Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ തലവര മാറാന്‍ പോകുന്നു; ആഗസ്റ്റില്‍ കാത്തിരിക്കുന്നത് സൗഭാഗ്യങ്ങളുടെ ഘോഷയാത്ര

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാ കാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ പലതരത്തിലായിരിക്കും സ്വാധീനിക്കുക.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. 2025 ലെ എട്ടാമത്തെ മാസം പിറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതയാണ് ഈ വര്‍ഷത്തെ ആഗസ്റ്റ് മാസത്തിന് ഉള്ളത്. കാരണം, മലയാള വര്‍ഷം അവസാനിച്ച് പുതിയ വര്‍ഷം തുടങ്ങുന്നത് ആഗസ്റ്റിലായിരിക്കും.

astrology

നിലവില്‍ ഇത് കര്‍ക്കിടക മാസമാണ്. ആഗസ്റ്റ് 16 വരെയാണ് കര്‍ക്കിടക മാസം. ആഗസ്റ്റ് ഒന്നിന് ചിങ്ങം ഒന്നോടെ പുതിയ വര്‍ഷത്തിന് തുടക്കമാകും. ഇത്തരത്തില്‍ പഞ്ഞമാസത്തിന്റെ അന്ത്യത്തിനും സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങ മാസത്തിന്റെ ആരംഭത്തിനും ആഗസ്റ്റ് സാക്ഷിയാകും. ഇത്തരം ഒരു ശുഭ കാര്യം നടക്കുന്നതിനാല്‍ തന്നെ ചില രാശിക്കാര്‍ക്ക് ആഗസ്റ്റ് മാസം ഏറെ സവിശേഷമായിരിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

ഇടവം

ഇടവം രാശിക്കാര്‍ക്ക് ആഗസ്റ്റ് മാസം അനുകൂലമായിരിക്കും. ജൂലൈ മാസം തീരുന്നതോടെ ഇവരുടെ ജീവിതത്തിലെ പ്രതിസന്ധികള്‍ ഒഴിയുകയാണ് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. മാത്രമല്ല ഇവര്‍ക്ക് സാമ്പത്തികമായി ധാരാളം നേട്ടങ്ങള്‍ ആഗസ്റ്റ് മാസത്തില്‍ വന്ന് ചേരും. മനസില്‍ എന്ത് ആഗ്രഹിച്ചാലും അതെല്ലാം നടക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും.

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ആഗസ്റ്റ് മാസം ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി കാത്തിരിക്കുന്ന സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കാനും സാധ്യതയുണ്ട്. കരിയറില്‍ പ്രതീക്ഷിക്കാത്ത ഉയരത്തിലെത്താന്‍ സാധിക്കും. കുടുംബങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നേറാന്‍ കഴിയും. ബിസിനസ് രംഗത്ത് ശോഭിക്കാനാകും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ആഗസ്റ്റ് മാസം അനുകൂലമായിരിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന പ്രയാസങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

മകരം

മകരം രാശിക്കാര്‍ക്ക് ആഗസ്റ്റ് മാസം ശുഭകരമായിരിക്കും. ഈ കാലയളവില്‍ ആഗ്രഹിച്ചതൊക്കെ നേടാന്‍ സാധിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയം. കാരണം ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പമായിരിക്കും. ഏറ്റെടുത്ത ജോലികള്‍ കൃത്യമായി പൂര്‍ത്തിയാക്കാനാകും. ബിസിനസിലും അനുകൂലമായ മാറ്റമുണ്ടാകും.

മീനം

മീനം രാശിക്കാര്‍ക്ക് ആഗസ്റ്റ് മാസം ഗുണം ചെയ്യും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂലം. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇത് നിങ്ങളുടെ ജീവിതത്തെ ആഡംബര പൂര്‍ണമാക്കും. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കും.

വസ്തു സംബന്ധമായ ഇടപാടുകളില്‍ നേട്ടം കൊയ്യാം. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും വലിയ പിന്തുണ നിങ്ങളെ തേടിയെത്തും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പങ്കാളിയ്‌ക്കൊപ്പം സന്തോഷകരമായി ജീവിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+