Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറിയടിക്കാന്‍ പോകുന്നു, വരുമാനം രണ്ടിരട്ടി വരെ കൂടും..; ഈ രാശിക്കാരാണോ

ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറി കൊണ്ടിരിക്കും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ പ്രതിഫലിക്കും. ഇത് ചില രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് ഇത് അമൂല്യമായ ഭാഗ്യങ്ങള്‍ ആണ് സമ്മാനിക്കുക.

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. ബുധന്‍ ജൂണ്‍ 24 ന് മിഥുന രാശിയില്‍ സംക്രമിക്കാന്‍ പോവുകയാണ്. ബുധന്റെ മിഥുനം രാശിയിലെ സംക്രമണം ഭദ്ര മഹാപുരുഷ രാജയോഗത്തിന് കാരണമാകും. ഇത് വഴി ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

astro

ധനു

ബുധന്റെ മിഥുനം രാശിയിലെ സംക്രമണം വഴി രൂപപ്പെടുന്ന ഭദ്ര മഹാപുരുഷ രാജയോഗം ധനു രാശിക്കാര്‍ക്ക് വലിയ ഭാഗ്യം സമ്മാനിക്കും. കരിയറില്‍ വലിയ പുരോഗതി കൈവരിക്കാന്‍ ഇത് വഴി സാധിക്കും. കഠിനാധ്വാനത്തിന്റെ പൂര്‍ണ്ണ ഫലം ലഭിക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് മികച്ച ബന്ധം തന്നെ ലഭിക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു.

വിദേശത്ത് ജോലി, പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അതിലേക്കുള്ള വഴി തുറക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ച സമയമാണ്. വലിയ വിജയം ഇവരെ തേടിയെത്തും. ഇത് വഴി സമൂഹത്തില്‍ ആദരവും പ്രശസ്തിയും വര്‍ധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

കന്നി

ബുധന്റെ മിഥുനം രാശിയിലെ സംക്രമണം വഴി രൂപപ്പെടുന്ന ഭദ്ര മഹാപുരുഷ രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂല ഫലം നല്‍കും. സര്‍ക്കാര്‍ ജോലിക്കായി കഠിനപ്രയത്‌നം നടത്തുന്നവര്‍ക്ക് ലക്ഷ്യം നേടാനാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും.

നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ആസ്തിയില്‍ ഇരട്ടിയോളം വര്‍ധനവിന് സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്രക്ക് സാധ്യത കാണുന്നു. ദമ്പതികള്‍ക്ക് സന്താനഭാഗ്യം കൈവരും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ശമ്പള പാക്കേജോടെ ജോലി ലഭിക്കും. പാതിവഴിയില്‍ മുടങ്ങി കിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

മിഥുനം

ബുധന്റെ മിഥുനം രാശിയിലെ സംക്രമണം വഴി രൂപപ്പെടുന്ന ഭദ്ര മഹാപുരുഷ രാജയോഗം മിഥുനം രാശിക്കാര്‍ക്കും അനുകൂലമാണ്. ഇക്കാലയളവില്‍ മിഥുന രാശിക്കാരുടെ ആത്മവിശ്വാസം വര്‍ധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പൂര്‍ണഫലപ്രാപ്തിയോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഏ െനാളായി ആഗ്രഹിച്ച കാര്യം നടക്കും. വരുമാനത്തില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു.

ലോട്ടറിയില്‍ പരീക്ഷണം നടത്തുന്നവര്‍ക്ക് അനുകൂല സമയം. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ സ്വന്തമാക്കാന്‍ സാധിക്കും. സഹോദരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങാനിരിക്കുന്നവര്‍ക്ക് അനുകൂല സമയം. കൃഷി, വ്യവസായം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കിടക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+