• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കറുത്ത പൂച്ച കുറുകെ ചാടിയാൽ കാര്യതടസ്സം!! കറുത്ത പൂച്ചയും മന്ത്രവാദയും തമ്മിൽ അഭേദ്യ ബന്ധം!

നല്ലകാര്യങ്ങള്‍ക്ക് ഇറങ്ങി പുറപ്പെടുമ്പോൾ കരിമ്പൂച്ച കുറുകെ ചാടിയാല്‍ ദുശ്ശകുനമാണെന്നാണ് വിശ്വാസം. ഇത്തരം സന്ദർഭങ്ങളില്‍ യാത്ര മാറ്റിവെയ്ക്കുന്ന അവസ്ഥയിൽ വരെ എത്തുന്നതും പതിവാണ്. എന്നാൽ പലരും ഇവയെ അന്ധവിശ്വാസങ്ങളുടെ ഗണത്തിൽപ്പെടുത്തി തള്ളിക്കളയാറുമുണ്ട്.

അന്ധവിശ്വാസങ്ങളെ ഒപ്പം കൂട്ടുന്നതിൽ മലയാളികളും ഒട്ടും മോശക്കാരല്ലെന്ന് വേണം പറയാൻ. നല്ലകാര്യങ്ങള്‍ക്ക് ഇറങ്ങുമ്പോൾ കറുത്ത പൂച്ച കുറുകെ ചാടിയാല്‍ പോകുന്ന കാര്യം നടക്കില്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്. ലോകത്തിന്റെ പലഭാഗത്തും ഇത്തരം വിശ്വാസങ്ങള്‍ ഇപ്പോഴും നിലനിൽ‍ക്കുന്നുണ്ട്.

യൂറോപ്യന്‍മാരുടെ സംഭാവന

യൂറോപ്യന്‍മാരുടെ സംഭാവന

യൂറോപ്യന്മാരാണ് പണ്ട്കാലത്ത് കറുത്ത പൂച്ചകളെ ദുശ്ശകനുമായി കണക്കാന്‍ തുടങ്ങിയത്. സ്പെയിനിലും കറുത്ത പൂച്ചകളെ കേന്ദ്രീകരിച്ച് പല കഥകൾ പല കാലങ്ങളിലായി പ്രചരിച്ചിരുന്നു. ദുർ‍മന്ത്രി വാദികൾ കറുത്ത പൂച്ചയുടെ വേഷത്തിൽ‍ പ്രത്യക്ഷപ്പെടുമെന്നതിനാല്‍ സ്പാനിഷ് ജനത കറുച്ച പൂച്ചകളെ അകറ്റി നിർത്തുകയും ദുശ്ശകുനങ്ങളായി കണക്കാകുകയും ചെയ്തിരുന്നു.

 കരിമ്പൂച്ച ദുശ്ശകുനം തന്നെ

കരിമ്പൂച്ച ദുശ്ശകുനം തന്നെ

യാത്രക്കിടെ പൂച്ച കുറുകെ ചാടിയാൽ കാളകള്‍ ഉൾ‍പ്പെടെയുള്ള മൃഗങ്ങൾ പരിഭ്രാന്തരാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ കരിമ്പൂച്ചയെ കേന്ദ്രീകരിച്ചുള്ള വിശ്വാസങ്ങളുടെ തുടക്കം ഇങ്ങനെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ കറുത്ത പൂച്ച കുറുകെ ചാടിയാൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് വിഘ്നമുണ്ടാക്കുമെന്ന വിശ്വാസം ഉത്ഭവിക്കുന്നത് ഇംഗ്ലണ്ടിൽ‍ നിന്നാണ്. വാമൊഴിയായി പ്രചരിച്ച കഥകളാണ് കറുത്ത പൂച്ചകളെ അകറ്റി നിർത്തുന്നതിനും ഭീതിയോടെ മാത്രം നോക്കിക്കാണുന്നതിനും ഇടയാക്കിയത്. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് പിന്നാലെയാണ് ജനങ്ങള്‍ ഇത്തരം കെട്ടുകഥകൾക്ക് പിന്നാലെ പോകാന്‍ ആരംഭിച്ചത്.

 അന്ധവിശ്വാസവും ഈജിപ്തുും

അന്ധവിശ്വാസവും ഈജിപ്തുും

പൂച്ചകളെ ആരാധിച്ചിരുന്ന ഈജിപ്ഷ്യൻമാരുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് പൂച്ചകളുമായുള്ള വിശ്വാസങ്ങളും. 300 ബിസി കാലഘട്ടത്തിലാണ് ഇവ ഉടലെടുക്കുന്നത്. പൂച്ചയെ കൊല്ലുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായും അക്കാലത്ത് കണക്കാക്കപ്പെട്ടിരുന്നുവെന്നും ചരിത്രം പറയുന്നു.

 ദുർമന്ത്രവാദവും കറുത്ത പൂച്ചയും

ദുർമന്ത്രവാദവും കറുത്ത പൂച്ചയും

പൂച്ചയും ദുർമന്ത്രവാദവും തമ്മില്‍ വലിയ ബന്ധമില്ലെന്നും മനുഷ്യർ കരിമ്പൂച്ചകളോട് പുലർത്തുന്ന സമീപനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നുമാണ് പിൽക്കാലത്ത് പലരും പറഞ്ഞുവച്ചത്. അന്ധവിശ്വാസങ്ങൾക്ക് പിന്നാലെ കണ്ണുമടച്ച് പോകുന്ന ഒരു ജനതയെ തിരുത്താനായിരുന്നു പലരും ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കരിമ്പൂച്ചകളെ കണ്ടാൽ ഭയക്കുന്ന സമൂഹം ഇവയെ കല്ലെറിഞ്ഞ് ഓടിക്കാനും ആക്രമിക്കാനും ഒരു മടിയും കാണിക്കാറുമില്ല.

കെട്ടുകഥകളും യാഥാർത്ഥ്യവും

കെട്ടുകഥകളും യാഥാർത്ഥ്യവും

ഒരിക്കൽ ഒരു അച്ഛനും മകനും യാത്രാ മധ്യേ ഒരു പൂച്ചയെ കണ്ടുവെന്നും മാർഗ്ഗ തടസ്സം സൃഷ്ടിച്ചു. പൂച്ചയെ കല്ലെറിഞ്ഞ് ഓടിച്ച ശേഷം ഇരുവരും യാത്ര തുടർന്നുവെങ്കിലും മന്ത്രവാദിയുടെ വീട്ടിലേയ്ക്കാണ് പൂച്ച ഓടിപ്പോയത്. പിറ്റേദിവസം അച്ഛനും മകനും നടക്കാനിറങ്ങിയപ്പോൾ കാലിന് പരിക്കേറ്റ മന്ത്രവാദിയെ കണ്ടുമുട്ടിയെന്നുമാണ് ഐതിഹ്യം. തലേദിവസം കല്ലേറ് കിട്ടിയത് പൂച്ചയുടെ വേഷത്തിലെത്തിയ മന്ത്രവാദിക്കാണെന്നാണ് ഐതിഹ്യത്തിന് പിന്നിലെ വിശ്വാസം.

പല്ലി ശരീരത്തിൽ വീഴാറുണ്ടോ!! എങ്കിൽ നിസാരമായി തള്ളിക്കളയരുത്, നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍

ഇന്ത്യന്‍ റെയിൽവേയിൽ മെഗാ തൊഴിൽ റിക്രൂട്ട്മെന്റ്: 90,000 ഒഴിവുകളില്‍ നിയമനം

English summary
Black cats and superstition behind them in the world after 300BC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X