ധനരാശി നിങ്ങള്‍ക്ക് എങ്ങനെ?

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)
നിങ്ങളുടെ ധനസ്ഥിതി പൊതുവെ അനുകൂലമായിരിക്കും. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തുറക്കും. കര്‍മ്മരംഗത്ത് പുതിയ മേഖലയില്‍ പ്രവേശിക്കുന്നതോടെ കൂടുതല്‍ ആദായം ലഭിക്കും. ഏതു കാര്യത്തിലും ശ്രദ്ധയോടെ ഇടപാടുകള്‍ നടത്തുക. പുതിയ ഗൃഹം വാങ്ങുന്നതിന് ധാരണയാകും. ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ രാശിയില്‍ വളരെ അപൂര്‍വ്വമായ ഒരു സമൃദ്ധിയോഗം അനുഭവപ്പെടുന്ന കാലമാണ്. വ്യാപാരികള്‍ക്കും, കച്ചവടക്കാര്‍ക്കും വളരെയധികം നേട്ടങ്ങളുണ്ടാകും. ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഒരു ധനഗോവിന്ദപൂജ നടത്തുന്നത് ഉത്തമം.

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)
നിങ്ങളുടെ സാമ്പത്തികാവസ്ഥ സമതുലിതാവസ്ഥയിലായിരിക്കും. തൊഴില്‍രംഗത്ത് പുതിയ മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ മേഖലയില്‍ പ്രവേശിക്കുന്നതിലൂടെ വരുമാന വര്‍ധനവ് ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും ഉണ്ടായേക്കും. എങ്കിലും പാഴ്ചിലവുകള്‍ അധികരിക്കാം. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കുക. അമിതവ്യയവും ധനനഷ്ടവും ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. നിങ്ങളുടെ രാശിവീഥിയില്‍ നഷ്ടതാരകയോഗം രൂപം കൊള്ളാവുന്ന കാലമായതിനാല്‍ ദോഷപരിഹാരം ആവശ്യമാണ്. സര്‍വ്വാഭീഷ്ടസിദ്ധിക്കായി ഒരു സത്യനാരായണപൂജ നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹപ്രാര്‍ത്ഥന ചെയ്യുക. പദ്മരാഗക്കല്ല് ഏവര്‍ക്കും ധരിക്കാം.

മിഥുനക്കൂറ് (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)
നിങ്ങളുടെ ധനസ്ഥിതി വളരെ അനുകൂലമായിരിക്കും. സാമ്പത്തിക ആനുകൂല്യങ്ങള്‍ വര്‍ദ്ധിക്കും. ഉദ്യോഗ സ്ഥര്‍ക്ക് വരുമാനവര്‍ദ്ധനവ് ഉണ്ടാകുന്നതാണ്. പുതിയ സ്ഥാനപ്രാപ്തി, അനുകൂലമായ സ്ഥലംമാറ്റം ഇവ ഉണ്ടാകുന്നതാണ്. കച്ചവടക്കാര്‍ക്ക് സാമ്പത്തികലാഭം വര്‍ദ്ധിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാകും. ക.ഠ. മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപൂര്‍വ്വമായ അവസരങ്ങള്‍ വന്നു ചേരുന്നതാണ്. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ അപൂര്‍വ്വമായ ഒരു സമൃദ്ധി യോഗം കാണുന്നു. ഇത് പുഷ്ടിപ്രാപിച്ചാല്‍ സര്‍വ്വൈശ്വര്യ സമൃദ്ധിയാണ് പലം. ഉദ്ദിഷ്ടകാര്യപ്രാപ്തിക്കായി ധനഗോവിന്ദപൂജ നടത്തുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
