• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ബ്ലഡ് മൂൺ; ചെയ്യാൻ പാടില്ലാത്തതും മുൻകരുതലുകളും

 • By Desk
cmsvideo
  നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ ചന്ദ്രഗ്രഹണം ഇന്ന് | Oneindia Malayalam

  ആകാശത്ത് അത്യപൂർവ്വമായി ഉണ്ടാകുന്ന വിസ്മയക്കാഴ്ചകൾക്കായി ലോകം കാത്തിരിക്കുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ ചന്ദ്രഗ്രഹണമാണ് ഇന്നത്തേത്. ചാന്ദ്രപ്രതിഭാസത്തിനായി ശാസ്ത്ര ലോകവും കാത്തിരിക്കുകയാണ്. ജ്യോതി ശാസ്ത്രപരമായും ഏറെ പ്രാധാന്യമുള്ളതാണ് ഈ പൂർണ ചന്ദ്രഗ്രഹണം.

  ബ്ലഡ് മൂണ്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുമോ..... സമയം, ദൈര്‍ഘ്യം എത്ര, നിങ്ങളറിയേണ്ട കാര്യങ്ങള്‍

  രാത്രി 11.54ന് തുടങ്ങുന്ന ഗ്രഹണം ജൂലൈ 28 3.49 ആകുമ്പോഴേയ്ക്കും പൂർണമാകും. ഗ്രഹണം ഉത്രാടം, തിരുവോണം നാളിലായതിനാൽ ഈ നക്ഷത്രക്കാർക്ക് ദോഷഫലം ഉണ്ടാകാൻ ഇടയുണ്ട്. രോഹിണി,കാർത്തിക, കാർത്തിക, ഉത്രം എന്നീ നക്ഷത്രക്കാർക്കും ദോഷഫലങ്ങൾക്ക് സാധ്യതയുണ്ട്. അവിട്ടം, മകയിരം, തിരുവാതിര,പുണർതം എന്നി നക്ഷത്രക്കാർക്കും ചെറിയ ദോഷങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

  പ്രാർത്ഥന

  പ്രാർത്ഥന

  ചന്ദ്രഗ്രഹണത്തിലെ ദോഷഫലങ്ങൾക്ക് പ്രാർത്ഥനയാണ് രക്ഷാ കവചം. ഈശ്വരാധീനം വർദ്ധിപ്പിക്കാനായി ക്ഷേത്രദർശനവും വഴിപാടുകളും നടത്തുന്നത് ഉത്തമമാണ്. ചന്ദ്രന്റെ ദേവതയായ ദുർഗാദേവിയെ പ്രീതിപ്പെടുത്താനുള്ള പ്രാർത്ഥനകളാണ് അത്യുത്തമം. നാഗക്ഷേത്രദർശനം നടത്തുന്നതും ഈശ്വരാധീനം വർദ്ധിപ്പിക്കും. പഞ്ചാക്ഷരി മന്ത്രം, ദുർഗാദേവിയെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങൾ, ലളിതാ സഹസ്രനാമം എന്നിവ ഉരുവിടുന്നത് അത്യുത്തമമാണ്.

  ഭക്ഷണം

  ഭക്ഷണം

  ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാൻ പാടുള്ളതല്ല. ചന്ദ്രഗ്രഹണത്തിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കുക. 28ലെ പൂർണഗ്രഹണം അർദ്ധരാത്രിയോടടുത്തായതിനാൽ ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറവാണ്. ഗ്രഹണസമയത്ത് കഴിക്കുന്ന ഭക്ഷണം വിഷമാകുമെന്നാണ് വിശ്വാസം. ഗ്രഹണദിവസം മാംസാഹാരങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം. ഉറങ്ങാതെ ദേവി നാമങ്ങൾ ഉരുവിടുന്നത് അത്യുത്തമമാണ്. ഗ്രഹണം ശേഷം കൂടുതൽ പ്രയാസങ്ങൾ കുടുംബത്തിൽ ഉണ്ടാവുകയാണെങ്കിൽ ഗൃഹത്തിൽ കളം വരച്ച് ചന്ദ്രമൗലീശ്വരപൂജ നടത്തുന്നത് ഉത്തമമാണ്.

