ലോട്ടറിയില്‍ ബംപര്‍ സമ്മാനം ഉറപ്പ്, ആസ്തി ഇരട്ടിയായി വര്‍ധിക്കും; ഈ രാശിക്കാരുടെ ഒരു ഭാഗ്യമേ..!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരിലും നിര്‍ണായകമായ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായിരിക്കും.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത് വ്യക്തികളുടെ ജീവിതത്തിലേക്ക് സന്തോഷവും സമൃദ്ധിയും കൊണ്ടുവരാന്‍ സഹായിക്കുന്നു. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങളുടേയും രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരന്‍ ആണ് ബുധന്‍. ഈ രണ്ട് ഗ്രഹങ്ങളുടേയും സംക്രമണം വലിയ മാറ്റങ്ങളായിരിക്കും ഒരു വ്യക്തിക്ക് സമ്മാനിക്കുക.

നിലവില്‍ മേടം രാശിയിലാണ് സൂര്യനും ബുധനും സഞ്ചരിക്കുന്നത്. മെയ് 10 നാണ് സൂര്യന്‍ സഞ്ചരിക്കുന്ന മേടം രാശിയിലേക്ക് ബുധന്‍ പ്രവേശിച്ചത്. ഇതോടെ മേടം രാശിയില്‍ ബുധാദിത്യയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശികള്‍ക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏത് രാശിക്കാര്‍ക്കാണ് ബുധാദിത്യയോഗം അനുകൂലമാകുന്നത് എന്ന് നോക്കാം.
മേടം
മേടം രാശിയിലെ ബുധന്റെയും സൂര്യന്റെയും സംയോജനം വഴി രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാനും അതുവഴി വലിയ വരുമാനം സ്വന്തമാക്കാനും സാധിക്കും.
ചിങ്ങം
മേടം രാശിയിലെ ബുധന്റെയും സൂര്യന്റെയും സംയോജനം വഴി രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരകമായിരിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. ഉന്നതപഠനത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം ലഭിക്കും.
തുലാം
മേടം രാശിയിലെ ബുധന്റെയും സൂര്യന്റെയും സംയോജനം വഴി രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി നേട്ടം കൊയ്യാം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കരിയറില്‍ പുരോഗതി കൈവരിക്കാനാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.












Click it and Unblock the Notifications