നിങ്ങളുടെ ധനരാശിയില്‍ വളരെ അനുകൂലമായ മാറ്റങ്ങള്‍ കാണുന്നു. ഏതു കാലത്തും ഭാഗ്യം അനുകൂലമാകാവുന്ന യോഗങ്ങള്‍ നിങ്ങളുടെ രാശിയിലുണ്ടാകാം. തൊഴില്‍ രംഗത്ത് വളരെയധികം നേട്ടങ്ങള്‍ കൈവരും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ അധികവരുമാനം നേടും. ഏതു കാര്യത്തിലും ജാഗ്രതയോടെ ഇടപെടുക. കച്ചവടക്കാര്‍ക്ക് ധനസമൃദ്ധിയുണ്ടാകാം. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. നല്ലതും പുതിയതുമായ വാഹനം, ഗൃഹോപകരണങ്ങള്‍ ഇവ നേടും. ക.ഠ. രംഗത്തുള്ളവര്‍ അവിസ്മരണീയ നേട്ടങ്ങള്‍ കൈവരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന സ്കോളര്‍ഷിപ്പു ലഭിക്കും. സര്‍വ്വാഭീഷ്ടസിദ്ധിക്കും ധനസമൃദ്ധിയ്ക്കുമായി ഗൃഹത്തില്‍ ശ്രീചക്രം സ്ഥാപിച്ച് ആരാധിക്കുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
നിങ്ങളുടെ ധനരാശിയില്‍ തടസ്സങ്ങള്‍ കാണുന്നു. സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാകാതെ അച്ചടക്കം പാലിക്കണം. ധനനഷ്ടങ്ങള്‍ സംഭവിക്കാതെ നോക്കണം. ഇടപാടുകള്‍ സൂക്ഷിച്ചു നടത്തുക. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അമിതവ്യയമുണ്ടാകാതെ സൂക്ഷിക്കുക. വിദേശത്തു കഴിയുന്നവര്‍ക്ക് നഷ്ടങ്ങള്‍ വര്‍ദ്ധിക്കാം. ഏതു കാര്യത്തിലും സൂക്ഷ്മത പാലിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ രാശിവീഥിയില്‍ ഒരു വ്യയയോഗം കാണുന്നുണ്ട്. ഇത് സാമ്പത്തിക കാര്യങ്ങളെ പ്രതികൂലമായി ബാധിക്കാവുന്നതാണ്. അതിനാല്‍ സമഗ്രമായി രാശി വിചിന്തനം നടത്തി വേണ്ടതു ചെയ്യുന്നത് ഉത്തമം എന്നു കാണുന്നു. തല്ക്കാല പരിഹാരമായി ഒരു സത്യനാരായണപൂജ നടത്തുന്നത് ഉത്തമം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
നിങ്ങള്‍ക്ക് ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. വളരെയധികം പുരോഗതി കര്‍മ്മകാര്യങ്ങളില്‍ ഉണ്ടാകും. വിദേശ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് കരാറെഴുതും. നൂതന ഗൃഹോപകരണങ്ങള്‍ നേടുന്നതാണ്. ക.ഠ. രംഗത്തുള്ളവര്‍ക്കും അസുലഭമായ പല നേട്ടങ്ങളും ഉണ്ടാകും. സിനിമ-സീരിയല്‍ രംഗത്തു പണം മുടങ്ങുന്നവര്‍ക്ക് വിചാരിച്ചതിലധികം നേട്ടങ്ങള്‍ വന്നുചേരുന്നതാണ്. നിങ്ങളുടെ രാശിയില്‍ കാണുന്ന അപൂര്‍വ്വമായ ഒരു രാജയോഗം വളരെ സാമ്പത്തിക നേട്ടങ്ങള്‍ നല്കാന് കഴിയുന്നതാണ്. തല്ക്കാല കാര്യവിജയത്തിനും ഉയര്‍ച്ചയ്ക്കുമായി ഒരു സിദ്ധിവിനായക പൂജ നടത്തുന്നത് ഉത്തമമായി കാണുന്നു.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
