Get Updates
Get notified of breaking news, exclusive insights, and must-see stories!

Health Horoscope August: ആരോഗ്യം വഷളാകും, രോഗപീഡകള്‍ വിടാതെ പിന്തുടരും; ഈ മാസം നിങ്ങള്‍ക്ക് എങ്ങനെ?

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തി 1/4)
നിങ്ങളുടെ ആരോഗ്യരാശിയില്‍ പൊതുവെ ദോഷകരമായ അവസ്ഥയാണ്കാണുന്നത്. അവിചാരിത രോഗക്ലേശങ്ങള്‍ ഉണ്ടാകാം. വാതസംബന്ധമായ വിഷമങ്ങള്‍, നാഡീമര്‍മ്മസംബന്ധമായ പ്രയാസങ്ങള്‍ ഇവ വരാവുന്നതാണ്. മനസിന്റെ പിരിമുറുക്കങ്ങള്‍ കുറയ്ക്കുകയും അനാവശ്യ ചിന്തകള്‍ ഒഴിവാക്കുകയും വേണം. സ്വസ്ഥതയും ആരോഗ്യവും നേടിത്തരുന്ന രാജയോഗധ്യാനം പരിശീലിക്കുന്നത് നന്നായിരിക്കും. വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കുകയും അത്യാവശ്യ വ്യായാമങ്ങള്‍ ചെയ്യുകയും ഏതു കാര്യത്തിലും നന്നായി ശ്രദ്ധചെലുത്തുകയും വേണം. ദോഷപരിഹാരമായി ഒരു മഹാസഞ്ജീവനി പൂജ നടത്തുന്നത് ഉത്തമമായി കാണുന്നു.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നിങ്ങളുടെ ആരോഗ്യരാശി ഒട്ടും ഗുണകരമായി കാണുന്നില്ല. യാത്രാക്ലേശം, അലച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും. ഇത് ശരീരക്ലേശം കൂടുന്നതാണ്. ഉദരസംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടുന്നതിനു സാധ്യത കൂടുതലാണ്. ഭക്ഷ്യവിഷബാധയുണ്ടാകാതെ സൂക്ഷിക്കുക. പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നതിനും സാധ്യത കാണുന്നതിനാല്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ രാശിമണ്ഡലത്തില്‍ ദോഷാത്മകമായ ചില സാന്നിദ്ധ്യങ്ങള്‍ കാണുന്നു. കുടുംബ കാവുകളോ, കളരിയോ, ക്ഷേത്രമോ ഉള്ളവര്‍ സമഗ്രമായ രാശിചിന്തനം ചെയ്യേണ്ടത് ആവശ്യമാണ്. തല്‍ക്കലപരിഹാരമായി ഒരു സിദ്ധിവിനായകപൂജ നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക. സമുദ്രനീലം ധരിക്കുന്നതും ഉത്തമം. മഹാസഞ്ജീവനി യന്ത്രം ധരിച്ചാല്‍ ദോഷശാന്തി കൂടുതലായി കൈവരുന്നതാണ്.

