കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ ചോര പറയും നിങ്ങളുടെ തനി സ്വഭാവം

  • By Desk
Google Oneindia Malayalam News

മുഖം നോക്കി ലക്ഷണം പറയുന്നവരെയും കൈരേഖ പഠിച്ച് സ്വഭാവം പ്രവചിക്കുന്നവരെയും ഒക്കെ നമുക്കറിയാം. എന്നാല്‍ രക്തം നോക്കി സ്വഭാവം പറയുന്നവരും ഉണ്ടത്രെ...ഇവിടെ അല്ല ജപ്പാനില്‍. രക്തഗ്രൂപ്പുകള്‍ നോക്കി സ്വഭാവവും പ്രതികരണ ശേഷിയും മാത്രമല്ല പൊരുത്തങ്ങളും പെരുമാറ്റവും വരെ ഇവര്‍ പറഞ്ഞുകളയും. നാലു തരത്തിലുള്ള രക്തഗ്രൂപ്പുകളാണ് മനുഷ്യരില്‍ ഉള്ളത്. എ ഗ്രൂപ്പ് , ബി ഗ്രൂപ്പ് , എബി ഗ്രൂപ്പ്, പിന്നെ ഒ ഗ്രൂപ്പും. ഇതില്‍ ഓരോ വിഭാഗത്തിലുമുള്ളവരുടെ പ്രത്യേകതകള്‍ അറിയാം.

ലോലഹൃദയര്‍ എ ഗ്രൂപ്പുകാര്‍

ലോലഹൃദയര്‍ എ ഗ്രൂപ്പുകാര്‍

ഹൃദയത്തിനു കട്ടി ഇല്ലത്തവര്‍ എന്നു പറയാന്‍ കഴിയുന്ന വിഭാഗക്കാരാണ് എ ഗ്രൂപ്പുകാര്‍. ലോലഹൃദയരായ ഇവര്‍ സമാധാനം ആഗ്രഹിക്കുന്നവരും മറ്റുള്ളവര്‍ക്ക് ധൈര്യം പകരുന്നവരുമായിരിക്കും. എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും അതിനെ ധൈര്യപൂര്‍വ്വം നേരിടുന്ന ഇവര്‍ക്ക് കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല.

മനസാക്ഷിയെ വഞ്ചിക്കാത്തവര്‍

മനസാക്ഷിയെ വഞ്ചിക്കാത്തവര്‍

സ്വന്തം മനസാക്ഷിയെ വഞ്ചിക്കാത്ത ഇവര്‍ മനസാക്ഷി പറയുന്നതനുസരിച്ച് തീരുമാനം എടുക്കുന്നവരായിരിക്കും. അതുകൊണ്ടു തന്നെ വികാരത്തിന്റെ കാര്യത്തില്‍ ഇവര്‍ മുന്‍പന്തിയിലായിരിക്കും. മറ്റുള്ളവര്‍ക്കു വേണ്ടി എന്തിനും ഏതിനും ഇറങ്ങിപ്പുറപ്പെടുന്ന ഇവരെ നൂറു ശതമാനവും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യാം. എന്നാല്‍ പ്രശ്‌നങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനാണ് ഇവര്‍ എപ്പോഴും താല്പര്യപ്പെടുന്നത്.

കാര്യങ്ങള്‍ മനസ്സിലാക്കുന്ന ബി ഗ്രൂപ്പുകാര്‍

കാര്യങ്ങള്‍ മനസ്സിലാക്കുന്ന ബി ഗ്രൂപ്പുകാര്‍

കാര്യങ്ങള്‍ മനസ്സിലാക്കി കണ്ടറിഞ്ഞു ചെയ്യുന്നതില്‍ ബി ഗ്രൂപ്പുകാര്‍ കഴിഞ്ഞേ ആരും ഉള്ളൂ. എത്ര ചെറിയ കാര്യമാണെങ്കിലും അതിന്റെ പൂര്‍ണ്ണതിയല്‍ മാത്രമേ ഇവര്‍ ചെയ്ത് അവസാനിപ്പിക്കൂ.എന്തുകാര്യമാണെങ്കിലും അതിനെ പ്രായോഗികതയോടെ മനസ്സിലാക്കി ആത്മാര്‍ഥതയോടെ ചെയ്ത് തീര്‍ക്കുന്നിടത്താണ് ബി ഗ്രൂപ്പുകാരുടെ വിജയം.

