• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗർഭത്തെക്കുറിച്ചറിയാന്‍ 1400 രൂപ; പ്രവചനത്തില്‍ ബാബയുടെ പിന്‍ഗാമിയായി ഹന്ന: വരുമാനം ലക്ഷങ്ങള്‍

Google Oneindia Malayalam News

പ്രവചനങ്ങള്‍ ഫലിച്ചതോടെ അന്തർദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധയാകർഷിച്ച വ്യക്തിയാണ് ബാബ വംഗ. ലോകത്തെ നടുക്കിയ സോവിയറ്റ് യൂണിയനിലെ ചെർണോബില്‍ ആണവ വിസ്ഫോടനം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ പിരിച്ച് വിടൽ, 2004 -ലെ തായ്‍ലാൻഡ് സുനാമി, 9/11ആക്രമണം, ബ്രെക്സിറ്റ് അടക്കം നിരവധി കാര്യങ്ങള്‍ ബാംബ വംഗ നേരത്തെ പ്രവചിച്ചിരുന്നുവെന്നാണ് അവരുടെ അനുയായികള്‍ അവകാശപ്പെടുന്നത്. അടുത്തിടെ ഇന്ത്യയെ സംബന്ധിച്ച് ആശങ്ക വിതയ്ക്കുന്ന ഒരു പ്രവചനവും അവർ നടത്തിയിട്ടുണ്ട്.

2022-ൽ ഇന്ത്യയിൽ അതിരൂക്ഷമായ വെട്ടുക്കിളി ആക്രമണം ഉണ്ടാവുമെന്നും ഇത് മൂലം രാജ്യത്ത് കനത്ത ദാരിദ്രം ഉണ്ടാവുമെന്നുമാണ് ബാബയുടെ പ്രവചനം. അതേസമയം ഇപ്പോഴിതാ ബാബയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്നു ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചുള്ള വാർത്തകളാണ് ഇപ്പോള്‍ വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.

ബാബ വംഗയുടെ പിന്മാഗിയായി ഹന്ന

19 കാരിയായ ഹന്ന കരോളിനെയാണ് ബാബ വംഗയുടെ പിന്മാഗിയായി ചിലർ ഇപ്പോഴ്‍ വാഴ്ത്തുന്നത്. 2022 ല്‍ ഇതുവരെ ഇവർ നടത്തിയ 28 പ്രവചനങ്ങള്‍ ശരിയായെന്നാണ് റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. ഹാരി സ്റ്റൈൽസിന്റെയും ബിയോൺസിന്റെയും പുതിയ ആൽബങ്ങൾ, എലിസബത്ത് രാജ്ഞിയുടെ മരണം, ഗർഭിണിയായ റിഹാന, ഒരു കുഞ്ഞിനെ സ്വാഗതം ചെയ്യാനൊരുങ്ങു പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ഉൾപ്പെടെയുള്ളവ ഹന്ന കരോളിനിയുടെ പ്രവചനത്തില്‍ ഉള്‍പ്പെടും.

'മമ്മൂട്ടി അതിനെതിരേയും പറഞ്ഞിരുന്നെങ്കില്‍': ദിലീപ് വിഷയത്തില്‍ ആരും മിണ്ടിയില്ല: ബൈജു കൊട്ടാരക്കര'മമ്മൂട്ടി അതിനെതിരേയും പറഞ്ഞിരുന്നെങ്കില്‍': ദിലീപ് വിഷയത്തില്‍ ആരും മിണ്ടിയില്ല: ബൈജു കൊട്ടാരക്കര

കിം കർദാഷിയാന്റെയും പീറ്റ് ഡേവിഡ്‌സണിന്റെയും

കിം കർദാഷിയാന്റെയും പീറ്റ് ഡേവിഡ്‌സണിന്റെയും വേർപിരിയലും ഹന്ന കൃത്യമായി പ്രവചിച്ചുവെന്നും പറയുപ്പെടുന്നു. കോർട്ട്‌നി കർദാഷിയാൻ ഗർഭിണിയാകുമെന്നതാണാണ് 19 കാരിയുടെ അടുത്ത പ്രവചനം. കെൻഡൽ ജെന്നർ വിവാഹനിശ്ചയവും ഹെയ്‌ലി ബീബറിന്റെ ഗർഭധാരണവും ഹന്ന കരോളിനിയുടെ പ്രവചനത്തിലുണ്ട്.