health-horoscope

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആരോഗ്യസ്ഥിതിയില്‍ ഗുണാത്മകമായ മാറ്റം കണ്ടുതുടങ്ങും. ദീര്‍കാലമായുള്ള ആരോഗ്യവിഷമതകള്‍ മാറുന്നതാണ്. പുതിയ ചികിത്സാരീതി അവലംബിക്കുന്നത് ഗുണമായിട്ടു മാറും.നിങ്ങളുടെ വിഷമങ്ങളെ ശരിയായി മനസ്സിലാക്കുകയും അതിനനുസരിച്ചുള്ള മാര്‍ഗ്ഗദര്‍ശനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഒരു ആചാര്യനുമായി താമസിയാതെ ബന്ധപ്പെടുന്നതിനവസരമുണ്ടാകും. ആരൂഡ സ്ഥിതിശരിയായി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതും ആരോഗ്യവിഷയങ്ങളില്‍ പ്രധാനമാകുന്നു. ദോഷനിവാരണത്തിനായി ഒരു മഹാനവഗ്രഹശാന്തി നടത്തുക. മറ്റു വിശ്വാസികള്‍ വാസ്തുപിരമിഡ് സ്ഥാപിക്കുകയോ, സമാംശനവരത്‌ന ലോക്കറ്റ് ധരിക്കുകയോ ചെയ്യുന്നതും ഉത്തമം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
നിങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ ദോഷങ്ങള്‍ കാണുന്നില്ല. ആരോഗ്യനിലയില്‍ ഗുണകരമായേക്കാവുന്ന നൂതനസമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നതാണ്. മനസ്സംഘര്‍ഷ ലഘൂകരണത്തിന് ആവശ്യമായ യോഗ, മെഡിറ്റേഷന്‍ ഇവ തുടങ്ങും. അനാവശ്യ കാര്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറും. നവീനമായ ആശയങ്ങളെ പിന്തുടരും. തികച്ചും വിശാലവും പുതുമനിറഞ്ഞതുമായ കാഴ്ചപ്പാടുകള്‍ അവലംബിക്കും. ജീവിതത്തില്‍ വളരെ അപൂര്‍വ്വമായ ഒരു വഴിത്തിരിവന്റെ കാലഘട്ടമാണ് വരുന്നത്. നിങ്ങളുടെ സമഗ്രമായ രാശിസ്ഥിതിയറിഞ്ഞ് വേണ്ടത് ചെയ്യുക. തല്‍ക്കാല ദോഷനിവാരണത്തിനായി ഒരു സഞ്ജീവനിപൂജ നടത്തുക. മറ്റുവിശ്വാസികള്‍ ഗൃഹത്തില്‍ വാസ്തുപഗോഡാ സ്ഥാപിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
രോഗക്ലേശങ്ങള്‍ വര്‍ദ്ധിക്കും. പ്രമേഹം, രക്തസമ്മര്‍ദ്ദം ഇവ കൂടുതലായുള്ളവര്‍ വളരെ സൂക്ഷ്മത പാലിക്കുക. മുറിവുകള്‍ വന്ന് ഭേദമാകുവാന്‍ താമസിക്കുന്നത് നല്ലതല്ല. വീഴ്ച, പരിക്കുകള്‍ ഇവ ഉണ്ടാകാതെ സൂക്ഷിക്കുക. നാഡീ മര്‍മ്മ സംബന്ധമായ അസുഖങ്ങളും ഉണ്ടാകാതെ ശ്രദ്ധപാലിക്കുക. അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കുകയും മനസംഘര്‍ഷം ലഘൂകരിക്കുകയും ചെയ്യേണ്ടതാണ്. ജീവിതത്തില്‍ വലിയ വഴിത്തിരിവിനുകാരണമായേക്കാവുന്ന ഒരു ഗുരുബന്ധം അടുത്തുതന്നെ സംഭവിക്കുന്നതിനു സാധ്യതകാണുന്നു. ദോഷപരിഹാരമായി ഒരു ജയദുര്‍ഗ്ഗാ യന്ത്രം ധരിക്കുകയും ഗൃഹത്തിന് സ്ഥലരക്ഷനടത്തുകയും ചെയ്യുക. മറ്റു വിശ്വാസികള്‍ വാസ്തു പഗോഡ സ്ഥാപിക്കുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പലവിധ പ്രയാസങ്ങള്‍ ഉടലെടുക്കും. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. പ്രമേഹം, രക്താതിമര്‍ദ്ദം ഇവ ഉള്ളവര്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കുക. അവിചാരിതമായ വീഴ്ചകള്‍, പരിക്കുകള്‍ ഇവ ഉണ്ടായേക്കാം. തലചുറ്റല്‍, മൈഗ്രെന്‍ തുടങ്ങിയ ശിരോരോഗങ്ങളും ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. നാഡീമര്‍മ്മസംബന്ധമായ അസ്വസ്ഥതകളും ഉടലെടുത്തേക്കാം. