സ്വര്‍ണാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും, പോക്കറ്റ് നിറയെ കാശും; ഈ ആഴ്ച ഈ രാശിക്കാര്‍ക്ക് കോളടിച്ചു
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ ഫലം ഓരോ രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.
എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. 2025 ലെ എട്ടാം മാസം പിറന്നിരിക്കുകയാണ്. ആഗസ്റ്റ് മാസത്തില്‍ ആണ് മലയാള മാസാവസാനവും പുതിയ കൊല്ലവര്‍ഷവും പിറക്കുന്നത്. നിലവില്‍ കര്‍ക്കിടക മാസമാണ് ഇപ്പോള്‍. ആഗസ്റ്റ് 17 ന് ചിങ്ങം പിറക്കും. അതിനാല്‍ തന്നെ ഈ ആഗസ്റ്റിന് ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുണ്ട്. ആഗസ്റ്റിലെ ആദ്യ വാരം ഇനി പറയുന്ന രാശിക്കാര്‍ക്ക് ഏറെ ശുഭകരമായിരിക്കും.

മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ആഗസ്റ്റിലെ ആദ്യ വാരം അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കരിയറില്‍ മികച്ച ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കോ ഉപരിപഠനത്തിനോ വേണ്ടി വിദേശ യാത്രയ്ക്ക് അവസരം വന്നുചേരും.
ഇടവം
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ആഗസ്റ്റിലെ ആദ്യ വാരം മികച്ച ഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ മികച്ച വിജയം സ്വന്തമാക്കാനാകും. പുതിയ ബിസിനസ് തുടങ്ങാന്‍ സാധിക്കും. കുടുംബ ജീവിതം സന്തോഷകരമായി തുടരും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ആഗസ്റ്റിലെ ആദ്യ വാരം ശുഭകരമായിരിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള ഒരു മംഗളകര്‍മം നടക്കാന്‍ ഇടയുണ്ട്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ ജനിച്ചവര്‍ക്ക് ആഗസ്റ്റിലെ ആദ്യ വാരം ഗുണകരമായിരിക്കും. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കും. വിദേത്ത് ജോലി നോക്കുന്നവര്‍ക്കും അനുകൂല സമയമാണ് എന്ന് കാണുന്നു. ഇക്കാലയളവില്‍ വീട് മോടി പിടിപ്പിക്കും. സ്ത്രീകള്‍ക്ക് ആഭരണങ്ങള്‍ സമ്മാനമായി ലഭിക്കാന്‍ ഇടയുണ്ട്. കുടുംബത്തോടൊപ്പം തീര്‍ഥയാത്ര ചെയ്യും. ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ കൂടും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ആഗസ്റ്റിലെ ആദ്യ വാരം അനുകൂലമായിരിക്കും. ഈശ്വരാനുകൂല്യമുള്ള കാലമായതിനാല്‍ വലിയ ദോഷങ്ങള്‍ ഉണ്ടാവില്ല. കലാ കായിക രംഗത്ത് ശോഭിക്കാന്‍ കഴിയും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളെ സാമ്പത്തികമായി ഉന്നതിയിലെത്തിക്കും. കടങ്ങളെല്ലാം വീട്ടും.
ധനു
ധനു രാശിക്കാര്‍ക്ക് ആഗസ്റ്റിലെ ആദ്യ വാരം ശുഭകരമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം ലഭിക്കും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ഭൂമി വാങ്ങാനുള്ള നടപടികള്‍ പുരോഗമിക്കും. ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.
മകരം
മകരം രാശിക്കാര്‍ക്ക് ആഗസ്റ്റിലെ ആദ്യ വാരം അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. ബിസനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈവശം വന്ന് ചേരും. ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെടും. പങ്കാളിക്കൊപ്പം സന്തുഷ്ടകരമായ ജീവിതം നയിക്കാനാകും.












Click it and Unblock the Notifications