കൈനിറയെ പണം, സമ്പത്ത് കുമിഞ്ഞുകൂടും... ഒന്നല്ല, രണ്ട് രാജയോഗം; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ അവയുടെ രാശിയിലും സഞ്ചാരഗതിയിലും മാറ്റം വരുത്താറുണ്ട്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശികളിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണപരമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും നല്‍കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. നിലവില്‍ ചിങ്ങം രാശിയിലാണ് ബുധന്‍ സഞ്ചരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ബുധന്‍ സ്വന്തം രാശിയായ കന്നിയിലേക്ക് പ്രവേശിക്കും. ഇത് കന്നിരാശിയിലെ രണ്ട് മഹാപുരുഷ രാജയോഗങ്ങളുടെ സംയോജനം പൂര്‍ത്തിയാക്കുന്നതിന് കാരണമാകും.

ബുധന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം വഴി ഭദ്രമഹാപുരുഷ രാജയോഗം രൂപം കൊള്ളുന്നു. സൂര്യന്‍ നേരത്തെ തന്നെ കന്നി രാശിയിലാണ് ഉള്ളത്. അതിനാല്‍ ബുധാദിത്യ രാജയോഗവും ഉണ്ടാകുന്നു. ചുരുക്കി പറഞ്ഞാല്‍ ചില രാശിക്കാരെ സംബന്ധിച്ച് രണ്ട് രാജയോഗങ്ങളാണ് അടുത്ത മാസം ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.
ചിങ്ങം
കന്നി രാശിയില്‍ ബുധന്‍ പ്രവേശിക്കുന്നത് വഴി രൂപപ്പെടുന്ന ഭദ്രമഹാപുരുഷ രാജയോഗവും ബുധാദിത്യ രാജയോഗവും ചിങ്ങം രാശിക്കാര്‍ക്ക് അനുഗ്രഹമായിരിക്കും. ഇവരുടെ ജാതകത്തിന്റെ സമ്പത്തിന്റെ ഭവനത്തിലാണ് ഈ രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. അതിനാല്‍ ഇക്കാലയളവില്‍ അപ്രതീക്ഷിതമായി കൈയില്‍ പണം കുമിഞ്ഞ് കൂടും. പല തടസങ്ങളില്‍പ്പെട്ട് നിങ്ങള്‍ക്ക് ലഭിക്കാതിരുന്ന വലിയ തുക കൈയിലെത്തും.
സ്റ്റോക്ക് മാര്‍ക്കറ്റ്, ലോട്ടറി ഇടപാടുകള്‍ എന്നിവയില്‍ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കാന്‍ സാധ്യത കാണുന്നു. സമൂഹത്തില്‍ അന്തസും ബഹുമാനവും വര്‍ധിക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
ധനു
കന്നി രാശിയില്‍ ബുധന്‍ പ്രവേശിക്കുന്നത് വഴി രൂപപ്പെടുന്ന ഭദ്രമഹാപുരുഷ രാജയോഗവും ബുധാദിത്യ രാജയോഗവും ധനു രാശിക്കാര്‍ക്ക് അനുകൂലമാണ്. ധനു രാശിക്കാരുടെ കര്‍മ്മ ഭവനത്തിലാണ് ഈ രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. അതിനാല്‍ ജോലി സംബന്ധമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ഉറപ്പായും ഉണ്ടാകും.
ബിസിനസില്‍ വലിയ നേട്ടം കൊയ്യാനാകും. വ്യാപാരം, കൃഷി എന്നിവയിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഏറെ ഗുണപരമായ സമയമാണ്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടം കൊയ്യാനാകും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
മിഥുനം
കന്നി രാശിയില്‍ ബുധന്‍ പ്രവേശിക്കുന്നത് വഴി രൂപപ്പെടുന്ന ഭദ്രമഹാപുരുഷ രാജയോഗവും ബുധാദിത്യ രാജയോഗവും മിഥുനം രാശിക്കാര്‍ക്ക് ശുഭകരമാണ്. ജാതകത്തിന്റെ നാലാമത്തെ ഭാവത്തിലാണ് ഈ രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ജീവിതത്തില്‍ സന്തോഷവും ആത്മവിശ്വാസവും നിറയും. വിലപിടിപ്പുള്ള വസ്തുക്കള്‍ നിങ്ങളുടെ കൈയിലെത്തും. വാഹനം, വസ്തു എന്നിവ വാങ്ങാന്‍ അനുകൂല സമയം.












Click it and Unblock the Notifications