Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? ഒരു മാസത്തിനുള്ളില്‍ രാജയോഗം തേടിയെത്തും: പൊന്നും പണവും കൊണ്ട് ഖജനാവ് നിറയും

ജ്യോതിഷപ്രകാരം ഓഗസ്റ്റ് മാസത്തില്‍ അടക്കം വലിയ രാശിമാറ്റങ്ങള്‍ നടക്കാനിരിക്കുകയാണ്. ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് രാശിമാറ്റം. ഒരു നിശ്ചിത കാലയളവില്‍ ഗ്രഹങ്ങളുടെ രാശി മാറ്റം വന്ന് രാജയോഗവും ശുഭയോഗവുമൊക്കെ രൂപപ്പെടാറുണ്ട്. ബുധന്‍ അടുത്ത മാസത്തിനുള്ളില്‍ കന്നി രാശിയില്‍ പ്രവേശിക്കാന്‍ പോവുകയാണ്.

അതിലൂടെ രാജയോഗം സൃഷ്ടിക്കപ്പെടും. സെപ്റ്റംബര്‍ മാസത്തിലാണ് ബുധന്‍ അതിന്റെ സ്വന്തം രാശിയായ കന്നിയില്‍ പ്രവേശിക്കുന്നത്. അതിലൂടെ രൂപപ്പെടുന്നത് ഭദ്ര മഹാപുരുഷ് രാജയോഗമാണ്. അതിലൂടെ വരാന്‍ പോകുന്നത് വന്‍ നേട്ടങ്ങളാണ്. ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ തന്നെ ലഭിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

കന്നി: ഈ രാശിക്കാര്‍ക്ക് ഒരു മാസത്തിനുള്ളില്‍ രാജകീയ ജീവിതം തന്നെ സ്വന്തമാക്കാന്‍ സാധിക്കും. ഖജനാവില്‍ സമ്പത്ത് വന്ന് നിറയും. സര്‍വ ഐശ്വര്യത്തോടെയും ജീവിക്കാനാവും. കാരണം ഭദ്ര രാജയോഗം ഇവരുടെ ജീവിത്തിലേക്ക് വലിയ നേട്ടങ്ങള്‍ കൊണ്ടുവരും. കന്നി രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്.

അതിനാല്‍ നിങ്ങളുടെ വ്യക്തിത്വം അടക്കം മെച്ചപ്പെടും. അപ്രതീക്ഷിത ധനലാഭം സ്വന്തമാക്കാനാവും. ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാവും. അതുകൊണ്ട് ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാന്‍ സാധിക്കും. സമൂഹത്തില്‍ ലഭിച്ച് കൊണ്ടിരിക്കുന്ന ബഹുമാനം വര്‍ധിക്കും. അതുപോലെ പ്രവര്‍ത്തന ശൈലിയും മെച്ചപ്പെടും. വിവാഹിതരായവരുടെ ദാമ്പത്യ ജീവിതവും സന്തോഷകരമായി മാറും.

ധനു: ഭദ്ര രാജയോഗത്താല്‍ ധനു രാശിക്കാര്‍ക്ക് സുവര്‍ണകാലം തന്നെ ജീവിതത്തിലുണ്ടാവും. ബിസിനസുകാരാണെങ്കില്‍ കൈനിറയെ സമ്പാദിക്കാനാവും. കൂടുതല്‍ വലുതായി ബിസിനസ് ഉയര്‍ത്താന്‍ സാധിക്കും. ബിസിനസില്‍ നിന്ന് വന്‍ ലാഭം തന്നെ സ്വന്തമാക്കും. കാരണം ബുധന്‍ ധനു രാശിയുടെ ഒന്‍പതാം ഭാവത്തിലേക്കാണ് കടക്കുന്നത്.

ഈ കാലയളവില്‍ ഭാഗ്യം നിങ്ങളെ അനുകൂലിക്കും. ബിസിനസില്‍ പുതിയ വരുമാനം മാര്‍ഗങ്ങളും തെളിയും. ജോലിയില്‍ ആഗ്രഹിച്ചത് പോലെ തന്നെ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പള വര്‍ധനവും അതോടൊപ്പമുണ്ടാവും. ഈ സമയത്ത് രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാനാവും. പുതിയ ജോലി അവസരങ്ങള്‍ തേടിയെത്തും. പങ്കാളിയുമായുള്ള ബന്ധം ശക്തമാക്കും. മത്സരപരീക്ഷകളില്‍ അടക്കം വിജയം നേടാനാവും.

ചിങ്ങം: ഈ രാശിക്കാര്‍ക്ക് ഇനി വെച്ചടി കയറ്റമായിരിക്കും. ഭദ്ര രാജയോഗത്തിന്റെ ഗുണങ്ങള്‍ ഇവര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കും. ബുധന്‍ ഈ രാശിയുടെ ധനസംസാരത്തിന്റെ സ്ഥാനത്തേക്കാണ് സഞ്ചരിക്കാന്‍ പോകുന്നത്. ഭാഗ്യത്തിന്റെ പിന്തുണ പൂര്‍ണമായും ചിങ്ങം രാശിക്കാര്‍ക്കുണ്ടാവും. വരുമനത്തിന്റെ പുതിയ വഴികള്‍ ഇവര്‍ക്ക് മുന്നില്‍ തുറക്കും.

ഈ സമയത്ത് വലിയ ധനനേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തികമായി എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. അതുപോലെ സാമ്പത്തിക സ്ഥിതിയും കൂടുതല്‍ ശക്തമാക്കും. നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം തന്നെ സ്വന്തമാക്കാന്‍ സാധിക്കും. ബിസിനസില്‍ നിന്നും വലിയ ലാഭം സ്വന്തമാക്കാനാവും. എല്ലാം കൊണ്ടും സുവര്‍ണകാലമാണ് ഇവര്‍ക്ക് ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+