കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടപ്പുമുറി വീടിന്‍റെ എവിടെയാവണം: കണ്ണാടിയും പെയിന്‍റിംഗും സ്ഥാപിച്ചാല്‍ ​എന്ത് സംഭവിക്കും!!

Google Oneindia Malayalam News

കിടപ്പുമുറിയെന്നാല്‍ ഒരു വീട്ടില്‍ ഏറ്റവുമധികം സ്വകാര്യതയും വിശ്രമവും ലഭിക്കുന്ന ഇടമാണ്. അതുകൊണ്ടുതന്നെ കിടപ്പുമുറിയെ സംബന്ധിച്ച് വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. നീണ്ട സമയം ജോലി ചെയ്തുും ക്ഷീണിച്ചും വീട്ടിലെത്തുമ്പോള്‍ ആശ്വാസം പകരുന്നത് വീട്ടിലെ കിടപ്പുമുറി തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ വീടിന്‍റെ കിടപ്പുമുറിയ്ക്ക് അമിത പ്രധാന്യവും ഗൗരവും നല്‍കേണ്ട ഇടമാണ് കിടപ്പുമുറി.

വാസ്തുു ശാസ്ത്രം പ്രകാരം ചതുരത്തിലോ വൃത്താകൃതിയിലോ നിര്‍മിച്ച കിടപ്പുമുറികളാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ മുറിയ്ക്ക് 1:2 എന്ന അനുപാതത്തിലായിരിക്കണം മുറിയുടെ വലിപ്പമെന്നും വാസ്തുു പറയുന്നു.

മാസ്റ്റര്‍ ബെഡ് റൂം

മാസ്റ്റര്‍ ബെഡ് റൂം

വാസ്തുു ശാസ്ത്രം പ്രകാരം മാസ്റ്റര്‍ ബെഡ് റൂം എപ്പോഴും തെക്ക്- പടിഞ്ഞാറ് മൂലയിലായിരിക്കണം സ്ഥിതി ചെയ്യേണ്ടത്. കുടുംബാംഗങ്ങള്‍ കിടപ്പുമുറിയായി ഉപയോഗിക്കുന്നത് ഈ മുറിയായിരിക്കണമെന്നും നിര്‍ബന്ധമാണ്.

 മാസ്റ്റര്‍ ബെഡ് റൂമിന്‍റെ വലിപ്പം!

മാസ്റ്റര്‍ ബെഡ് റൂമിന്‍റെ വലിപ്പം!


മാസ്റ്റര്‍ ബെഡ് റൂമിന്‍റെ വലിപ്പം മറ്റ് വീട്ടിലെ മറ്റെല്ലാ മുറികളെക്കാള്‍ വലുതായിരിക്കണമെന്നും വാസ്തുു നിര്‍ദേശിക്കുന്നു. രണ്ട് നില വീടാണെങ്കില്‍ മാസ്റ്റര്‍ ബെഡ് റൂം രണ്ടാം നിലയിലെ തെക്ക്- പടിഞ്ഞാറ് ദിശയിലായിരിക്കണമെന്ന് നിര്‍ബന്ധമാണ്.

പടിഞ്ഞാറ് ഭാഗത്തിന് അഭിമുഖമോ

പടിഞ്ഞാറ് ഭാഗത്തിന് അഭിമുഖമോ


തെക്ക് ഭാഗത്തിന് അഭിമുഖമോ പടിഞ്ഞാറ് ഭാഗത്തിന് അഭിമുഖമോ ആയ സ്ഥലത്ത് മാസ്റ്റര്‍ ബെഡ് റൂം നിര്‍മിക്കുന്നതാണ് കുടുംബത്തിന് ഗുണം ചെയ്യുക. കിടക്കുന്നയാളുടെ തല തെക്ക് ഭാഗത്തിനോ പടി‍ഞ്ഞാറ് ഭാഗത്തിനോ അഭിമുഖമായോ കാലുകള്‍ വടക്ക് ഭാഗത്തിനോ കിഴക്ക് ഭാഗത്തിനോ അഭിമുഖമായോ ആയിരിക്കണമെന്നും വാസ്തുു നിര്‍ദേശിക്കുന്നു. കിടപ്പുമുറിയില്‍ ഏതെല്ലാം സ്ഥലങ്ങളാണ് ഉറങ്ങുന്നതിന് അനുയോജ്യമെന്ന് പരിശോധിക്കാം.