  ഐതിഹ്യം

  ഐതിഹ്യം

  ചന്ദ്രഗ്രഹണ സമയത്ത് സൂര്യനും ഭൂമിയും ചന്ദ്രനും നേർക്കുനേർ വരും. രാഹുവും കേതുവും ചന്ദ്രനെ വിഴുങ്ങന്നതാണ് ചന്ദ്രഗ്രഹണത്തിന് കാരണമെന്നാണ് പഴമക്കാർ വിശ്വസിക്കുന്നത്. പാലാഴികടഞ്ഞെടുത്ത അമൃത് ദേവന്മാർക്ക് വിളമ്പാൻ തുടങ്ങിയപ്പോൾ സിംഹികേയൻ എന്ന അസുരൻ വേഷം മാറി അവർക്കിടയിൽ ഇരുന്നു. എന്നാൽ സൂര്യചന്ദ്രൻമാർ ഇത് കണ്ടെത്തുകയും മഹാവിഷ്ണുവിനെ വിവരം അറിയിക്കുകയും ചെയ്തു. മഹാവിഷ്ണുവിന്റെ സുദർശന ചക്രം സിംഹികേയന്റെ തലയും ഉടലും രണ്ടായി പകുത്തു. സിംഹികേയൻ അമൃത് ഭക്ഷിച്ചിരുന്നതിനാൽ മരിച്ചില്ല. പിന്നീട് തലഭാഗം രാഹുവെന്നും ഉടൽ കേതുവെന്നും അറിയപ്പെട്ടു. തന്നെ ഒറ്റിക്കൊടുത്ത സൂര്യനേയും ചന്ദ്രനേയും അവസരം കിട്ടുമ്പോൾ രാഹുവും കേതുവും വിഴുങ്ങാൻ ശ്രമിക്കും. എന്നാൽ മുറിഞ്ഞ കഴുത്തിലൂടെ ഇവർ രക്ഷപെടും. ഇതാണ് ഗ്രഹണത്തെക്കുറിച്ചുള്ള പഴമക്കാരുടെ വിശ്വാസം. ആര്യഭട്ടയാണ് ആദ്യമായി ഗ്രഹണത്തിന്റെ ശാസ്ത്രിയ വശം അവതരിപ്പിച്ചത്.

   അന്ധവിശ്വാസങ്ങൾ

  അന്ധവിശ്വാസങ്ങൾ

  ബ്സഡ് മുണുമായി ബന്ധപ്പെട്ട് നിരവധി അന്ധവിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. കാലമെത്രകഴിഞ്ഞിട്ടും ഇത്തരം വിശ്വാസങ്ങൾ ഉടച്ചുവാർക്കാൻ പലരും തയാറായിട്ടില്ല. ലോകാവസാനവുമായാണ് ചിലർ രക്തനിറത്തിലാകുന്ന ചന്ദ്രനെ ബന്ധപ്പെടുത്തുന്നത്. ചന്ദ്ര ഗ്രഹണ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടിയായി തിരികെ കിട്ടുമെന്നാണ് ടിബറ്റിലെ ബുദ്ധമതക്കാരുടെ വിശ്വാസം. ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനെ നോക്കരുതെന്ന വിശ്വാസം ബ്രിട്ടീഷുകാരുടെ ഇടയിലുണ്ട്. ഒമ്പത് തവണ നോക്കിയാൽ സ്വർഗവാതിൽ അവർക്ക് മുമ്പിൽ എന്നന്നേക്കുമാിയ കൊട്ടിയടക്കപ്പെടുമെന്നാണ് വിശ്വാസം.

  English summary
  lunar eclipse is astrologically important
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X