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗം കാണുന്നു. ഇത് പിന്നീട് പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കാം. ശരിയായ രാശിചിന്ത നടത്തി, ഉചിതമായ പരിഹാരം അനുഷ്ഠിക്കുക. ജാതകത്തിലെരോഗസാന്നിദ്ധ്യകലകളെ ഒരു ഓടില്‍ തീര്‍ത്തയോഗദൈവ പ്രതിമയില്‍ ആവാഹിച്ച് ശുദ്ധി ചെയ്യുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാലം 3/4)
അപ്രതീക്ഷിതമായ രോഗദുരുതങ്ങള്‍, പ്രയാസങ്ങള്‍ ഇവ ഉണ്ടാകും. ധനസംബന്ധമായ കാര്യങ്ങള്‍ മനസ്സിനെ വിഷമിപ്പിക്കുന്ന സ്ഥിതിയുണ്ടാകും. മനക്ലേശങ്ങള്‍ അധികരിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. നിങ്ങളുടെ രാശി വീഥിയില്‍ വളരെദോഷകരമായ ഒരു നാരകയോഗം കാണുന്നു. ഇത് കൂടുതല്‍ പുഷ്ടിവരുന്നതിനാല്‍ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതാണ്. ദോഷപരിഹാരമായി ഒരുമഹാസഞ്ജീവനി പൂജ, ശനീശ്വരബലി ഇവ നടത്തുന്നത് ഉത്തമം. നിങ്ങളുടെ ആരൂഡത്തിന്റെ പൊതുവായ അവസ്ഥയും പരിശോധിക്കുന്നത് ഉത്തമമായിരിക്കും. അനുകൂലമായ മാറ്റങ്ങള്‍ വരുത്തുന്നത്ഗുണം ചെയ്യും. മറ്റു വിശ്വാസികള്‍ വാസ്തുപഗോഡാ സ്ഥാപിക്കുക.

വൃശ്ചികക്കൂറ് (വിശാലം 1/4, അനിഴം, തൃക്കേട്ട)

നിങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ വളരെ ദോഷകരമായ ചില പരിണാമങ്ങള്‍ കാണുന്നു. അവിചാരിതമായി ഉദരസംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. യാത്രാക്ലേശവും അലച്ചിലും രോഗവിഷമങ്ങള്‍ കൂട്ടും. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നോക്കാതെ വരുന്നതിന്റെ മനക്ലേശവും ഉണ്ടാകുന്നതാണ്. ഇതും രോഗസ്ഥിതിയെ വര്‍ദ്ധിപ്പിക്കുന്നതാണ്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു താരയോഗം കാണുന്നു. ഇതും രോഗവിഷമതകളെ വര്‍ദ്ധിപ്പിക്കുന്നതാണ്. കുടുംബകാവുകളോ, ക്ഷേത്രതുല്യമായ സ്ഥാനങ്ങളോ ഉള്ളവര്‍ അതാതു സ്ഥാനങ്ങളില്‍ വേണ്ടത് ചെയ്യുക. ദോഷപരിഹാരമായി ഒരു നവഗ്രഹശാന്തി നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുന്നത് ഉത്തമം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യപരമായി ഗുണകരമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. നൂതന ചികിത്സാസംവിധാനങ്ങള്‍ സ്വീകരിക്കും. ജീവിതത്തില്‍ പുതിയ ചിന്താഗതികളും കാഴ്ചപ്പാടുകളും സ്വീകരിക്കും. മനസംഘര്‍ഷം ലഘൂകരിക്കുന്നതിനായി പ്രാണായാമം, യോഗ, മെഡിറ്റേഷന്‍ ഇവ സ്വീകരിക്കും. നിങ്ങളുടെ രാശീമണ്ഡലത്തില്‍ വളരെ പ്രാധാന്യമേറിയ ഒരു പരിവര്‍ത്തനയോഗം കാണുന്നു. ഇത് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനു പര്യാപ്തമാണ്. നൂതന സംരംഭങ്ങളില്‍ പങ്കെടുക്കും. പുതിയ ആചാനുഷ്ഠാനങ്ങളില്‍ താലപര്യമുണ്ടാകും. ദാര്‍ശനികമായ കാഴ്ചപ്പാടിലൂടെജീവിതം മുമ്പോട്ടു കൊണ്ടുപോകുന്നതാണ്. സര്‍വ്വാഭീഷ്ടപ്രാപ്തിക്കും രോഗശാന്തിക്കുമായി ഒരു നവഗ്രഹശാന്തി നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന
