Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്തി കൂടാന്‍ പോകുന്നു, സ്ഥിര ജോലി ഉറപ്പ്.. പലവഴിക്ക് പണം കൈയിലെത്തും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അതിന്റെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം വലിയ ദോഷമായിരിക്കും സമ്മാനിക്കുക.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹങ്ങളുടെ രാശി മാറ്റം അനുകൂലമായ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. വേദ ജ്യോതിഷ പ്രകാരം ഒരേ രാശിയില്‍ പല ഗ്രഹങ്ങളും സംക്രമിക്കുമ്പോള്‍ പല തരത്തിലുള്ള യോഗങ്ങള്‍ രൂപം കൊള്ളുന്നു എന്നാണ് വിശ്വാസം. അത്തരത്തില്‍ ജ്യോതിഷത്തിലെ അപൂര്‍വമായ ഒരു യോഗമാണ് ബുധാദിത്യ രാജയോഗം. ഈ യോഗത്തെ വളരെ ശുഭകരമായി കണക്കാക്കുന്നു.

astrology

സൂര്യനും ബുധനും ഒരേ രാശിയില്‍ നില്‍ക്കുമ്പോഴാണ് ബുധാദിത്യരാജയോഗം സൃഷ്ടിക്കപ്പെടുന്നത്. സൂര്യനും ബുധനും വളരെ പ്രാധാന്യനമുള്ള ഗ്രഹങ്ങളാണ് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ബഹുമാനം, പ്രശസ്തി, പദവി എന്നിവയുടെ ഘടകമാണ് സൂര്യന്‍. ബുധന്‍ ബുദ്ധി, സംസാരം, വ്യാപാരം എന്നിവയുടെ ഘടകമാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധാദിത്യ രാജയോഗം ഗുണകരമാകുന്നത് എന്ന് നോക്കാം.

മേടം

സൂര്യന്റേയും ബുധന്റേയും സംക്രമണം വഴി സൃഷ്ടിക്കപ്പെടുന്ന ബുധാദിത്യരാജയോഗം മേടം രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. മേട രാശിയില്‍ നിന്ന് നാലാം ഭാവത്തിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ നിക്ഷേപങ്ങള്‍ക്ക് പറ്റിയ സമയമാണിത്. പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ മേടം രാശിക്കാര്‍ക്ക് ഈ അവസരത്തില്‍ വന്നെത്തും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.

കര്‍ക്കടകം

സൂര്യന്റേയും ബുധന്റേയും സംക്രമണം വഴി സൃഷ്ടിക്കപ്പെടുന്ന ബുധാദിത്യരാജയോഗം കര്‍ക്കടക രാശിക്കാര്‍ക്ക് വളരെ ഗുണം ചെയ്യും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാന്‍ സാധിക്കും. സമൂഹത്തില്‍ നല്ല ബഹുമാനവും സ്ഥാനവും നിങ്ങളെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ലാഭം കൊയ്യാം.

തുലാം

സൂര്യന്റേയും ബുധന്റേയും സംക്രമണം വഴി സൃഷ്ടിക്കപ്പെടുന്ന ബുധാദിത്യരാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വരുമാനത്തില്‍ തുടര്‍ച്ചയായ വര്‍ധനവ് പ്രകടമാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പൂര്‍വ്വിക സ്വത്ത് കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കുന്നതിന് കാരണമാകും. സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ അനുയോജ്യമായ സമയമാണ്.

മകരം

സൂര്യന്റേയും ബുധന്റേയും സംക്രമണം വഴി സൃഷ്ടിക്കപ്പെടുന്ന ബുധാദിത്യരാജയോഗം മകരം രാശിക്കാര്‍ക്ക് ശുഭകരമാണ്. ഈ സമയം മകരം രാശിക്കാരുടെ അധിപനായ ശനിദേവന്‍ സമ്പത്തിന്റെ ഗൃഹത്തില്‍ കുടിയിരിക്കും. ഇതിനോടൊപ്പം ബുധാദിത്യ രാജയോഗം കൂടി രൂപപ്പെടുന്നത് ഇരട്ടി നേട്ടമായിരിക്കും. മുന്‍കാല നിക്ഷേപങ്ങൡ നിന്ന് വലിയ നേട്ടം കൊയ്യാനാകും. ജോലി സ്ഥിരപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+