Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം സുവര്‍ണകാലം സമ്മാനിക്കും, പൊന്നും പണവും നിറയും; രാജയോഗം ഈ രാശിക്കാര്‍ക്കൊപ്പം

ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ക്ക് ഏറെ പ്രത്യേകതകളുണ്ട്. ഒരാളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ രാശിമാറ്റങ്ങളെ കൊണ്ട് സാധിക്കും. അത് ശുഭകരമോ ദോഷകരമോ ആയി വരാവുന്നതാണ്. ചിലപ്പോള്‍ രാജയോഗത്തിന്റെ രൂപത്തിലും നിങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിച്ചേക്കും.

ജൂണ്‍ മാസത്തില്‍ ബുധന്‍ മിഥുന രാശിയില്‍ സംക്രമിക്കുകയും അതിലൂടെ മഹാപുരുഷ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും. ജൂണ്‍ പതിനാലിന് കടന്നുവരുന്ന രാജയോഗത്തിലൂടെ വലിയ ഭാഗ്യ നേട്ടങ്ങള്‍ ചില രാശിക്കാര്‍ക്ക് ലഭിക്കും. ഇവരുടെ ജീവിതം ഒന്നാകെ മാറും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: രാജയോഗം കടന്നുവരുന്നതിലൂടെ മേടം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ സാധിക്കും. സമൂഹത്തിലുള്ള ബ ഹുമാനവും ആദരവും വര്‍ധിക്കും. ധൈര്യവും ക്ഷമയും വര്‍ധിക്കും.

ജോലിയില്‍ വലിയ സ്ഥാനക്കയറ്റം ലഭിക്കും. അതിലൂടെ ശമ്പള വര്‍ധനവും ലഭിക്കും. ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം തന്നെ സ്വന്തമാക്കാന്‍ സാധിക്കും. എടുക്കുന്ന തീരുമാനങ്ങളെല്ലാം വിജയമാകും. സമ്പത്തില്‍ വലിയ വര്‍ധനവുണ്ടാകും.

ഇടവം: ഈ രാശിക്കാരുടെ ജീവിതത്തില്‍ രാജയോഗം അത്ഭുതങ്ങള്‍ കാണിക്കും. ഈ രാശിക്കാരുടെ കുടുംബത്തില്‍ ഐശ്വര്യങ്ങള്‍ കടന്നുവരും. ഭൂമി, വാഹനം, വസ്തുവകകള്‍ എന്നിവയെല്ലാം വാങ്ങാന്‍ സാധിക്കും.

ഇവര്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. കൈനിറയെ പൊന്നുംപണവും ഇവര്‍ക്ക് വന്നുചേരും. ഓഹരി വിപണിയില്‍ നിക്ഷേപമുള്ളവര്‍ക്ക് വലിയ ലാഭമുണ്ടാക്കാന്‍ സാിക്കും. ദാമ്പത്യ ജീവിതത്തിലും സന്തോഷം നിറഞ്ഞു നില്‍ക്കും.

മിഥുനം: ഈ രാശിക്കാര്‍ക്ക് എന്തുകാര്യത്തിലും വെച്ചടി കയറ്റമായിരിക്കും ഉണ്ടാവുക. നേട്ടങ്ങള്‍ ഒന്നിന് പുറകേ ഒന്നായി മിഥുനം രാശിക്കാരുടെ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കും. ഭദ്ര മഹാപുരുഷ രാജയോഗത്താല്‍ ഇവര്‍ക്ക് സമ്പത്തില്‍ ആറാടാന്‍ സാധിക്കും.

എന്തുകാര്യവും ശുഭകരമായിരിക്കും. ജോലിയുള്ളവരാണെങ്കില്‍ അവരെ തേടി സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവുമെല്ലാം എത്തിയേക്കും. വിദ്യാര്‍ത്ഥികളാണെങ്കിലും പരീക്ഷകളില്‍ മികച്ച ഫലം ലഭിക്കും. അടിമുടി രാജകീയ ജീവിതം തന്നെ ഇവര്‍ക്ക് ലഭ്യമാവും.

കന്നി: ഈ രാശിക്കാര്‍ക്ക് ഐശ്വര്യം നിറഞ്ഞൊരു ജീവിതം സ്വന്തമാക്കാനാവും. സമ്പത്തിന്റെ അളവ് വര്‍ധിക്കും. ഏറ്റവും മികച്ച കാര്യങ്ങള്‍ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. ബിസിനസില്‍ നിന്നും സമ്പത്ത് വാരാന്‍ സാധിക്കും. ബുധന്റെ സംക്രമം ശുഭകരമായ കാര്യങ്ങള്‍ ഇവര്‍ക്ക് സമ്മാനിക്കും.

വിജയസാധ്യതകള്‍ എല്ലാ കാര്യത്തിലുമുണ്ടായിരിക്കും. സ്ഥാനമാനങ്ങളും സമൂഹത്തിലെ ആദരവുമെല്ലാം വര്‍ധിക്കും. ജോലി സ്ഥലത്ത് വലിയ പ്രൊജക്ട് ലഭിക്കും. കുടുംബവുമായുള്ള ബന്ധവും നല്ലതായിരിക്കും.

തുലാം: രാജയോഗത്താല്‍ ഇവരുടെ ജീവിതത്തില്‍ ഐശ്വര്യം കടന്നുവരും. അതിലൂടെ സമ്പത്തിലേക്ക് കുതിക്കാനാവും. ഭാഗ്യം നിങ്ങളോടൊപ്പം എല്ലാ കാര്യത്തിലും ഉണ്ടായിരിക്കും. മനസ്സില്‍ ആഗ്രഹിച്ചതെന്തും ഇക്കാലയളവില്‍ സ്വന്തമാക്കാന്‍ സാധിക്കും.

യാത്ര പോകാനുള്ള അവസരവും ഉണ്ടായിരിക്കും. കരിയറില്‍ പുതിയ അവസരങ്ങളും ലഭിക്കും. കുടുംബത്തില്‍ നിന്ന് എല്ലാ കാര്യത്തിലും പിന്തുണയുണ്ടാവും. സാമ്പത്തിക നേട്ടങ്ങളും സാധ്യത.

ധനു: ഈ രാശിക്കാര്‍ക്ക് ഇനി ഏറ്റവും മികച്ച സമയമായിരിക്കും. ജോലിയില്‍ ഏറ്റവും അനുകൂലമായ കാര്യങ്ങള്‍ ലഭിക്കും. സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവുമെല്ലാം ലഭിക്കും. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഇവര്‍ക്ക് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സാധിക്കും.

ബിസിനസില്‍ കൈനിറയെ ലാഭം ഉണ്ടാകും. എന്തുകാര്യത്തിലും നേട്ടങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ ഭാഗ്യത്തിന്റെ കടാക്ഷം ധനു രാശിക്കാര്‍ക്കുണ്ടാവും. അതുകൊണ്ട എന്തുകാര്യത്തിലും അനുകൂലമായ സമയമായിരിക്കും ഇവര്‍ക്ക് ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+