കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കൊടിയും ഹനുമാനും തമ്മിൽ എന്താണു ബന്ധം? ലഡുവും തുളസിമാലയും സൗഭാഗ്യം കൊണ്ടുവരും...

ഹനുമാനെ പ്രതിഷ്ഠിച്ചുള്ള ധാരാളം ക്ഷേത്രങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു.

  • By Desk
Google Oneindia Malayalam News

ഹൈന്ദവ വിശ്വാസമനുസരിച്ച് മരണമില്ലാത്തയാളാണ് ഹനുമാൻ അല്ലെങ്കിൽ ആ‍ഞ്ജനേയൻ. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഹനുമാൻ, തന്റെ ബുദ്ധിശക്തി കൊണ്ടും രാമനോടുള്ള വിശ്വാസത കൊണ്ടുമാണ് ഹൈന്ദവ വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നത്.

പർദ്ദ ഒരു ആഫ്രിക്കൻ രാജ്യമാണ്... മതമൗലിക വാദികൾക്ക് ഹാലിളകി, വധഭീഷണിയും! തീക്കുനി കവിത പിൻവലിച്ചു... പർദ്ദ ഒരു ആഫ്രിക്കൻ രാജ്യമാണ്... മതമൗലിക വാദികൾക്ക് ഹാലിളകി, വധഭീഷണിയും! തീക്കുനി കവിത പിൻവലിച്ചു...

എൽഐസി ഏജന്റ് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു! ഒന്നുമറിയാത്ത പോലെ അഭിനയം, കുരുക്കിയത് വാട്സാപ്പ്... എൽഐസി ഏജന്റ് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു! ഒന്നുമറിയാത്ത പോലെ അഭിനയം, കുരുക്കിയത് വാട്സാപ്പ്...

ഹനുമാനെ പ്രതിഷ്ഠിച്ചുള്ള ധാരാളം ക്ഷേത്രങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. ഹനുമാനെ ആരാധിക്കുന്നവർ സിന്ദൂരവും ലഡുവുമെല്ലാമാണ് പ്രധാനമായും നിവേദ്യമായി അർപ്പിക്കുന്നത്. പക്ഷേ, ജ്യോതിഷശാസ്ത്ര പ്രകാരം ഹനുമാന് നിവേദ്യം അർപ്പിക്കുന്നതിന് മുൻപ് ചിലകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സിന്ദൂരവും ചുവന്നകൊടിയുമെല്ലാം ഹനുമാന് മുന്നിൽ അർപ്പിക്കാറുണ്ടെങ്കിലും, അതെല്ലാം ഏതുരീതിയിൽ ചെയ്താലാണ് കൂടുതൽ ഫലം ലഭിക്കുകയെന്നും ജ്യോതിഷശാസ്ത്രത്തിൽ പറയുന്നു.

സിന്ദൂരം...

സിന്ദൂരം...

മരണമില്ലാത്ത ദേവനായ ഹനുമാന്റെ പ്രത്യേക അനുഗ്രഹം ലഭിക്കാനായാണ് അദ്ദേഹത്തിന് മുന്നിൽ ഭക്തർ സിന്ദൂരം അർപ്പിക്കുന്നത്. ചൊവ്വാഴ്ചകളിൽ ഹനുമാന് മുന്നിൽ സിന്ദൂരം അർപ്പിച്ചാൽ ഏറെ ഗുണകരമാണെന്നും, നമ്മുടെ പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കുമെന്നും ജ്യോതിഷശാസ്ത്രത്തിൽ പറയുന്നു. കടബാധ്യതകളിൽ നിന്ന് മുക്തമാകാനും, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാനും ഇതുകൊണ്ടു സാധിക്കും.

സ്ത്രീകൾ ശ്രദ്ധിക്കണം...

സ്ത്രീകൾ ശ്രദ്ധിക്കണം...

സിന്ദൂരം അർപ്പിക്കുന്നതിന് മുൻപ് അത് വെറ്റിലയിൽ സൂക്ഷിക്കുന്നത് നല്ലതാണെന്നും ജ്യോതിഷശാസ്ത്രത്തിൽ പറയുന്നു. അതേസമയം, സ്ത്രീകൾ ഒരിക്കലും സിന്ദൂരം അർപ്പിക്കാൻ പാടില്ല. സ്ത്രീകൾ ചുവന്ന പൂക്കൾ നിവേദിക്കുന്നതാണ് ഉത്തമം.

ശത്രുക്കളിൽ നിന്ന് രക്ഷ....

