Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യൽ മീഡിയ പ്രതിഷേധം ഫലം ക‍ണ്ടു; ഒടുവിൽ സഹോദരനെ കാണാൻ ബാലചന്ദ്രൻ ചുള്ളിക്കാടെത്തി

കൊച്ചി: മരുന്നും ഭക്ഷണവുമില്ല, അന്തിയുറങ്ങാനിടമില്ല, പറവൂർ തോ ന്നിയക്കാവിലെ കടവരാന്തയിൽ എഴുന്നേൽക്കാൻ നിവൃത്തിയില്ലാതെ മലമൂത്ര വിസർജ്ജനത്തോടൊപ്പം കിടന്നിരുന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ സഹോദരൻ ചന്ദ്രൻ കുട്ടിയുടെ വിവരം കേട്ടറിഞ്ഞു പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി കുറുപ്പ്, സ്ഥിരം സമിതി ചെയർമാൻ ഡെന്നി തോമസ്, പൊതുപ്രവർത്തകനായ ജോസഫ് പടയാട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും ചേർന്നു ചന്ദ്രൻ കുട്ടിയെ കുളിപ്പിച്ചു പറവൂർ താലൂക്ക് ആശുപത്രിയിലാക്കുകയായിരുന്നു. ചന്ദ്രൻ കുട്ടിയുടെ കഥ വാർത്ത പ്രസിദ്ധിക്കരിച്ചതിനെ തുടർന്നു സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി.

ഇതിനിടെ കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന വെളിച്ചമെന്ന സംഘടനചന്ദ്രൻ കുട്ടിയെ ഏറ്റെടുത്തു അവരുടെ അഗതിമന്ദിരത്തിൽ അഭയം നല്കി വിഷയം സമൂഹമാദ്യമങ്ങളേറ്റെടുത്തതോടെ ബാലചന്ദ്രൻ ചുള്ളിക്കാടിനെ അനുകൂലിച്ചും എതിർത്തുമുള്ള ചർച്ചകൾ ശക്തമായി. സഹോദരനെ കാണാൻ വരില്ലെന്ന നിലപാടാണ് ചുള്ളിക്കാടു ആദ്യം സ്വീകരിച്ചതെങ്കിലും വിവാദം ശക്തമായതോടെ നിലപാട് മാറ്റുകയായിരുന്നു. അന്തരിച്ച എഴുത്തുകാരി അഷിതയ്ക്കുഭ്രാന്താണെന്നു പറഞ്ഞ സഹോദരനോട് പൊട്ടിത്തെറിച്ച ബാലചന്ദ്രൻ ചുള്ളിക്കാടു സ്വന്തം സഹോദരന്‍റെ കാര്യത്തിൽ മനുഷ്യത്വം കാണിയ്ക്കണമെന്നു സമൂഹമാദ്ധ്യമ ചർച്ചകളിൽ പലരും അഭിപ്രായപ്പെട്ടു.

chullikkadu

രണ്ടു ദിവസം മുമ്പാണ് കൊടുങ്ങല്ലൂരിൽ ചന്ദ്രൻ കുട്ടി കഴിയുന്ന അഗതിമന്ദിരത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടെത്തിയത്. ഒത്തിരിവമയം അദ്ദേഹം സഹോദരന്‍റെയടുത്തു ചെലവഴിച്ചു. ചന്ദ്രൻ കുട്ടിയുടെ ചെലവിനാവശ്യമായ സാമ്പത്തിക സഹായവും നല്കി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും അദ്ദേഹം ഫോണിലൂടെ സഹോദരന്‍റെ വിശേഷങ്ങളന്വേഷിയ്ക്കുകയും ചെയ്തു. സഹോദരനെത്തിയതോടെ ചന്ദ്രൻ കുട്ടിയിലും പുതിയ ഉണർച്ചുണ്ടാക്കിയിട്ടുണ്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+