ധനാഭിവൃദ്ധി ജീവിതം രാജകീയമാക്കും, സര്‍വ ഐശ്വര്യങ്ങളും വന്നുചേരും; ഈ രാശിക്കാര്‍ക്ക് ഭാഗ്യനാളുകള്‍

ജ്യോതിഷത്തില്‍ ഓരോ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിമാറാറുണ്ട്. ഇത് ശുഭകരമായോ അശുഭകരമായോ ഒരാളുടെ ജീവിതത്തില്‍ പ്രതിഫലിക്കാം. ജൂണ്‍ മാസത്തില്‍ അത്തരം രാശിമാറ്റങ്ങള്‍ ധാരാളം സംഭവിക്കുന്നുണ്ട്. ജൂണ്‍ 26ന് ബുധന്‍ മിഥുന രാശിയില്‍ ഉദിക്കാന്‍ പോവുകയാണ്. ബുധനെ പൊതുവേ ഒരു ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.

ബുധന്‍ മിഥുന രാശിയില്‍ ഉദിക്കുന്നതോടെ ഭദ്രരാജയോഗം രൂപപ്പെടും. ഇതിലൂടെ സുവര്‍ണ നാളുകള്‍ തന്നെ ചില രാശിക്കാരെ തേടിയെത്തും. ഇത് വലിയ നേട്ടങ്ങള്‍ ഇവര്‍ക്ക് സമ്മാനിക്കും. ഭദ്രജായോഗം ഈ രാശിക്കാരെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മിഥുനം: അത്ഭുതകരമായ കാര്യങ്ങളാണ് മിഥുനം രാശിക്കാരെ ഭദ്രരാജയോഗത്തെ ലഭിക്കുക. ഈ രാശിക്കാര്‍ക്ക് ബുധന്‍ ഒന്നും നാലും ഭാവങ്ങളുടെ അധിപനാണ്. ഈ രാശിയുടെ ആദ്യ ഭാവത്തിലാണ് ബുധന്‍ ലഭിക്കാന്‍ പോകുന്നത്. അതിലൂടെ സമ്പത്തില്‍ കാര്യമായ വര്‍ധനവുണ്ടാവും. അപ്രതീക്ഷിതമായ രീതിയില്‍ സമ്പത്ത് ജീവിതത്തിലേക്ക് കടന്നുവരും.

സര്‍വ ഐശ്വര്യങ്ങളും ഇവര്‍ക്ക് ലബിക്കും. ജനപ്രീതിയിലും വര്‍ധനവുണ്ടാവും. ഏറ്റവും സംതൃപ്തമായ ജീവിതം ഈ രാശിക്കാര്‍ക്ക് ലഭിക്കും. മിഥുനം രാശിക്കാര്‍ക്ക് രാജാവിനെ പോലെ വാഴാനുള്ള യോഗവും ലഭിക്കും.

ചിങ്ങം: രാജയോഗം ഇവരുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കും. കാരണം ചിങ്ങം രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് ബുധന്‍ ഉദിക്കാന്‍ പോകുന്നത്. ഈ രാശിയുടെ രണ്ടാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനാണ് ബുധന്‍. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വര്‍ധനവുമുണ്ടാവും.

ജീവിതം അടിമുടി മാറുന്നതും കാണാനാവും. ഐശ്വര്യം നിറഞ്ഞതായിരിക്കും ജീവിതം. ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം എല്ലാ കാര്യത്തിലുമുണ്ടാവും. അതുകൊണ്ട് കാര്യമായ സാമ്പത്തിക നേട്ടങ്ങള്‍ തന്നെ ഇവര്‍ക്ക് സ്വന്തമാക്കാനാവും.

കന്നി: വലിയ നേട്ടങ്ങളാണ് കന്നി രാശിക്കാരെ കാത്തിരിക്കുന്നത്. ഈ രാശിക്കാരുടെ ഒന്നും പത്തും ഭാവത്തിന്റെ അധിപനാണ് ബുധന്‍. അതിന്റെ പത്താം ഭാവത്തിലാണ് ബുധന്‍ ഉദിക്കാന്‍ പോകുന്നത്. ഇതിനാല്‍ വലിയ വിജയം ജീവിതത്തില്‍ കൈവരിക്കാനാവും. സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് ലഭിക്കും.

ഒപ്പം കരിയറില്‍ വലിയ പുരോഗതിയും സ്വന്തമാക്കാനാവും. സമ്പത്തില്‍ പ്രതീക്ഷിച്ചതിലും അപ്പുറം നേടാനാവും. ബിസിനസുകാരാണെങ്കില്‍ ലാഭം പല മടങ്ങായി തിരികെ ലഭിക്കും. സന്തോഷം നിറഞ്ഞ ജീവിതം ഈ രാശിക്കാരെ തേടിയെത്തും.

തുലാം: ഈ രാശിക്കാരുടെ ഒന്‍പതാം ഭാവത്തിലാണ് ബുധന്റെ ഉദയം സംഭവിക്കാന്‍ പോവുന്നത്. തുടര്‍ച്ചയായ നേട്ടങ്ങള്‍ അതുകൊണ്ട് തന്നെ തുലാം രാശിക്കാരെ തേടിയെത്തും. സമ്പത്ത് പല മടങ്ങായി വര്‍ധിക്കും. ബിസിനസില്‍ നിന്നും വലിയ ലാഭമുണ്ടാക്കാന്‍ സാധിക്കും.

തൊഴില്‍ സംബന്ധമായ യാത്രകള്‍ക്കുള്ള അവസരവും ലഭിക്കും. പല മേഖലയില്‍ നിന്ന് സമ്പാദിക്കാനാവും. അതുപോലെ പുതിയ സാമ്പത്തിക സ്രോതസ്സുകളും തുലാം രാശിക്കാര്‍ക്ക് മുന്നില്‍ തുറക്കും. ഖജനാവ് സമ്പത്ത് വന്ന് നിറയും. ഭാഗ്യത്തിന്റെ അനുഗ്രഹവും ഇവര്‍ക്കൊപ്പമുണ്ടാവും.

കുംഭം: ബുധന്റെ ഉദയം കുംഭം രാശിക്കാര്‍ക്ക് ഒരുപാട് നേട്ടങ്ങള്‍ സമ്മാനിക്കും. ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ബുധന്‍ ഉദിക്കാന്‍ പോകുന്നത്. വിദ്യാര്‍ത്ഥികളായിട്ടുള്ളവര്‍ക്ക് അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിക്കാനാവും. അതുപോലെ സാമ്പത്തിക പുരോഗതിയും കൈവരിക്കാനാവും.

പ്രതീക്ഷിച്ചതിലും വലിയ ലാഭം ബിസിനസില്‍ നിന്ന് ലഭിക്കും. കുംഭം രാശിക്കാരുടെ സുവര്‍ണകാലമാണ് ആരംഭിക്കാന്‍ പോകുന്നത്. എല്ലാ അര്‍ത്ഥത്തിലും ഇവരുടെ ജീവിതം വേറെ ലെവലാകും. കഷ്ടപ്പാടുകളും ദുരിതങ്ങളുമെല്ലാം മാറിക്കിട്ടും. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ധിക്കും. അതില്‍ നിന്നെല്ലാം സമ്പത്തും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+