നിര്‍വ്വഹിക്കുന്നത് ഉത്തമം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യ ഭാവസ്ഥിതി അത്ര നന്നല്ല. നാഡീമര്‍മ്മസംബന്ധമായ അസുഖങ്ങള്‍ ബാധിക്കാവുന്നതാണ്. നടുവേദന, കാലുകളിലേക്ക് വ്യാപിക്കുന്ന തളര്‍ച്ച ഇവ വന്നുചേരാം. ശിരോവിഷമതകള്‍ വന്നുചേരുന്നതിനും സാധ്യത കാണുന്നു. പ്രാണായാമാദി യോഗവിദ്യകള്‍ പരിശീലിക്കുന്നത് വളരെ ഗുണം ചെയ്യുന്നതാണ്. അനാവശ്യമായമനസ്സംഘര്‍ഷങ്ങളും ചിന്തകളും കുറച്ചുകൊണ്ടുവരിക. കാലാനുസാരിയായ മാറ്റം ഏതു കാര്യത്തിലും ഉള്‍ക്കൊള്ളുക. പുതിയ ജീവിതശൈലി ചിട്ടപ്പെടുത്തുന്നതുംകാഴ്ചപ്പാടുകള്‍ വികസിപ്പിക്കുന്നതും ആരോഗ്യപരമായ മുന്നേറ്റത്തിനു വഴിതെളിക്കും. സര്‍വ്വരോഗനിവാരണത്തിനും അഭീഷ്ടസിദ്ധിക്കുമായി മഹാ അഘോര പൂജനടത്തി ഒരു യോഗഭൈരവ പ്രതിമയില്‍ ദോഷങ്ങളെ ആവാഹിച്ചു സമര്‍പ്പിക്കുക.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വളരെ ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകും. ദീര്‍ഘകാലമായി അനുഭവിക്കുന്നരോഗവിഷമതകള്‍ പലര്‍ക്കും മാറിക്കിട്ടും. ശാരീരികമായ അസ്വസ്ഥതകളും മാനസികമായ ക്ലേശങ്ങളും ശമിക്കും. നൂതനമായ ഒരു ചികിത്സാരീതിയുടെ പ്രവര്‍ത്തനത്തിലൂടെ പല കാര്യങ്ങളും നേടുന്നതാണ്. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വലിയൊരു മാറ്റത്തിന്റെ സമയമാകുന്നു. അതിനാല്‍ത്തന്നെ ആരോഗ്യപരമായ ചിന്തകള്‍, കാഴ്ചപ്പാടുകള്‍ ഇവ ആവശ്യമാണ്. ജീവിതത്തില്‍ പുതിയ ലക്ഷ്യബോധവും ദര്‍ശനവും ഉണ്ടായിത്തീരുന്നത് ആരോഗ്യവര്‍ദ്ധനവിന് വളരെ ഉപകരിക്കുന്നതാണ്. തല്‍ക്കാല പരിഹാരമായി ഒരു മഹാസഞ്ജീവനി യോഗാപരിശീലനം നടത്തുക. മറ്റുവിശ്വാസികള്‍ നവീകരണ പ്രാര്‍ത്ഥന നടത്തുകയും സമുദ്രനീലം ലോക്കറ്റായി ധരിക്കുകയും ചെയ്യേണ്ടതാണ്.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ആരോഗ്യപരമായ പ്രയാസങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. നൂതനമായ ചികിത്സാവിധികള്‍ സ്വീകരിക്കും. വളരെ ഗുണകരമായ മാറ്റങ്ങളിലേക്ക് വഴി തുറക്കുന്ന സവിശേഷമായ ശൈലി സ്വീകരിക്കും. പ്രാണായാമം, യോഗ ഇവ ശീലമാക്കും. പുതിയ പ്രകൃതിയോടിണങ്ങിയ ജീവിതശൈലി സ്വീകരിക്കും. ആഹാരരീതികളില്‍ കാര്യമായമാറ്റം വരുത്തും. ഏതു കാര്യത്തിലും വളരെ ജാഗ്രതയായി മുന്നോട്ടു നീങ്ങുക. നിങ്ങളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവിന്റെ കാലഘട്ടമാണ് വരാന്‍ പോകുന്നത്. സകലദോഷനിവാരണത്തിനും അഭീഷ്ടസിദ്ധിക്കുമായി ഒരു മഹാസുദര്‍ശനഹോമം നടത്തി, ദോഷകലകളെ ആവാഹിച്ച് ശുദ്ധി ചെയ്യുക. മഹാസുദര്‍ശനം ദേഹധാരണം ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+