ഉദ്ദേശം നല്ലതെങ്കിലും ഫലം വിപരീതം

ഉദ്ദേശം നല്ലതെങ്കിലും ഫലം വിപരീതം

നല്ല ഉദ്ദേശത്തോടെ ബി ഗ്രൂപ്പുകാര്‍ പലതും ചെയ്യുമെങ്കിലും ഫലം മിക്കപ്പോളും വിപരീതമാവാനാണ് സാധ്യത. അമിതാവേശമായിരിക്കും ഇതിനുള്ള കാരണം. എങ്കിലും ഇവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ നമുക്ക് പൂര്‍ണ്ണത കണ്ടെത്താന്‍ സാധിക്കും. ഇവരുടെ പെരുമാറ്റ രീതി ചില സമയങ്ങളില്‍ പ്രവചിക്കാന്‍ സാധിക്കില്ല.

പ്രവചിക്കാന്‍ കഴിയാത്ത എബി വിഭാഗം

പ്രവചിക്കാന്‍ കഴിയാത്ത എബി വിഭാഗം

ബ്ലഡ് ഗ്രൂപ്പു പോലെ തന്നെ രണ്ടു തരത്തിലുള്ള സ്വഭാവ സവിശേഷതകള്‍ക്ക് ഉടമകളാണ് എബി ഗ്രൂപ്പുകാര്‍. അതും ഒരേ സമയം തന്നെ രണ്ടു തരത്തിലുള്ള സ്വഭാവം കാണിക്കുന്നതിനാല്‍ ഇവരുടെ യഥാര്‍ഥ പെരുമാറ്റം മനസ്സിലാക്കാന്‍ അല്പസമയമെടുക്കും. മാത്രമല്ല, ഇവരുടെ സ്വഭാവം പ്രവചിക്കാന്‍ സാധിക്കാത്തതാണ്.

പ്രതികരിക്കുന്ന ആളുകള്‍

പ്രതികരിക്കുന്ന ആളുകള്‍

എബി ഗ്രൂപ്പുകാര്‍ പെട്ടന്നു പ്രതികരിക്കുന്നവരാണ്. മറ്റുള്ളവര്‍ മിണ്ടാതെ മാറി നില്‍ക്കുന്ന അവസരങ്ങളില്‍ വരെ ഇവര്‍ സംസാരിക്കുകയും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും ചെയ്യും. മറ്റുള്ളവരുമായി പെട്ടന്ന് അടുക്കുന്ന ഇവരെ കുറിച്ച് മുന്‍ധാരണകള്‍ വെച്ചു പുലര്‍ത്താതിരിക്കുകയാകും നല്ലത്.

ഉറച്ചു നില്‍ക്കാത്ത ഒ ഗ്രൂപ്പ്

ഉറച്ചു നില്‍ക്കാത്ത ഒ ഗ്രൂപ്പ്

ഒരു കാര്യത്തിലും ഉറച്ചു നില്‍ക്കാതെ തെന്നി നീങ്ങുന്നവരെ കണ്ടിട്ടില്ലേ...എങ്കില്‍ ഉറപ്പിച്ചോ...അവര്‍ ഒ വിഭാഗത്തിലുള്ള രക്ത ഗ്രൂപ്പായിരിക്കും. വളരെ കുറച്ച് കാലം മാത്രമേ ഇവര്‍ക്ക് എന്തിലെങ്കിലും ഉറച്ച് നില്‍ക്കാന്‍ സാധിക്കൂ. മറ്റുള്ളവരോടെ പെട്ടന്നു കൂട്ടുകൂടുന്ന ഇവര്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് വേണ്ടത്രെ മുന്‍ഗണന നല്കുകയും ചെയ്യും. ആത്മവിശ്വാസത്തിന്റെയും ഊര്‍ജത്തിന്റെയും നിറകുടമായിരിക്കും ഇവര്‍.

ശ്രദ്ധാകേന്ദ്രമാകാന്‍ താല്പര്യം

ശ്രദ്ധാകേന്ദ്രമാകാന്‍ താല്പര്യം

എല്ലായ്‌പ്പോഴും എവിടെയും ശ്രദ്ധാകേന്ദ്രമാകാന്‍ താല്പര്യമുള്ളവരാണ് ഒ ഗ്രൂപ്പുകാര്‍. എന്തുകാര്യത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇവര്‍ എവിടെയാണെങ്കിലും സ്വന്തം അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നവരായിരിക്കും. ആത്മവിശ്വാസത്തോടെയും ഉത്സാഹത്തോടെയും പെരുമാറാന്‍ ഇവര്‍ മിടുക്കരാണ്.

English summary
your blood says your character
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X