India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഗസ്റ്റ് 01 മുതല്‍ 31 വരെ നിങ്ങളുടെ പ്രണയജ്യോതിഷം എങ്ങനെയെന്ന് അറിയൂ...

  • By അനില്‍ പെരുന്ന - 9847531232
Google Oneindia Malayalam News

ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരുണ്ടോ? നിങ്ങളുടെ പ്രണയജ്യോതിഷഫലം അറിയാന്‍ ആഗ്രഹമുണ്ടോ? ഈ മാസത്തെ പ്രണയജ്യോതിഷഫലം നിങ്ങള്‍ക്ക് എങ്ങനെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കൂ.....

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

നിങ്ങളുടെ പ്രണയരാശി പൊതുവെ അനുകൂലമായി കാണുന്നു. പുതിയ പ്രണയബന്ധത്തിനു തുടക്കം കുറിക്കും സന്തോഷ കരമായ മാറ്റങ്ങള്‍ മനസ്സിലും ജീവിതത്തിലും ഉണ്ടാകും. ദീര്‍ഘകാല പ്രണയത്തിന് സാഫല്യമുണ്ടാകും. സൗഭാഗ്യപൂര്‍ണ്ണമായ മംഗളകര്‍മ്മങ്ങള്‍ ഗൃഹത്തില്‍ നടക്കും. നിങ്ങളുടെ രാശിവീഥിയില്‍ തികച്ചും ഗുണാത്മകമായ ഒരു പ്രേമയോഗകല തെളിയുന്നതായി കാണാം. ഇത് പൂര്‍ണ്ണതയിലെത്തിയാല്‍ നിങ്ങളുടെ മനസ്സിന്റെ അഭീഷ്ടങ്ങള്‍ മുഴുവന്‍ സാധിക്കുന്നതാണ്. ഉദ്ദിഷ്ടകാര്യസിദ്ധിക്കും പ്രണയസാഫല്യത്തിനുമായി ഒരു മോഹനഗൗരീ പൂജ നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹധ്യാനം ശീലിക്കുകയും വെണ്‍പത്മരാഗം ധരിക്കുകയും ചെയ്യുക.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

നിങ്ങളുടെ പ്രണയരാശിയില്‍ ഒരു അപൂര്‍വ്വമായ താരകയോഗം വന്നുഭവിച്ചേകക്കാം. അതിസുന്ദരമായ ഒരു നൂതന പ്രണയബന്ധം ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. വരുംദിനങ്ങള്‍ കൂടുതല്‍ ഉത്സാഹ ഭരിതമാകും. വടക്കുകിഴക്കു ദിക്കില്‍ നിന്നും അപൂര്‍വ്വ സൗഹൃദങ്ങള്‍ ഉടലെടുത്തേക്കാം. നിങ്ങളുടെ കര്‍മ്മവഴിയിലോ, ആകസ്മികമായിട്ടോ ഇതു സംഭവിക്കാം. ഈ പ്രണയ താരോദയത്തിന് പ്രായഘട്ടങ്ങളില്ല. ഏതു പ്രായാവസ്ഥയിലും ഇതു സംഭവിക്കാവുന്നതാണ്. ഏകാന്തതയില്‍ കഴിയുന്ന മധ്യപ്രായമെത്തിയവര്‍ക്കും ഇത് ജീവിത പ്രതീക്ഷ പകര്‍ന്നു തരുന്നതാണ്. നിങ്ങളുടെ സമ്പൂര്‍ണ്ണ രാശിഫലം മനസ്സിലാക്കി ഉചിതമായ കാര്യങ്ങള്‍ ചെയ്താല്‍ മനസ്സിന് അഭീഷ്ടസിദ്ധിയും ഉദ്ദേശിക്കുന്ന കാര്യസാധ്യതയും കാണുന്നു.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

ഉദ്ദേശിക്കുന്ന രീതിയില്‍ പ്രേമ രാശിയില്‍ ഗുണം കാണുന്നില്ല. അപ്രതീക്ഷിതമായ നിരാശകള്‍ ഉണ്ടാകാം. പ്രതീക്ഷിക്കാത്ത രീതിയിലുള്ള ചില പ്രതികരണങ്ങള്‍ സുഹൃത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായേക്കാം. ഇത് ചിന്താക്കുഴപ്പങ്ങള്‍ സൃഷ്ടിക്കും. പൊതുവെ സംഭാഷണത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. ആലോചിക്കാതെയുള്ള സംസാരങ്ങള്‍ അസ്വസ്ഥതകള്‍ക്കിട യാക്കും. ഏതു സാഹചര്യത്തിലും പെട്ടെന്നുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കുന്നത് പ്രണയ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടു പോകാന്‍ ആവശ്യമാണ്. വിവാഹത്തിലേക്കു നീങ്ങുന്ന പ്രേമബന്ധങ്ങള്‍ അവിചാരിതമായി നിസ്സാര കാര്യങ്ങളില്‍പ്പെട്ട് തടസ്സപ്പെട്ടു പോകുവാന്‍ സാധ്യത. ദോഷപരിഹാരമായി ഒരു മംഗളഗൗരീപൂജ നടത്തുക. മറ്റു വിശ്വാസികള്‍ മാനസചക്രപ്രാര്‍ത്ഥ ശീലിക്കുകയും മരതരത്‌നം ധരിക്കുകയും ചെയ്യുക.

കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)

പൊതുവെ രാശിഫലങ്ങള്‍ അനുകൂലമല്ല. പ്രണയ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവില്ല. മന്ദത നിലനില്‍ക്കുന്നതാണ്. മാനസിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. തെറ്റിദ്ധാരണയുടെ പ്രശ്‌നങ്ങള്‍ അധികരിച്ചേക്കാം. സംഭാഷണങ്ങളില്‍ മിതത്വവും ആത്മനിയന്ത്രണവും ശീലിക്കേണ്ടത് ആവശ്യമായി കാണുന്നു. അപ്രീതികരമായ സംഭാഷണങ്ങളോട് പ്രതികരിക്കരുത്. പ്രണയകലഹവും മനഃക്ലേശവും ഉണ്ടാകുന്നതിനു സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. നിങ്ങളുടെ രാശിമണ്ഡലത്തില്‍ തികച്ചും ദോഷകരമായ ഒരു താരകയോഗമാണ് കാണുന്നത്. ഇത് പലവിധ ദോഷങ്ങള്‍ക്കു കാരണമാകാം. ദോഷനിവാരണമായി ഒരു സമ്മോഹന ഗോപാലയന്ത്രം ധരിക്കുകയും വിഷ്ണുപൂജ ചെയ്യുകയും വേണം. മറ്റു വിശ്ലാസികള്‍ സമുദ്രനീലക്കല്ല് ധരിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നിങ്ങളുടെ പ്രണയരാശിയില്‍ പൊതുവെ അനുകൂല ഫലങ്ങളാണ് കാണുന്നത്. ഉദ്ദേശിക്കുന്ന രീതിയില്‍ പ്രേമ പുരോഗതി അനുഭവപ്പെടും. ആകസ്മികമായി ഒരുദിനം നിങ്ങള്‍ നിങ്ങളുടെ ഇഷ്ടവ്യക്തിയെ കണ്ടുമുട്ടുന്നതനു സാധ്യത. വിരസതയോടെ മുന്നോട്ടു പോകുന്ന ഈ കാലയളവില്‍ തികച്ചും തൂനതമായ ഒരു മാറ്റത്തിന്റെ തുടക്കമായിരിക്കും ഇത്. മനസ്സിലെ ആനന്ദം ജീവിതത്തെയാകെ മാറ്റുന്ന അവസ്ഥയിലേക്ക് എത്തുന്നതാണ്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ വിശിഷ്ട മായ ചില ഗ്രഹസ്ഥിതികളാണ് ഇപ്പോള്‍ കാണുന്നത്. ഇത് പൂര്‍ണ്ണതയിലെത്തിയാല്‍ സര്‍വ്വാഭീഷ്ടപ്രാപ്തി ഫലമാകുന്നു. സകല കാര്യങ്ങളും അനുകൂലമാകുന്നതിനും പ്രേമകാര്യസിദ്ധിക്കുമായി മദനഗോപാലപൂജ നടത്തുക. മറ്റു വിശ്വാസികള്‍ മുക്താഫല രത്‌നം ധരിക്കുക.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ഉദ്ദേശിക്കുന്ന വിധത്തില്‍ പ്രണയ രംഗത്ത് പുരോഗതിയുണ്ടാകും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ സ്വയം കണ്ടെത്തും. അപ്രതീക്ഷിതമായി മൊട്ടിടാന്‍ സാധ്യതയുള്ള പ്രണയം ജീവിതത്തില്‍ സ്ഥിരമാകുവാന്‍ സാധ്യത കാണുന്നു. പലവിധ പ്രയാസങ്ങള്‍ തരണം ചെയ്തും പ്രേമസാഫല്യം നേടുവാന്‍ കഴിയുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവിനു കാരണമായേക്കാവുന്ന ഒരു ആത്മബന്ധമോ ആചാര്യബന്ധമോ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. സമഗ്രമായ രാശിചിന്തനം ചെയ്ത് അനുയോജ്യമായ കര്‍മ്മങ്ങള്‍ ചെയ്താല്‍ സകലാഭീഷ്ടസിദ്ധി കാണുന്നു. മറ്റു വിശ്വാസികള്‍ നീലപവിഴം ധരിക്കുന്നതും ഉത്തമം ആയി കാണുന്നുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

