Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈ നിറയെ സ്വര്‍ണം, ശമ്പളം കൂടും.. ലോട്ടറിയില്‍ കാത്തിരിക്കുന്നത് ബംപര്‍ സമ്മാനം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ അനുയോജ്യമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ബുധനെ ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ബുധന്റെ സഞ്ചാരത്തിലുണ്ടാകുന്ന മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ഇപ്പോഴിതാ ബുധന്‍ മിഥുനം രാശിയില്‍ പ്രവേശിക്കാന്‍ പോകുകയാണ്. ജൂണ്‍ 14 നാണ് ബുധന്‍ സ്വന്തം രാശിയായ മിഥുനത്തിലേക്ക് കടക്കുന്നത്.

astrology

ഇതിലൂടെ ഭദ്ര മഹാപുരുഷ രാജയോഗം രൂപപ്പെടാന്‍ പോകുകയാണ്. ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട രാജയോഗങ്ങളില്‍ ഒന്നാണിത്. എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്താന്‍ പോകുന്ന രാജയോഗമാണ് ഇത്. എന്നാല്‍ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് ഇതുവഴി വരാന്‍ പോകുന്നത്. ഏതൊക്കെയാണ് ഈ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

കന്നി

ബുധന്റെ മിഥുനം രാശിയിലെ സംക്രമണം വഴി രൂപപ്പെടുന്ന ഭദ്ര മഹാപുരുഷ രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് വലിയ വളര്‍ച്ച നേടാന്‍ ഇതുവഴി സാധിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സാമ്പത്തികമായി വലിയ ഉയരങ്ങളില്‍ എത്താന്‍ കഴിയും.

ഇടവം

ബുധന്റെ മിഥുനം രാശിയിലെ സംക്രമണം വഴി രൂപപ്പെടുന്ന ഭദ്ര മഹാപുരുഷ രാജയോഗം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. നിങ്ങള്‍ക്ക് അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. പലവഴിക്ക് പണം കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും. ബാങ്ക് ബാലന്‍സ് വര്‍ധിക്കും.

തുലാം

ബുധന്റെ മിഥുനം രാശിയിലെ സംക്രമണം വഴി രൂപപ്പെടുന്ന ഭദ്ര മഹാപുരുഷ രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഈ കാലയളവില്‍ ഭാഗ്യം നിങ്ങളെ അനുകൂലിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. മുടങ്ങിക്കിടന്ന എല്ലാ ജോലികളും പൂര്‍ത്തീകരിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+