Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാഴ്ചയ്ക്കുള്ളില്‍ പൊന്നും പണവും കുമിഞ്ഞുകൂടും, ആസ്തി ഇരട്ടിക്കും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റങ്ങള്‍ക്കും സഞ്ചാര രേഖയില്‍ വരുന്ന മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം, പരിവര്‍ത്തനം എന്നെല്ലാം ജ്യോതിഷത്തില്‍ പറയുന്നത്.

ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും 27 നക്ഷത്രങ്ങളിലും വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത തലത്തിലായിരിക്കും പ്രതിഫലിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്.

astrology

ബുധനെ യുക്തി, സംസാരം, ബിസിനസ്, സമ്പദ് വ്യവസ്ഥ, ഓഹരി വിപണി, ഗണിതം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് ജാതകത്തില്‍ ബുധന്‍ ശുഭസ്ഥാനത്ത് സ്ഥിതി ചെയ്യുന്നവര്‍ക്ക് ഈ മേഖലകളില്‍ നല്ല പുരോഗതി ലഭിക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. നിലവില്‍ ഇടവം രാശിയിലാണ് ബുധന്‍ സ്ഥിതി ചെയ്യുന്നത്.

ജൂണ്‍ 14 ന് ബുധന്‍ സ്വന്തം രാശിയായ മിഥുനത്തിലെത്തും. ബുധന്‍ ഉച്ച രാശിയിലേക്ക് പോകുന്നതിലൂടെ ഭദ്ര മഹാപുരുഷ് രാജയോഗം രൂപപ്പെടുന്നു. ഇത് എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ കാര്യമായ മാറ്റം വരുത്താന്‍ ഇടയാക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതിലൂടെ ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

തുലാം

ബുധന്‍ സ്വന്തം രാശിയായ മിഥുനത്തിലേക്ക് പ്രവേശിക്കുന്നത് വഴി രൂപപ്പെടുന്ന ഭദ്ര മഹാപുരുഷ് രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ഒമ്പതാം സ്ഥാനത്തേക്കായിരിക്കും ബുധന്‍ സഞ്ചരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് കരിയറില്‍ മികച്ച വിജയങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

മിഥുനം

ബുധന്‍ സ്വന്തം രാശിയായ മിഥുനത്തിലേക്ക് പ്രവേശിക്കുന്നത് വഴി രൂപപ്പെടുന്ന ഭദ്ര മഹാപുരുഷ് രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. ബുധന്‍ നിങ്ങളുടെ രാശിയുടെ ലഗ്‌ന ഭാവത്തിലേക്കാണ് സംക്രമിക്കാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ മനസില്‍ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും നടക്കും. അവിവാഹിതരായ ആളുകള്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.

മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യും. ഇത് നിങ്ങളുടെ സമ്പത്തിനെ ഇരട്ടിയാക്കും. ഏറെ നാളുകളായി മനസില്‍ ആഗ്രഹിക്കുന്ന സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം നിറവേറ്റും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. അപ്രതീക്ഷിതമായി വലിയ അളവില്‍ ധനം കൈയിലെത്തും. ബന്ധുക്കളില്‍ നിന്ന് സഹായം ലഭിക്കും.

ഇടവം

ബുധന്‍ സ്വന്തം രാശിയായ മിഥുനത്തിലേക്ക് പ്രവേശിക്കുന്നത് വഴി രൂപപ്പെടുന്ന ഭദ്ര മഹാപുരുഷ് രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. ബാങ്ക് ബാലന്‍സ് വര്‍ധിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

കൈ നിറയെ സ്വര്‍ണം സ്വന്തമാക്കും. പോക്കറ്റില്‍ പണം വന്ന് നിറയും. ഇത് നിങ്ങളുടെ സ്വത്തിന്റെ അളവ് വര്‍ധിപ്പിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. വിദേശത്ത് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി പോകേണ്ടി വന്നേക്കാം. കരിയറില്‍ മികച്ച ഉയരങ്ങള്‍ കീഴടക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+