Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നല്ല രണ്ട് രാജയോഗം; പലവഴിക്ക് പണം പോക്കറ്റിലാകും; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി, നക്ഷത്രം എന്നിവ പരിവര്‍ത്തനം ചെയ്യാറുണ്ട്. ഇത് പന്ത്രണ്ട് രാശിക്കാരേയും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായ ഫലവും സമ്മാനിക്കും.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യനും ബുധനും. സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നും ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നുമാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളും ചേര്‍ന്ന ഇരട്ട രാജയോഗം സൃഷ്ടിക്കാന്‍ പോകുകയാണ്.

astrology

ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ സൂര്യനും ബുധനും ചേര്‍ന്ന് ബുധാദിത്യ യോഗവും ഭദ്ര മഹാപുരുഷ രാജയോഗവും രൂപീകരിക്കും. ഇത് എല്ലാ രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ രാജയോഗങ്ങള്‍ ഗുണപരമാകുക എന്ന് നമുക്ക് നോക്കാം.

ഇടവം

സൂര്യനും ബുധനും ചേര്‍ന്ന് സൃഷ്ടിക്കുന്ന ബുധാദിത്യ യോഗവും ഭദ്ര മഹാപുരുഷ രാജയോഗവും ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലി സംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങള്‍ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വരും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും.

ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണ നിങ്ങള്‍ക്കൊപ്പമുണ്ടാകും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും അന്തസും വര്‍ധിക്കും. പുതിയ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നേട്ടങ്ങള്‍ ലഭിക്കും.

കന്നി

കന്നി രാശിക്കാര്‍ക്ക് സൂര്യനും ബുധനും ചേര്‍ന്ന് സൃഷ്ടിക്കുന്ന ബുധാദിത്യ യോഗവും ഭദ്ര മഹാപുരുഷ രാജയോഗവും ഗുണപരമാകും. ഈ രാശിയുടെ പത്താം ഭാവത്തില്‍ ആണ് ഈ രണ്ട് രാജയോഗങ്ങളും രൂപം കൊള്ളുന്നത്. അതിനാല്‍ ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും.

വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കും. തൊഴില്‍രഹിതര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ സാധ്യത. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. കോടതി വ്യവഹാരങ്ങളില്‍ അനുകൂലമായ വിധിയുണ്ടാകും. പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും.

മിഥുനം

സൂര്യനും ബുധനും ചേര്‍ന്ന് സൃഷ്ടിക്കുന്ന ബുധാദിത്യ യോഗവും ഭദ്ര മഹാപുരുഷ രാജയോഗവും മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുക. സ്വപ്‌നം കണ്ട ജീവിതം ജീവിക്കാന്‍ നിങ്ങള്‍ക്കാകും. ഏറെ നാളായി കാത്തിരിക്കുന്ന പുതിയ വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്.

ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയില്‍ നിന്ന് വിവാഹാലോചനകള്‍ ലഭിച്ചേക്കാം. സാമ്പത്തികമായി ഏറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇക്കാലയളവില്‍ നിങ്ങള്‍ക്ക് സാധിക്കും. പുതിയ വരുമാന സ്രോതസ് രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+