Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിച്ചതെന്തും നടക്കും... ആസ്തി കുന്നോളം ഇരട്ടിക്കും; ഇതാണോ നിങ്ങളുടെ രാശി?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ അതിന്റെ രാശിയും നക്ഷത്രവും മാറ്റാറുണ്ട്. ഇത് പന്ത്രണ്ട് രാശിക്കാരേയും ഇരുപത്തേഴ് നക്ഷത്രങ്ങളേയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്കും നക്ഷത്രക്കാര്‍ക്കും ഗ്രഹങ്ങളുടെ ഈ സംക്രമണം ഏറെ അനുകൂലമായിരിക്കും.

എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്കും നക്ഷത്രക്കാര്‍ക്കും ഗ്രഹങ്ങളുടെ സംക്രമണം വിപരീത ഫലം സമ്മാനിച്ചെന്നും വരാം. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ബുദ്ധി, അറിവ്, ജ്ഞാനം എന്നിവയുടെ കാരകനായ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ബുധന്റെ രാശി മാറ്റത്തോടെ ജ്യോതിഷത്തിലെ അപൂര്‍വമായ ഒരു രാജയോഗത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്.

astrology

ജൂണ്‍ 14 ന് ബുധന്‍ സ്വന്തം രാശിയായ മിഥുനത്തിലെത്തും. ബുധന്‍ ഉച്ച രാശിയിലേക്ക് പോകുന്നതിലൂടെ ഭദ്ര മഹാപുരുഷ രാജയോഗം രൂപപ്പെടുന്നു. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് ഇത് വഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ഭദ്ര മഹാപുരുഷ രാജയോഗത്തിലൂടെ നേട്ടം കൊയ്യാന്‍ പോകുന്ന ഭാഗ്യരാശികള്‍ എന്ന് നമുക്ക് നോക്കാം.

മിഥുനം

ബുധന്റെ മിഥുനം രാശിയിലേക്കുള്ള സംക്രമണം വഴി രൂപപ്പെടുന്ന ഭദ്ര മഹാപുരുഷ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബുധന്‍ നിങ്ങളുടെ രാശിയുടെ ലഗ്‌ന ഭാവത്തിലേക്കാണ് സംക്രമിക്കാന്‍ പോകുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കോ ഉന്നതപഠനത്തിനോ വേണ്ടി നിങ്ങള്‍ക്ക് വിദേശത്തേക്ക് യാത്ര പോകേണ്ടി വന്നേക്കാം.

ഏറെ നാളായി മനസില്‍ ആഗ്രഹിക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പുത്തന്‍ വീട്ടില്‍ ആഡംബരപൂര്‍ണമായ ജീവിതമാണ് നിങ്ങള്‍ക്കും കുടുംബത്തിനുമായി കാത്തിരിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

ഇടവം

ബുധന്റെ മിഥുനം രാശിയിലേക്കുള്ള സംക്രമണം വഴി രൂപപ്പെടുന്ന ഭദ്ര മഹാപുരുഷ രാജയോഗം ഇടവം രാശിക്കാര്‍ക്ക് ഗുണം തചെയ്യും. ബുധന്‍ ഈ രാശിയുടെ രണ്ടാമത്തെ ഭാവത്തിലാണ് പ്രവേശിക്കുന്നത്. അതിനാല്‍ വളരെ പെട്ടെന്ന് തന്നെ അളവറ്റ ധനം നിങ്ങളുടെ കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം.

ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ ലഭിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും ഗതിവേഗം കൈവരിക്കും. കരിയറില്‍ ഉയരത്തിലെത്തും.

തുലാം

ബുധന്റെ മിഥുനം രാശിയിലേക്കുള്ള സംക്രമണം വഴി രൂപപ്പെടുന്ന ഭദ്ര മഹാപുരുഷ രാജയോഗം തുലാം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ബുധന്‍ ഈ രാശിയുടെ ഒമ്പതാം സ്ഥാനത്തേക്കായിരിക്കും എത്തുന്നത്. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ എന്ത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം.

കുടുംബത്തോടൊപ്പം ദീര്‍ഘയാത്ര നടത്തും. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും. സന്താനങ്ങള്‍ വഴി അഭിമാനിക്കാനുള്ള അവസരമുണ്ടാകും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂലമായ സമയം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+