സുവര്‍ണനാളുകള്‍ക്ക് തുടക്കമാവും. കൈനിറയെ സമ്പാദ്യം തേടിയെത്തും; ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉറപ്പ്
ജ്യോതിഷപ്രകാരം പല ഗ്രഹങ്ങളുടെ സംക്രമണം നടക്കുന്ന മാസമാണ് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങള്‍. ഇത് പല രാശികളിലുമുള്ള ആളുകള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും. വാസന്ത പഞ്ചമി ദിനത്തില്‍ അത്തരമൊരു രാശികമാറ്റം നടക്കാന്‍ പോവുകയാണ്. ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ ശനിയുടെ രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കും.
ഫെബ്രുവരി പതിനാലിനാണ് ഇത് സംഭവിക്കുക. ശനി ഇതിനോടകം തന്നെ കുംഭ രാശിയിലാണ് ഉള്ളത്. കുംഭത്തില്‍ സൂര്യ-ശനി സംയോഗത്തിനാണ് ഇത് വഴിയൊരുക്കുക. സൂര്യനും ശനിയും തമ്മില്‍ പിതൃ-പുത്ര ബന്ധമാണ് ഉള്ളത്. അതുകൊണ്ട് ഇരുവരും ഒരു രാശിയില്‍ നില്‍ക്കുന്നത് ചില രാശിക്കാര്‍ക്ക് സുവര്‍ണ നാളുകള്‍ സമ്മാനിക്കും. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

മേടം: ഈ രാശിക്കാര്‍ക്ക് വരാനിരിക്കുന്ന ശുഭകരമായ നാളുകളാണ്. മുപ്പത് വര്‍ഷത്തിന് ശേഷമാണ് കുംഭ രാശിയില്‍ ശനിയും സൂര്യനും കൂടിച്ചേരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ മേടം രാശിക്കാര്‍ക്ക് കൈനിറയെ സമ്പാദ്യങ്ങള്‍ നേടാനാവും. എന്തുകാര്യത്തിലും അവര്‍ വിചാരിക്കുന്നത് പോലെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാനാവും.
പ്രത്യേക ഗുണങ്ങളാണ് ഇവരെ തേടിയെത്തുക. കരിയറില്‍ വന്‍ പുരോഗതി തന്നെ കൈവരിക്കാന്‍ ഈ കാലയളവില്‍ സാധിക്കും. കരിയറിനെ കുറിച്ച് ഏറ്റവും നല്ല വാര്‍ത്തകള്‍ ലഭിക്കും. മുടങ്ങി കിടന്ന ജോലികളെല്ലാം ഭാഗ്യത്തിന്റെ സഹായത്താല്‍ പൂര്‍ത്തീകരിക്കാനാവും. ഏറ്റവും സ്വാധീനമുള്ള ഒരു വ്യക്തികളെ നിങ്ങള്‍ക്ക് നേരിട്ട് കാണാനുള്ള അവസരവും ലഭിക്കും. എല്ലാം അനുകൂല കാര്യമായി മാറുകയും ചെയ്യും.
മിഥുനം: ഈ രാശിക്കാര്‍ക്ക് സുവര്‍ണനാളുകളാണ് വരാന്‍ പോകുന്നത്. എല്ലാ മേഖലയില്‍ നിന്നും പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. കാരണം ശനി-സൂര്യ സംയോഗത്താല്‍ ശുഭകരമായ കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ വഴിയൊരുക്കും. നിങ്ങള്‍ക്ക് പ്രണയമുണ്ടെങ്കില്‍ അതില്‍ വിജയം നേടാനാവും. ബിസിനസിലാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍, അത് ചെയ്യാനാവും.
കാരണം അനുകൂലമായ സമയമാണിത്. അതില്‍നിന്ന് വലിയ നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ധനപരമായി നിങ്ങള്‍ക്ക് നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനാവും. അവിവാഹിതര്‍ക്ക് ഈ കാലയളവില്‍ നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കും. ജീവിതം മിഥുനം രാശിക്കാര്‍ക്ക് അടിമുടി മാറ്റങ്ങള്‍ സംഭവിക്കുന്ന കാലയളവ് കൂടിയായിരിക്കും ഇത്.
ചിങ്ങം: ഈ രാശിക്കാരെ തേടി ഭാഗ്യമെത്തും. സൂര്യന്റെയും ശനിയുടെയും സംയോജനത്താല്‍ ജീവിതം സമ്പന്നമാകും. രാജാവിനെ പോലെ ജീവിക്കാനുള്ള അവസരം ഇവരെ തേടിയെത്തും. യാതൊരു പ്രശ്‌നങ്ങളും ഈ കാലയളവില്‍ ഇവര്‍ക്കുണ്ടാവില്ല. സമാധാനത്തോടെ ജീവിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
വായ്പ എടുത്തതോ ലഭിക്കുന്നതോ ആയ വിഷയത്തില്‍ വലിയ ആശ്വാസം നിങ്ങള്‍ക്ക് ലഭിക്കും. സാമ്പത്തികമായ കാര്യങ്ങളില്‍ ജീവിതത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കും. രാജകീയ ജീവിതത്താല്‍ സമ്പത്ത് വര്‍ധിക്കാനും സാധ്യത. ഈ രാശിക്കാര്‍ക്ക് മോശം കാര്യങ്ങളൊന്നും ഈ കാലയളവില്‍ സംഭവിക്കില്ല എന്ന കാര്യം പ്രധാനപ്പെട്ടതാണ്.












Click it and Unblock the Notifications