Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂണ്‍ മാസം ഈ രാശിക്കാര്‍ക്ക് കോളടിച്ചു, ഒന്നല്ല.. രണ്ട് രാജയോഗം!നിധി വരെ ലഭിച്ചേക്കാം

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് പറയാനാകും എന്നാണ് വിശ്വാസം. ഓരോ വ്യക്തിയുടേയും ജനനം തൊട്ട് ഗ്രഹനില, നക്ഷത്രം, രാശി എന്നിവയ്ക്ക് വലിയ ബന്ധമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഈ മാറ്റത്തെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം 12 രാശിക്കാര്‍ക്കും 27 നക്ഷത്രക്കാര്‍ക്കും പലതരത്തില്‍ ആയിരിക്കും സ്വാധീനം ചെലുത്തുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

astrology

ഗ്രഹങ്ങള്‍ ഒരു നിശ്ചിത ഇടവേളയില്‍ സംക്രമിക്കുകയും അതിലൂടെ ശുഭകരമായ യോഗവും രാജയോഗവും രൂപപ്പെടുന്നു എന്നുമാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രനും ബുധനും. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്.

സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകന്‍ എന്നാണ് ശുക്രനെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ജൂണില്‍ ഈ രണ്ട് ഗ്രഹങ്ങളും രാശി മാറ്റത്തിന് ഒരുങ്ങുകയാണ്. ഇത് വഴി രണ്ട് രാജയോഗങ്ങളാണ് രൂപപ്പെടാന്‍ പോകുന്നത്. ശുക്രന്‍ ഇടവ രാശിയില്‍ സംക്രമിച്ച് മാളവ്യ രാജയോഗവും ബുധന്‍ സ്വന്തം രാശിയായ മിഥുനത്തില്‍ സംക്രമിച്ചു കൊണ്ട് ഭദ്ര രാജയോഗവും സൃഷ്ടിക്കും.

ഇത് എല്ലാ രാശിക്കാരേയും സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ആ ഭാഗ്യ രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

ഇടവം

ബുധന്റേയും ശുക്രന്റേയും സംക്രമണം കൊണ്ട് രൂപപ്പെടുന്ന മാളവ്യ രാജയോഗവും ഭദ്ര രാജയോഗവും ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്‌നത്തിലും പന്ത്രണ്ടാം സ്ഥാനത്തുമാണ് ഈ രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. അതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ഏറ്റെടുത്ത ജോലികളെല്ലാം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും.

കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സൗഭാഗ്യങ്ങളുടെ കാലമായിരിക്കും. പുതിയ സംരംഭങ്ങള്‍ക്കും ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. പ്രണയ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും.

മിഥുനം

ബുധന്റേയും ശുക്രന്റേയും സംക്രമണം കൊണ്ട് രൂപപ്പെടുന്ന മാളവ്യ രാജയോഗവും ഭദ്ര രാജയോഗവും മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാജയോഗം ഈ രാശിയുടെ ലഗ്‌നത്തിലും പന്ത്രണ്ടാം ഭാവത്തിലുമാണ് രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കാനാകും. വളരെ പെട്ടെന്ന് കൈയില്‍ കുറെ പണം വന്ന് ചേരും.

ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. ബിസിനസുകാര്‍ക്ക് നല്ല ലാഭം ലഭിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റേയും ശുക്രന്റേയും സംക്രമണം കൊണ്ട് രൂപപ്പെടുന്ന മാളവ്യ രാജയോഗവും ഭദ്ര രാജയോഗവും അനുകൂലമായിരിക്കും. ഈ രാശിയുടെ പത്താമത്തെയും പതിനൊന്നാമത്തെയും ഭാവങ്ങളില്‍ ആണ് ഈ രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. പുതിയ വ്യാപാര ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടും. അതുവഴി പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+