 ഉറങ്ങുമ്പോള്‍ കാലെവിടെ വയ്ക്കണം

ഉറങ്ങുമ്പോള്‍ കാലെവിടെ വയ്ക്കണം


കിഴക്ക് ഭാഗത്തേയ്ക്ക് കാല് വച്ച് കിടക്കുന്നത് പേരും പ്രശസ്തിയും സമ്പത്തും കൊണ്ടുവരുമെന്നാണ് വാസ്തുു പറയുന്നത്. പശ്ചിമ ഭാഗത്ത് കാല് വച്ച് വച്ച് കിടക്കുന്നത് മാനസിക ഐക്യവും അമിത വാത്സല്യവും ഉടലെടുക്കുന്നതിന് സഹായിക്കും. വടക്കു ഭാഗത്തേയ്ക്ക് കാല് വച്ച് കിടക്കുന്നത് സമ്പല്‍സമൃദ്ധിയും ഐശ്വര്യവും കുടുംബത്തില്‍ കൊണ്ടുവരാന്‍ സഹായിക്കുന്നു.

തെക്ക് തല വെച്ചാല്‍ ആയുസ് കുറയും!

തെക്ക് തല വെച്ചാല്‍ ആയുസ് കുറയും!


തെക്ക് ഭാഗത്തേയ്ക്ക് തലവെച്ചു കിടക്കുന്നത് ഉറക്കം നഷ്ടമാകുന്നതിന് ഇടയാക്കുമെന്നാണ് വാസ്തുുശാസ്ത്രം പറയുന്നത്. മോശം ചിന്തകള്‍ മനസ്സില്‍ ഉടലെടുക്കുന്നതിനും ദുസ്വപ്നങ്ങള്‍ കാണുന്നതിനും നെഞ്ചിന് ഭാരം അനുഭവപ്പെടുന്നതിനും ഇത് കാരണമാകുന്നുവെന്നാണ് വാസ്തുു ശാസ്ത്രം പറയുന്നത്. മാനസിക ആരോഗ്യത്തിന് തിരിച്ചടിയാവുമെന്നും ആയുസ് കുറയുന്നതിനും ഈ ദിശയില്‍ കാല് വെച്ചുറങ്ങുന്നത് കാരണമാകുമെന്നാണ് വാസ്തുു പറയുന്നത്.

 മൂലയില്‍ കിടക്ക വേണ്ട

മൂലയില്‍ കിടക്ക വേണ്ട

വീടിന്‍റെ ഏതെങ്കിലും മൂലയില്‍ കിടക്കയിടുന്നത് നല്ലതല്ലെന്നും ഒരു വീടിന്‍റെ മാസ്റ്റര്‍ ബെഡ് റൂം വിവാഹിതരായ ദമ്പതികള്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്നും വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്നു.

 ബാത്ത് ടബ്ബും ബാത്ത് റൂമും

ബാത്ത് ടബ്ബും ബാത്ത് റൂമും

പടിഞ്ഞാറ് ഭാഗത്തോ വടക്കുഭാഗത്തോ സ്ഥിതി ചെയ്യുന്ന കിടപ്പുമുറിയാണ് ബാത്ത് റൂമോ ബാത്ത് ടബ്ബോ സ്ഥാപിക്കാന്‍ അനുയോജ്യമായതെന്നാണ് വാസ്തുു ശാസ്ത്രം പറയുന്നത്. എന്നാല്‍ കിടപ്പുമുറിയുടെ വാതിലിന് അഭിമുഖമായി ബെഡ് ഇടരുതെന്നും കിടപ്പുമുറിയിലെ ബാത്ത് റൂമിന്‍റെ വാതില്‍ ആവശ്യത്തിന് ശേഷം ചേര്‍ത്തടയ്ക്കണമെന്നും വാസ്തുു നിര്‍ദേശിക്കുന്നു.