നിങ്ങളുടെ ധനരാശിയില്‍ പലവിധ ദോഷങ്ങള്‍ കാണുന്നു. തൊഴില്‍രംഗത്ത് പലവിധ ക്ലേശങ്ങള്‍, പരാജയങ്ങള്‍, അധിക ച്ചിലവുകള് ഇവ വരാം. കച്ചവടക്കാര്‍ക്ക് ധനനഷ്ടങ്ങളും വ്യാപാരക്കുറവും അനുഭവപ്പെട്ടേക്കാം. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടം തന്നെയുണ്ടായേക്കാം. ക.ഠ. രംഗത്തു ജോലി ചെയ്യുന്നവര്‍ക്ക് പലവിധ നഷ്ടങ്ങള്‍ വരാം. കമ്പനി മാറുന്നത് ഇപ്പോല്‍ ഉചിതമല്ല. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു ധനവ്യയ യോഗം കാണുന്നു. ഇത് നഷ്ടങ്ങള്‍ വരുത്തിയേക്കാം. ദോഷപരിഹാരമായി ഒരു മഹാമേരു ശ്രീയന്ത്രം പൂജിച്ച് ഗൃഹത്തില്‍ സ്ഥാപിക്കുക. മറ്റു വിശ്വാസികള്‍ വാസ്തു പഗോഡ സ്ഥാപിക്കേണ്ടതാണ്.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പലവിധത്തില്‍ ധനനഷ്ടങ്ങള്‍ വന്നുചേരാം. തൊഴില്‍രംഗത്ത് പരാജയങ്ങള്‍, ആലോചനക്കുറവും അശ്രദ്ധയും നിമിത്തമുണ്ടാകാവുന്ന ധനനാശം, ഗൃഹവാഹനങ്ങള്ക്ക് ജീര്‍ണ്ണതയും കേടുപാടുകളും വരിക നിമിത്തമുണ്ടാകാവുന്ന ധനനഷ്ടങ്ങള്‍ ഇവയ്ക്കു സാധ്യത കാണുന്നു. ആരോഗ്യപ്രശ്നങ്ങള്‍ നിമിത്തവും ധനനഷ്ടം വരാം. നിങ്ങളുടെ രാശിമണ്ഡലത്തില്‍ പലവിധ ദോഷസ്ഥിതികള് നിലനില്‍ക്കുന്നതിനാല്‍ വളരെ ശ്രദ്ധിക്കുക. സമഗ്രമായി ഒരു രാശി വിചിന്തനം നടത്തി, ഉചിതമായ പരിഹാരം ചെയ്യേണ്ടതാണ്. തല്ക്കാല ദോഷ നിവാരണത്തിന് ഒരു ജയസുദര്‍ശനബലി നടത്തി സ്ഥലരക്ഷ ചെയ്യുക. മറ്റു വിശ്വാസികള്‍ വാസ്തു പിരമിഡ് സ്ഥാപിക്കുന്നത് ഉത്തമമായി കാണുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക പുരോഗതി വളരെ കാര്യമായി ഉണ്ടാകും. തൊഴില്‍രംഗത്ത് വളരെ നേട്ടങ്ങള്‍ ലഭിക്കും. പുതിയ മേഖലയില്‍ പ്രവേശിക്കുന്നതാണ്. നൂതന സംരംഭങ്ങള്‍ക്ക് തുടങ്ങുന്നതിലൂടെ കൂടുതല്‍ വരുമാനമുണ്ടാകുന്നതാണ്. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് അപൂര്‍വ്വമായ നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. ഏതു കാര്യത്തിലും ഭാഗ്യങ്ങള്‍ അനുകൂലമായിരിക്കും. ക.ഠ. രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ വന്നുചേരും. കച്ചവടക്കാര്‍ക്ക് അധിക നേട്ടങ്ങള്‍ ലഭ്യമാകും. നിങ്ങളുടെ രാശിയില്‍ കാണുന്ന പ്രത്യേക സമൃദ്ധിയോഗം സകലാഭീഷ്ട സിദ്ധി നല്‍കുന്നതാണ്. ദോഷനിവാരണത്തിനും അഭീഷ്ടസിദ്ധിക്കുമായി സത്യനാരായണപൂജ നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന ശീലമാക്കുക.