ശത്രുക്കളിൽ നിന്ന് രക്ഷ....

സിന്ദൂരവും മല്ലിപ്പൂ എണ്ണയും കൂടി ഹനുമാന് മുന്നിൽ നിവേദിച്ചാൽ ശത്രുക്കളിൽ രക്ഷനേടാനും, കാഴ്ച ശക്തി വർധിക്കാനും സഹായകരമാണ്. എന്നാൽ സിന്ദൂരം കൂടാതെ മല്ലിപ്പൂ എണ്ണ മാത്രം ഒരിക്കലും ഹനുമാനു മുന്നിൽ അർപ്പിക്കാൻ പാടില്ലെന്നും ജ്യോതിഷികൾ പ്രത്യേകം പറയുന്നു.

ചുവന്ന കൊടി...

ചുവന്ന കൊടി...

ചുവന്ന നിറത്തിലുള്ള കൊടികൾ ഹനുമാൻ ക്ഷേത്രങ്ങളിൽ സാധാരണയായി കാണാറുള്ളതാണ്. ഹനുമാന് ഏറ്റവും ഇഷ്ടപ്പെട്ട നിവേദ്യങ്ങളിലൊന്നാണ് രാം എന്നെഴുതിയ ത്രികോണാകൃതിയിലുള്ള ചുവന്ന കൊടി. ഇത്തരം കൊടികൾ ചൊവ്വാഴ്ചകളിൽ ഹനുമാൻ ക്ഷേത്രത്തിൽ അർപ്പിക്കുകയാണെങ്കിൽ ധനസമ്പത്ത് വർധിക്കുമെന്നും, സ്വത്ത് സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നുമാണ് ജ്യോതിഷശാസ്ത്രം പറയുന്നത്. വാഹനത്തിന് മുന്നിൽ രാം എന്നെഴുതിയ ചുവന്ന കൊടി വച്ചാൽ വാഹനാപകടത്തിൽ നിന്നും രക്ഷപ്പെടാം.

തുളസിയെങ്കിൽ...

തുളസിയെങ്കിൽ...

ഹനുമാന് ഏറ്റവും ഇഷ്ടപ്പെട്ട നിവേദ്യങ്ങളിലൊന്നാണ് തുളസി. എല്ലാ ചൊവ്വാഴ്ചകളിലും ഹനുമാനു മുന്നിൽ തുളസിമാല അർപ്പിക്കുന്നതിലൂടെ ജീവിതത്തിലാകെ ഐശ്വര്യം കടന്നുവരും. ഹനുമാന് മുന്നിൽ അർപ്പിക്കുന്ന തുളസിമാലയിൽ നിന്നും ഒരു തുളസിയില കഴിക്കുന്നതിലൂടെ ആരോഗ്യസംരക്ഷണവും ഉറപ്പുവരുത്തുന്നു.

 ലഡു...

ലഡു...

ഹനുമാന് ഏറ്റവും ഇഷ്ടപ്പെട്ട നിവേദ്യങ്ങളിലൊന്നാണ് ലഡു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഹനുമാൻ ക്ഷേത്രങ്ങളിൽ ബുണ്ടി ലഡുവാണ് നിവേദ്യമായി നൽകുന്നത്. ചൊവ്വാഴ്ചകളിൽ വൈകുന്നേര സമയത്ത് തുളസിയിലയും ലഡുവും ഹനുമാന് മുന്നിൽ അർപ്പിക്കുന്നതും, അത് കഴിക്കുന്നതും മറ്റുള്ളവർക്ക് കഴിക്കാൻ കൊടുക്കുന്നതും ജീവിതത്തിൽ സമ്പൽസമൃദ്ധി കൈവരിക്കാൻ സഹായിക്കും.

 പേരെഴുതി നൽകുക...

പേരെഴുതി നൽകുക...

ശ്രീരാമ മന്ത്രങ്ങളും പ്രാർത്ഥനകളും ഹനുമാനെ സന്തോഷവാനാക്കുമെന്നാണ് വിശ്വാസം. അതിനാൽ വെറ്റിലയിൽ സിന്ദൂരം കൊണ്ട് രാം എന്നെഴുതി ഹനുമാന് മുന്നിൽ അർപ്പിക്കുന്നത് പ്രാരാബ്ധങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും മുക്തിനേടാൻ സഹായിക്കുമെന്നും ജ്യോതിഷശാസ്ത്രത്തിൽ പറയുന്നു.

English summary
benefits of offering sindoor to hanuman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X