കിടപ്പുമുറിയുടെ വാതില്‍ എവിടെ

കിടപ്പുമുറിയുടെ വാതില്‍ എവിടെ

ഒരു വീടിന്‍റെ കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളിലുള്ള ചുവരുകളില്‍ കിടപ്പുമുറിയുടെ വാതില്‍ സ്ഥാപിക്കുന്നതാണ് നല്ലതെന്ന് വാസ്തുു പറയുന്നു. തെക്ക് ഭാഗത്ത് വാതില്‍ സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.

തടസ്സമില്ലാതെ വായു ലഭിക്കണം

തടസ്സമില്ലാതെ വായു ലഭിക്കണം


കിടപ്പമുറിയുടെ വാതിലുകളില്‍ ഒന്ന് പ്രകാശവും വായുസഞ്ചാരവും ലഭിക്കുന്ന രീതിയില്‍ തുറന്നിടേണ്ടത് അനിവാര്യമാണ്. ഒരു തടസ്സങ്ങളുമില്ലാതെ വായു കടക്കണമെന്നാണ് വാസ്തുു നിര്‍ദേശിക്കുന്നത്. കിഴക്ക്, വടക്ക് ദിശയില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ഈ ഭാഗം ഒഴിച്ചിടരുതെന്നാണ് വാസ്തുു നിര്‍ദേശിക്കുന്നത്. ഷെല്‍ഫ്, അലമാര, വാര്‍ഡ്രോബ് എന്നിവ സ്ഥാപിക്കാന്‍ മാസ്റ്റര്‍ ബെ‍ഡ്റൂമിന്‍റെ തെക്ക്- പടിഞ്ഞാറ് ഭാഗമാണ് തിരഞ്ഞെടുക്കേണ്ടത്.

 ഡ്രെസ്സിംഗ് ടേബിള്‍

ഡ്രെസ്സിംഗ് ടേബിള്‍

കണ്ണാടി ഉള്ളതോ കണ്ണാടി ഇല്ലാത്തതോ ആയ ഡ്രെസ്സിംഗ് ടേബിള്‍ വടക്ക് അല്ലെങ്കില്‍, കിഴക്ക് ഭാഗത്താണ് സ്ഥാപിക്കേണ്ടത്. തെക്ക് ഭാഗത്തെ ചുവരിന് അഭിമുഖമായി ഇത്തരം വസ്തുുക്കളാണ് സ്ഥാപിക്കേണ്ടതെന്നും വാസ്തുു ശാസ്ത്രം പറയുന്നുണ്ട്. കിടന്നുറങ്ങുമ്പോള്‍ ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗം കണ്ണാടിയില്‍ പ്രതിഫലിക്കാന്‍ പാടില്ലെന്നും വാസ്തുു നിര്‍ദേശിക്കുന്നു. ഇത് ഏതെങ്കിലും ശരീര ഭാഗത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും വാസ്തുു പറയുന്നു.

ഇലക്ട്രോണിക് വസ്തുുക്കള്‍ മുറിയില്‍ വേണ്ട

ഇലക്ട്രോണിക് വസ്തുുക്കള്‍ മുറിയില്‍ വേണ്ട

കിടപ്പുമുറിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്ഥാപിക്കരുതെന്നാണ് വാസ്തുു നിര്‍ദേശിക്കുന്നത്. ടിവി, ലാപ്ടോപ്പ്, കമ്പ്യൂട്ടര്‍ എന്നിവ കിടപ്പുമുറിയില്‍ സ്ഥാപിക്കുന്നത് മുറിക്കുള്ളിലെ ചൂടും റേഡിയേഷനും വര്‍ധിക്കുമെന്നുമാണ് വാസ്തുു ശാസ്ത്രം പറയുന്നു.

ഹീറ്റര്‍ എവിടെ വയ്ക്കും

ഹീറ്റര്‍ എവിടെ വയ്ക്കും


ഹീറ്റര്‍, ഇലക്ട്രോണിക് അപ്ലയന്‍സുകള്‍ എന്നിവ കിടപ്പുമുറിയുടെ തെക്ക്- കിഴക്ക് ദിശയില്‍ സ്ഥാപിക്കുന്നതാണ് നല്ലത്.

