Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌നങ്ങളെല്ലാം നടക്കും, വരുമാനം രണ്ടിരട്ടിയായി കൂടാന്‍ പോകുന്നു; ഈ രാശിക്കാരാണോ?

ഗ്രഹങ്ങളുടെ സഞ്ചാരത്തിനും സ്ഥാനത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ ഗുണം എല്ലാ രാശിക്കാര്‍ക്കും ലഭിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ശുഭകരമാണെങ്കില്‍ മറ്റ് ചിലര്‍ക്ക് ഇത് വലിയ ഭാഗ്യനേട്ടമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങള്‍ക്കും അതിന്റേതായ സവിശേഷതകളുണ്ട്. ഇത്തരത്തില്‍ ബുധന്‍ ധാരാളം അപൂര്‍വതകളുള്ള ഒരു ഗ്രഹമാണ്. ബുദ്ധിയുടെയും വ്യാപാരത്തിന്റെയും ദാതാവാണ് ബുധന്‍ എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. അതിനാല്‍ ബുധന്റെ സഞ്ചാരത്തിലും സ്ഥാനത്തിലും ഉണ്ടാകുന്ന ഏതൊരു മാറ്റവും ഈ ഘടകങ്ങളെ സ്വാധീനിക്കുന്നതായിരിക്കും.

ASTROLOGY

നിലവില്‍ ചിങ്ങം രാശിയിലാണ് ബുധന്‍ സംക്രമിച്ചിരിക്കുന്നത്. എന്നാല്‍ അധികം വൈകാതെ ബുധന്‍ രാശി മാറ്റം നടത്തും. എല്ലാ ഗ്രഹങ്ങളും രാശി മാറുമ്പോഴും രാജയോഗം രൂപപ്പെടാറില്ല. എന്നാല്‍ ബുധന്‍ കന്നി രാശിയില്‍ എത്തുമ്പോള്‍ ജ്യോതിഷത്തിലെ അപൂര്‍വ രാജയോഗമായ ഭദ്രരാജയോഗം സൃഷ്ടിക്കപ്പെടും. ഒക്ടോബര്‍ 1ന് രാത്രി 8.45 ന് ആണ് ബുധന്‍ കന്നി രാശിയില്‍ സംക്രമിക്കുക.

ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് ഭദ്രരാജയോഗം സമ്മാനിക്കാന്‍ പോകുന്നത്. ഈ സമയത്ത് സാമ്പത്തിക നേട്ടവും കരിയറില്‍ ഉയര്‍ച്ചയും കൈവരും. ലഭിക്കും. ഭദ്ര രാജയോഗം അനുഗ്രഹിക്കാന്‍ പോകുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

കന്നി

ബുധന്റെ കന്നി രാശിയിലെ സംക്രമണം വഴി സംജാതമാകുന്ന ഭദ്ര രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ രീതിയില്‍ ലാഭം കൊയ്യാനാകും. ഇക്കാലയളവില്‍ ദാമ്പത്യ ജീവിതം പുഷ്ടിപ്പെടും. സന്താനഭാഗ്യത്തിന് സാധ്യത കാണുന്നു. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.

ധനു

ബുധന്റെ കന്നി രാശിയിലെ സംക്രമണം വഴി രൂപപ്പെടുന്ന ഭദ്ര രാജയോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ആകര്‍ഷകമായ ശമ്പളത്തോടെ പുതിയ ജോലി ഇവരെ തേടിയെത്തും. ബിസിനസുകാരെ സംബന്ധിച്ച് വലിയ നേട്ടമാണ് കാത്തിരിക്കുന്നത്. ബിസിനസ് ഇക്കാലയളവില്‍ രണ്ടിരട്ടി വരെ വളര്‍ച്ച നേടും. ബിസിനസ് വിപുലീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് ഗതിവേഗം കൈവരും. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തിപ്പെടും.

മകരം

ബുധന്റെ കന്നി രാശിയിലെ സംക്രമണം വഴി സൃഷ്ടിക്കപ്പെടുന്ന ഭദ്ര രാജയോഗം മകരം രാശിക്കാര്‍ക്ക് ഏറെ ഗുണപരമായിരിക്കും. പുതിയ വാഹനം, വീട് എന്നിവ വാങ്ങിക്കും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. കുടുംബജീവിതം കൂടുതല്‍ സന്തോഷകരമാകും. പിതൃസ്വത്ത് കൈയിലെത്തും. ആസ്തികളില്‍ വലിയ വര്‍ധനവുണ്ടാകും. ഇത് നിങ്ങളെ സാമ്പത്തികമായി ഉന്നതിയിലെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+