അപ്രതീക്ഷിത തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകും. പ്രേമകാര്യങ്ങളില്‍ ചില അസ്വസ്ഥതകള്‍ വന്നു ചേരും. പുതിയ സൗഹൃദങ്ങളില്‍ ചില വിള്ളലുകള്‍ ഉണ്ടായേക്കാം. തെറ്റായ ധാരണകളുടെ അടിസ്ഥാനത്തില്‍ പരസ്പരം അകല്‍ച്ച അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. വാക്കുതര്‍ക്കങ്ങള്‍ കലഹങ്ങളോ ഉണ്ടാകാതെ സൂക്ഷിക്കുക. സംസാരത്തില്‍ മിതത്വം, ആത്മനിയന്ത്രണം ഇവ ശീലിക്കുക. നിങ്ങളുടെ ഗൃഹആരൂഢസ്ഥിതി പരിശോധിപ്പിച്ച് ആവശ്യമായതു ചെയ്യുക. കുടുംബകാവുകളോ, ആരാധനാലയങ്ങളോ ഉള്ളവര്‍ തല്‍സ്ഥിതി രാശിചിന്തയാല്‍ അറിയുക. സ്ത്രീകള്‍ക്ക് മനഃക്ലേശം അധികമായി ഉണ്ടാകാം. മംഗളഗൗരീപൂജ നടത്തി, സമുദ്രനീലക്കല്ല് ധരിക്കുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ അവഗാഹപ്രാര്‍ത്ഥന നടത്തുക.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പലവിധ തടസ്സങ്ങള്‍ അനുഭവത്തില്‍ ഉണ്ടാകും. പ്രണയ കാര്യങ്ങളില്‍ മന്ദത അനുഭവപ്പെടും. ഇച്ഛാഭംഗം, മനഃക്ലേശം ഇവ തീവ്രമായി ഉണ്ടാകാം. മനസ്സില്‍ ആഗ്രഹിക്കുന്നതിനു വിരുദ്ധമായ അനുഭവങ്ങള്‍ വന്നു ചേരും. നിങ്ങളുടെ ദീര്‍ഘനാളായി നിലനിന്ന ഒരു പ്രണയം തകര്‍ന്നു പോകാന്‍ സാധ്യത കാണുന്നതിനാല്‍ ശ്രദ്ധിക്കുക. സംഭാഷണത്തില്‍ ആത്മനിയന്ത്രണവും ശാന്തയും ശീലിക്കുക. നന്നായി ആലോചിച്ചുതന്നെ ഓരോ കാര്യവും ചെയ്യുക. രാശിവീഥിയില്‍ വളരെ ദോഷകരമായ ഒരു യോഗമാണ് കാണുന്നത്. സമഗ്രമായ രാശിചിന്തനം നടത്തി ഉചിതമായ പ്രതിവിധി ചെയ്യുക. കലാകാരന്മാര്‍ കൂടുതല്‍ സൂക്ഷിക്കുക. വനിതകളും കൂടുതല്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ബന്ധങ്ങള്‍ ഉലഞ്ഞേക്കാം. ദോഷപരിഹാരമായി മദനകാമേശ്വരീ പൂജ നടത്തുക. മറ്റു വിശ്വാസികള്‍ മഹേന്ദ്രനീലം ധരിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