 ചുവരില്‍ പെയിന്‍റിംഗ് വയ്ക്കാം

ചുവരില്‍ പെയിന്‍റിംഗ് വയ്ക്കാം

കിടപ്പുമുറിയുടെ ചുവരില്‍ അത്യാകര്‍ഷകമായ പെയിന്‍റിംഗ്, പോര്‍ട്രെയിറ്റ് എന്നിവ കിടപ്പുമുറിയുടെ ചുവരില്‍ സ്ഥാപിക്കുന്നത് നല്ലതാണ്. മുറിയിലേയ്ക്ക് ആരെങ്കിലും കടന്നുവരുമ്പോള്‍ കാണുന്ന വിധത്തിലായിരിക്കണം ഇവ സ്ഥാപിക്കേണ്ടത്.

 കിടപ്പുമുറിയില്‍ ജനല്‍ തുറന്നിടണം

കിടപ്പുമുറിയില്‍ ജനല്‍ തുറന്നിടണം


കിടപ്പുമുറിയുടെ ജനാല ദിവസത്തില്‍ 20 മിനിറ്റെങ്കിലും തുറന്നിടുന്നത് ശുദ്ധവായു മുറിക്കുള്ളില്‍ പ്രവേശിക്കാന്‍ ആവശ്യമാണ്. ഇത് ഓരോ രാത്രിയും ഊര്‍ജ്ജത്തോടെ ഉറങ്ങുന്നതിനും എഴുന്നേല്‍ക്കുന്നതിനും സഹായിക്കും. ഇത് ജീവിതത്തില്‍ സമ്പാദ്യവും കൊണ്ടുവരാന്‍ സഹായിക്കും. തറയില്‍ നിന്ന് ഒരടി ഉയരത്തിലായിരിക്കണം കിടപ്പുമുറിയിലെ കട്ടില്‍ സ്ഥിതി ചെയ്യേണ്ടത്. ഇത് കിടപ്പുമുറിയിലെ നിലത്തുനിന്ന് ഊര്‍ജ്ജം പ്രവഹിക്കുന്നതിന് സഹായിക്കും. ഊര്‍ജ്ജ പ്രവാഹം തടസ്സപ്പെടുന്നത് സമ്പാദ്യത്തെ ബാധിക്കും.

ജനാലകള്‍ വെട്ടിത്തിളങ്ങണം

ജനാലകള്‍ വെട്ടിത്തിളങ്ങണം

ജനലുകള്‍ വൃത്തിയുള്ളതും തിളങ്ങുന്നതുമായിരിക്കണം വൃത്തികെട്ട ജനല്‍ ചില്ലുകള്‍ സമ്പത്തിന്റെ വരവിനെ തടസ്സപ്പെടുത്തും. കെട്ടിന് ചുറ്റും അലങ്കരിച്ചതും വളഞ്ഞ് പുളഞ്ഞതുമായ നടപ്പാതകളോ നിര്‍മിക്കുന്നതും ചരല്‍ക്കല്ലുകള്‍ വിരിക്കുന്നതോ നല്ലതാണ്. ഇത് ബിസിനസില്‍ വളര്‍ച്ചയുണ്ടാക്കുന്നതിനും സാമ്പത്തിക അഭിവൃദ്ധിയ്ക്കും സഹായിക്കും.

 കിടപ്പുമുറി എവിടെയായിരിക്കണം

കിടപ്പുമുറി എവിടെയായിരിക്കണം

വീടിന്‍റെ തെക്ക്- കിഴക്ക് ഭാഗം കിടപ്പുമുറിയ്ക്ക് അനുയോജ്യമല്ല. അഗ്നി മൂല എന്നറിയപ്പെടുന്ന ഈ സ്ഥലത്തിന് സമീപത്ത് കിടപ്പുമുറി നിര്‍മിക്കരുതെന്നാണ് ചട്ടം. കിടപ്പുമുറിയില്‍ ഇടുന്ന കിടക്ക ചുമരിനോട് തട്ടാതെ ശ്രദ്ധിക്കണം.

English summary
vastu for Bedroom is very important as bedroom is the place for privacy and total relaxation. A bedroom is the place where we retire after strenuous day’s job to relax and have a sound sleep to gain energy for the next day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X