ഭാഗ്യപരീക്ഷണങ്ങള്‍ക്ക് പറ്റിയ സമയം, ചില സന്ദേശങ്ങൾ കരയിക്കും, നിങ്ങളുടെ ഇന്നത്തെ രാശിഫലം
ഇടവം രാശിക്കാർ അറിയാതെ തെറ്റായ പ്രവൃത്തികളിൽ ഏർപ്പെടാനുളള സാധ്യതയുണ്ട്. പഴയ സുഹൃത്ത് ബന്ധങ്ങൾ പുതുക്കാൻ ഇവർക്ക് അവസരം ലഭിക്കും. മക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം രാശിക്കാർക്ക് ജോലി നഷ്ടപ്പെടാനുളള സാഹചര്യം കാണുന്നു. ഈ രാശിക്കാർക്ക് ശത്രുക്കളിൽ നിന്നുളള ഉപദ്രവം കൂടും. നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിയാം.

മേടം
വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. ജോലിയുള്ള സ്ത്രീകള്‍ക്ക് പ്രമോഷന്‍ ലഭിക്കും. പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ് ഉത്കണ്ഠപ്പെടും. ദൂരയാത്രകള്‍ ആവശ്യമായി വരും. കമിതാക്കള്‍ തമ്മിലുള്ള ബന്ധം ദൃഢപ്പെടും.

ഇടവം
വീട്ടിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയും. കര്‍മ്മരംഗത്തു സ്ഥിരത കൈവരും. അറിയാതെ ചില തെറ്റായ പ്രവര്‍ത്തനങ്ങളില്‍ അകപ്പെടാനിടയുണ്ട്. സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പഴയ ചില സൗഹൃദങ്ങള്‍ പുതുക്കാന്‍ കഴിയും.

മിഥുനം
നിസാരകാര്യങ്ങളില്‍ നിലവിലുള്ള ജോലി നഷ്ടമാകാനുള്ള സാഹചര്യം സംജാതമാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വിസിറ്റിംഗ് വിസയില്‍ വിദേശത്തു പോയവര്‍ക്ക് സ്ഥിരമായ ഒരു ജോലി ലഭിക്കാന്‍ തടസം നേരിടും.

കര്‍ക്കടകം
കുടുംബകാര്യങ്ങള്‍ ചിലതു വിട്ടുപോകാനിടയുണ്ട്. കര്‍മരംഗത്ത് അപ്രതീക്ഷിതമായ ഗുണാനുഭവങ്ങള്‍ക്കു സാധ്യതയുണ്ട്. സ്‌നേഹിതന്മാര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്യും. പൈതൃക കാര്യങ്ങളുമായി ബന്ധപപെട്ടു പ്രവര്‍ത്തിക്കേണ്ടിവരും.

ചിങ്ങം
ശത്രുക്കള്‍ വര്‍ദ്ധിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അധിക ചെലവുകള്‍ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധി വരെ മാറി കിട്ടും.

കന്നി
സര്‍ക്കാരില്‍ നിന്നു സാമ്പത്തിക സഹായം ലഭിക്കും. മാനസികമായി ഉത്സാഹം വര്‍ധിക്കും. സുഹൃത്തുക്കളുമായി കൂടുതല്‍ സമയം ചെലവഴിക്കും. പുതിയ വാഹനത്തിനായി ശ്രമിക്കും. ഭാഗ്യപരീക്ഷണങ്ങള്‍ക്കു കാലം ഗുണകരമാണ്.

തുലാം
പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. കര്‍മ്മപുഷ്ടിക്ക് അനുകൂല സമയം. കൂട്ടുബിസിനസ് നടത്തുന്നവര്‍ക്ക് നിലവിലുള്ള പങ്കാളിയെ മാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടി വരും. മനഃക്ലേശത്തിന് ഇടയാക്കുന്ന സന്ദേശങ്ങള്‍ ലഭിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും.

വൃശ്ചികം
പഴയ ചില കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കേണ്ടി വരും. ഗൃഹനിര്‍മ്മാണത്തിനു മുതിരും. അന്യദേശത്തുള്ളവര്‍ക്കു നാട്ടിലേക്കു അവധി ലഭിക്കും. ഗുരുജനങ്ങളില്‍ നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാകും.

ധനു
ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനമുണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടിവരും. ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും.

മകരം
പുതിയ നല്ല തൊഴിലവസരങ്ങള്‍ തേടിയെത്തും. മാതാവിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം. വ്യാപാരികള്‍ക്ക് ആദായം വര്‍ധിക്കും. ദൂരയാത്രകള്‍ ചെയ്യേണ്ടി വരും. സുഹൃത്തുക്കള്‍ മുഖാന്തരം നല്ല ചില അനുഭവങ്ങള്‍ ഉണ്ടാകും. പുതിയ വ്യാപാരങ്ങളും കര്‍മശാഖകളും തുടങ്ങിയാല്‍ നന്നാകും.

കുംഭം
വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. സാമ്പത്തികരംഗത്ത് കൂടുതല്‍ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. സന്താനങ്ങള്‍ പ്രശസ്തിയിലേയ്ക്ക് ഉയരും.

മീനം
വേണ്ടപ്പെട്ടവര്‍ക്കായി ത്യാഗം സഹിക്കാനുള്ള മനഃസ്ഥിതി ഉണ്ടാകും. പല കാര്യങ്ങള്‍ക്കും ചെറിയ കാലതാമസം ഉണ്ടാകാനിട ഉണ്ട്. രോഗാവസ്ഥയിലുള്ളവര്‍ക്കു ഗണ്യമായ മാറ്റം ഉണ്ടാകും.












Click it and Unblock the Notifications