കേട്ടപ്പോള്‍ നടുങ്ങി; പിണറായി വിജയനെ നാല് മണിയോടെ അറസ്റ്റ് ചെയ്യുമെന്ന വിവരം കിട്ടി: പിസി ജോർജ്കേട്ടപ്പോള്‍ നടുങ്ങി; പിണറായി വിജയനെ നാല് മണിയോടെ അറസ്റ്റ് ചെയ്യുമെന്ന വിവരം കിട്ടി: പിസി ജോർജ്

എന്റെ എല്ലാ പ്രവചനങ്ങളും യാഥാർത്ഥ്യമാകുമെന്ന് ഞാൻ

"എന്റെ എല്ലാ പ്രവചനങ്ങളും യാഥാർത്ഥ്യമാകുമെന്ന് ഞാൻ ഇപ്പോഴും കരുതുന്നു, പക്ഷേ ഞാൻ സമയക്രമത്തിൽ അൽപ്പം വിട്ടുനിന്നിരിക്കാം. ചിലത് ഈ വർഷമോ, അല്ലെങ്കില്‍ അടുത്ത കുറച്ച് വർഷങ്ങള്‍ക്കുളിലോ സംഭവിക്കും," ഹന്ന കരോളിനെ ഉദ്ധരിച്ചുകൊണ്ട് ദ മിറർ റിപ്പോർട്ട് ചെയ്യുന്നു. നിക്ക് ജോനാസിനും പ്രിയങ്ക ചോപ്രയ്ക്കും ഒരു കുഞ്ഞ് ജനിക്കുന്നതിനെക്കുറിച്ചുള്ള തന്റെ ആദ്യ പ്രവചനം യാഥാർത്ഥ്യമായപ്പോൾ മുതലാണ് ഹന്ന തന്റെ പ്രവചനങ്ങൾ കൂടുതല്‍ ആളുകളുമായി പങ്കിടാന്‍ തുടങ്ങിയത്.

പ്രണയ ജീവിതത്തെക്കുറിച്ചോ കരിയറിനെക്കുറിച്ചോ അറിയാന്‍

ഇതോടെ നിരവധി അപരിചിതർ സ്വകാര്യ വിഷയങ്ങളിലെ പ്രവചനങ്ങളെക്കുറിച്ചറിയുകയെന്ന ലക്ഷ്യത്തോടേയും സന്ദേശമയയ്‌ക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ ആളുകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പ്രവചനങ്ങൾ നടത്തുന്ന ഒരു ബിസിനസ്സും ഹന്ന ഇപ്പോൾ നടത്തുന്നുണ്ട്. പ്രണയ ജീവിതത്തെക്കുറിച്ചോ കരിയറിനെക്കുറിച്ചോ അറിയണമെങ്കില്‍ 12 പൌണ്ട് അഥവാ ഏകദേശം 1,100 ഇന്ത്യന്‍ രൂപയാണ് ഈടാക്കുന്നത്. ഗർഭധാരണം പ്രത്യുൽപാദനക്ഷമത എന്നിവയെക്കുറിച്ച് അറിയാന്‍ 1,400 രൂപയും പൊതുജീവിത വിവരങ്ങള്‍ക്കായി 1,800 രൂപയുമാണ് ഹന്ന ഈടാക്കുന്ന ഫീസ്.

ആഴ്ചയിൽ ഏകദേശം 30 പ്രവചനങ്ങള്‍ നടത്തും

ആഴ്ചയിൽ ഏകദേശം 30 പ്രവചനങ്ങള്‍ നടത്തുന്ന അവർ ഇതിലൂടെ 1.36 ലക്ഷം രൂപ സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. , "വ്യക്തിപരമായി ആളുകൾക്കായി ഞാൻ നടത്തിയ പല പ്രവചനങ്ങളും യാഥാർത്ഥ്യമായി, ഞാൻ എത്ര കൃത്യമാണെന്ന് അവർ എപ്പോഴും എന്നോട് നേരിട്ട് പറയുന്നുണ്ട്, അത് കേൾക്കാൻ വളരെ സന്തോഷമാണ്."-ഹന്ന പറയുന്നു.

നിങ്ങൾ എപ്പോഴാണ് ഗർഭിണിയാകാൻ പോകുന്നതെന്നോ

"നിങ്ങൾ എപ്പോഴാണ് ഗർഭിണിയാകാൻ പോകുന്നതെന്നോ അല്ലെങ്കിൽ നിങ്ങളുടെ കുഞ്ഞ് ഏത് ലിംഗഭേദം ഉള്ളവരായിരിക്കുമെന്നോ എനിക്ക് നിങ്ങളോട് പറയാൻ കഴിയും, അല്ലെങ്കിൽ നിങ്ങളുടെ അടുത്ത പങ്കാളിയെ നിങ്ങൾ എപ്പോൾ കാണും എന്നതിനെക്കുറിച്ച് പറയാനും എനിക്ക് സാധിക്കും. പുതിയ കരിയറിനെക്കുറിച്ചും ഞാന്‍ വ്യക്തമാക്കും.''- ഹന്ന പറയുന്നു.

English summary
Baba Vanga 's successor Hannah Carroll in prediction: Thousands are charged as fees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X