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് തടസ്സവും ധനനഷ്ടവും വരും. നിങ്ങളുടെ ധനരാശിയില്‍ ദോഷങ്ങളാണു കൂടുതല്‍. തൊഴില്‍രംഗത്ത് പലവിധ നഷ്ടമുണ്ടാകും. പാഴ്ചിലവുകള്‍ വര്‍ദ്ധിക്കും. ഉദ്യോഗസ്ഥര്‍ക്ക് പിഴയടയ്ക്കുകയോ, മറ്റു നടപടികളോ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാതെ ചില നഷ്ടങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ രാശിവീഥിയില്‍ ധനദുര്വ്യയ യോഗമാണ് ഇപ്പോള്‍ കാണുന്നത്. ഇത് വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണ്. വസ്തു ക്രയവിക്രയത്തിലോ, വാഹന വില്‍പ്പനയിലോ ഒക്കെ നഷ്ടങ്ങള്‍ വന്നേക്കാം. ദോഷപരിഹാരമായി ഒരു ജയസുദര്‍ശനബലി നടത്തുക. മറ്റു വിശ്വാസികള്‍ ഗൃഹത്തില്‍ വാസ്തു പഗോഡാ സ്ഥാപിക്കുക.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ഉദ്ദേശിക്കുന്ന രീതിയില്‍ സാമ്പത്തിക പുരോഗതി കൈവരും. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍. പുതിയ കച്ചവടത്തിന് തുടക്കം കുറിക്കും. ഇതിലൂടെ വളരെയധികം നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. ഏതു കാര്യത്തിലും സാമ്പത്തിക ഗുണങ്ങള്‍ ഉണ്ടാകുന്നതാണ്. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ ഗുണങ്ങള്‍ ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ചില പുതിയ അവസരങ്ങള്‍ വന്നു ചേരുന്നതാണ്. നൂതനസംരംഭങ്ങളിലൂടെ അസുലഭ നേട്ടങ്ങള്‍ വന്നുചേരും. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ഗുണാത്മകമായ സമൃദ്ധിയോഗമാണുള്ളത്. ഇത് കൂടുതല്‍ പുഷ്ടി പ്രാപിക്കുന്നതിനും ധനപരമായ അഭീഷ്ടസിദ്ധി ലഭിക്കുന്നതിനുമായി അഷ്ടലക്ഷ്മീ പൂജ നടത്തുക. മറ്റു വിശ്വാസികള്‍ നവീകരണ പ്രാര്‍ത്ഥന ശീലമാക്കുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
സാമ്പത്തിക നഷ്ടങ്ങള്‍ക്കു സാധ്യത കാണുന്നു. തൊഴില്‍രംഗത്ത് പ്രതീക്ഷിക്കാത്ത തിരിച്ചടിയുണ്ടാകുന്നതാണ്. കച്ചവടക്കാര്‍ക്ക് തീവ്രനഷ്ടങ്ങള് ഉണ്ടാകുന്നതിനിടയുള്ളതിനാല്‍ വളരെ ശ്രദ്ധ പാലിക്കുക. ഉദ്യോഗസ്ഥര്‍ക്ക് പാഴ്ചിലവുകള്‍ നിമിത്തം ധനനഷ്ടങ്ങള്‍ വരാം. ക.ഠ.ക്കാര്‍ക്ക് കമ്പനി മാറിയാല്‍ വലിയ വരുമാനനഷ്ടം വരുന്നതിനിടയുണ്ട്. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടം തന്നെ ഉണ്ടാകുന്നതിനിടയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണം. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷകരമായ ചില യോഗങ്ങള്‍ കാണുന്നതിനാല്‍ ദോഷപരിഹാരമായി ഒരു ജയസുദര്‍ശനബലി നടത്തി സ്ഥലരക്ഷ ചെയ്യുക. മറ്റു വിശ്വാസികള്‍ വാസ്തു പിരമിഡ് സ്ഥാപിക്കുക.