നിങ്ങളുടെ പ്രണയകാര്യങ്ങളില്‍ പുരോഗതി അനുഭവപ്പെടും. ഉദ്ദേശിക്കുന്ന വിധത്തില്‍ വിവാഹാദി കാര്യങ്ങള്‍ സഫലമായിത്തീരുന്നതാണ്. ദീര്‍ഘനാളത്തെ പ്രേമങ്ങള്‍ പൂവണിയും. വരാനിരിക്കുന്ന ദിനങ്ങള്‍ സന്തോഷ ത്തിന്റേതായി കാണുന്നു. സിനിമ, സീരിയല്‍.... മറ്റു കലാരംഗങ്ങളിലുള്ളവര്‍ക്ക് നൂതന പ്രണയബന്ധങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യത. പുനര്‍വിവാഹചിന്തയില്‍ മുന്നോട്ടു പോകുന്നവര്‍ക്കും അതിനു സാധ്യത കാണുന്നു. ഏതു കാര്യത്തിലും പൊതുവെ ഭാഗ്യാനുകൂല്യം കൂടുതലായി ഉണ്ടാകാം. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അസുലഭ മായ ഒരു സൗഭാഗ്യയോഗകല തെളിയുന്നതായി കാണാം. ഇതിന്റെ പൂര്‍ണ്ണതയില്‍ സകല ആഗ്രഹങ്ങളും സാധിച്ചേക്കുവാന്‍ സാധ്യത. കൂടുതല്‍ ഭാഗ്യാനുകൂല്യത്തിനും അഭീഷ്ടസിദ്ധിക്കുമായി ഒരു വെണ്‍പത്മരാഗക്കല്ല് ലോക്കറ്റായി ധരിക്കുക.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പ്രേമരാശിയില്‍ പ്രതിബന്ധങ്ങള്‍ ഉണ്ട്. ഉദ്ദേശിക്കുന്ന വേഗതയില്‍ കാര്യങ്ങള്‍ നീങ്ങുന്നതായി കാണുകയില്ല. യാത്രാ ക്ലേശം, അലച്ചില്‍, മനഃസ്താപം ഇവയെല്ലാം പ്രണയവിഷയവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതിനും സാധ്യത. കലാരംഗത്ത് ഉള്ളവര്‍ക്ക് പ്രണയപരമായി ഇച്ഛാഭംഗം ഉണ്ടാകാം. പെണ്‍കുട്ടികള്‍ക്കും പലവിധ പ്രയാസങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. നിങ്ങളുടെ രാശിവീഥിയില്‍ ദോഷാത്മകമായ ഒരു സാന്നിധ്യം കാണുന്നു. ഇത് നിങ്ങളുടെ ബന്ധങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. ദോഷ നിവാരണത്തിനായി, സമഗ്രമായി രാശിചിന്ത ചെയ്ത് ഉചിത പരിഹാരം ചെയ്യുക. തല്‍ക്കാല ദോഷശാന്തിക്ക് ഒരു ലക്ഷ്മീനാരായണപൂജ നടത്തുക. വെണ്‍പവിഴം ധരിക്കുന്നതും ഉത്തമം. ഇത് ഏതു വിശ്വാസികള്‍ക്കും ധരിക്കാം.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ഉദ്ദേശിക്കുന്ന വിധത്തില്‍ പ്രേമകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. നൂതനമായ ഒരു പ്രേമബന്ധം ഉടലെടുക്കുന്നതിനും സാധ്യത കാണുന്നു. ജീവിതത്തിലെ അവിസ്മരണീയമായ ചില അനുഭവങ്ങളിലൂടെ കടന്നുപോകുന്നതിന്റെ സമയമാണ് ഇത്. സ്ത്രീകള്‍ക്ക് ആനന്ദകരമായ പുതിയ സൗഹൃദം രൂപംകൊള്ളും. ഇത് ജീവിതത്തില്‍ ഒരു വഴിത്തിരിവായിത്തീരുന്നതിനു സാധ്യത കാണുന്നു. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപൂര്‍വ്വമായ പ്രണയം ഉടലെടുക്കാം. വിദേശത്തു തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഒരു പ്രണയം രൂപംകൊള്ളുവാ നാണ് സാധ്യത. ഐ.ടി. പ്രൊഫഷണലുകള്‍ക്ക് പുതിയ പ്രേമം ഒരു തണലും വഴികാട്ടിയും കൂടി ആയിത്തീരാന്‍ സാധ്യത. സമ്മോഹനഗോപാലപൂജ നടത്തണം. മഹേന്ദ്ര നീലം ധരിക്കണം.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

പ്രണയ കാര്യങ്ങളില്‍ പലവിധ തടസ്സങ്ങള്‍ ഉണ്ടാകാം. വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിങ്ങളില്‍ ചിലര്‍ പ്രണയത്തില്‍ നിന്നും പിന്‍വാങ്ങിയേക്കാം. നിശ്ചയ ദാര്‍ഢ്യമുള്ളവര്‍ മാത്രമേ പ്രേമ വിഷയങ്ങളില്‍ കൂടുതല്‍ മുമ്പോട്ടു പോകാവൂ, അതാണ് നല്ലത്. പ്രേമവിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ വിയോജിപ്പ്, കുടുംബത്തില്‍ അസ്വസ്ഥത, കലഹങ്ങള്‍ ഇവയൊക്കെ ഉണ്ടാകുന്നതിനിടയുണ്ട്. ഏതു കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പാലിക്കുക. സംഭാഷണത്തില്‍ ആത്മനിന്ത്രണം ശീലിക്കണം. ദോഷപരിഹാരമായി ഒരു ഗണപതി പൂജ, അശ്വാരൂഢബലി ഇവ നടത്തുകയും പത്മരാഗലോക്കറ്റ് ധരിക്കുകയും ചെയ്യുക. മറ്റു വിശ്വാസികള്‍ മാനസചക്രപ്രാര്‍ത്ഥന നടത്തുന്നത് ഗുണകരം.

English summary
August 2022, Know your love horoscope in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X